മുണ്ടക്കൈ–ചൂരൽമല ദുരന്തം: ദുരന്തബാധിതരോട് മുഖംതിരിച്ച് കേന്ദ്രം; 3 മാസം പിന്നിട്ടിട്ടും സഹായമില്ല
കൽപറ്റ ∙ 251 പേർ മരിക്കുകയും 47 പേരെ കാണാതാകുകയും ചെയ്ത മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമുണ്ടായി 3 മാസം കഴിഞ്ഞിട്ടും ധനസഹായം അനുവദിക്കാതെ കേന്ദ്രസർക്കാർ. വയനാട്ടിലേതു തീവ്രദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തോടും കേന്ദ്രം മുഖംതിരിക്കുകയാണ്.

തീവ്രദുരന്തമായി പ്രഖ്യാപിച്ചാൽ രാജ്യാന്തര തലത്തിലുൾപ്പെടെ പുനരധിവാസത്തിനായി ഫണ്ട് ശേഖരണം നടത്താൻ കേരളത്തിനു കഴിയും. ദുരന്തപ്രതികരണ നിധിയിലെ വ്യവസ്ഥ പ്രകാരം, പൂർണമായി തകർന്ന വീടിനു 1.30 ലക്ഷം രൂപയും ഒരു കിലോമീറ്റർ റോഡ് നന്നാക്കാൻ 75,000 രൂപയും മാത്രമേ അനുവദിക്കാനാകൂ.
ദുരന്തപ്രതികരണ നിധിയിലെ പണം ഉപയോഗിക്കാമെന്നു കേന്ദ്രം വാദിക്കുമ്പോഴും അപ്രായോഗികമായ ഇത്തരം വ്യവസ്ഥകൾ തടസ്സമാകുമെന്ന് റവന്യു ഉദ്യോഗസ്ഥർ പറയുന്നു. കേരളബാങ്ക് ദുരന്തബാധിതരുടെ കടം എഴുതിത്തള്ളിയപ്പോഴും ദേശസാത്കൃത ബാങ്കുകളിലെ കടം എഴുതിത്തള്ളാൻ ഇതുവരെ കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല.
ഫണ്ട് തടസ്സമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മറ്റു സംസ്ഥാനങ്ങൾക്ക് അടിയന്തരസഹായം അനുവദിച്ചപ്പോഴും കേരളത്തിന്റെ ആവശ്യം നിരാകരിച്ചു. വിശദമായ അപേക്ഷ ഓഗസ്റ്റ് 18നു തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിരുന്നു. ആദ്യഘട്ടത്തിൽ 1500 കോടി രൂപയുടെ സഹായമാണു കേരളം അഭ്യർഥിച്ചത്.