ഹോംജ്യുവിന്റെ കിംചി: ‘കൊറേയാ’ രുചി!
കോഴിക്കോട്∙ പ്രണയഗാനങ്ങളിലൂടെയും സിനിമയിലൂടെയും കൊറിയൻ ‘കൊഞ്ചൽ’ ഏറെ കേട്ടിട്ടുണ്ടാവും. പക്ഷേ, കൊറിയൻ ‘കിംചി’യെക്കുറിച്ചറിയുന്നവർ വിരളമാകും. കൊറിയൻ സംസ്കാരത്തിന്റെ അവിഭാജ്യഘടകമായി മാറിയ ഭക്ഷണവിഭവമാണു കിംചി. കൊറിയൻ തീൻമേശയെ ഒരു ഫുട്ബോൾ മൈതാനമായി കണക്കാക്കിയാൽ അതിലെ ലയണൽ മെസ്സിയാണ് ഈ വിഭവമെന്നു വേണമെങ്കിൽ പറയാം.

ഇതിന്റെ സ്വാദ് ഒന്നറിഞ്ഞാൽ കൊള്ളാമെന്നു തോന്നുന്നുണ്ടോ? എങ്കിൽ നേരെ പോരുക കോഴിക്കോട് ബീച്ചിൽ നടക്കുന്ന ഹോർത്തൂസ് സാംസ്കാരികോത്സവത്തിലേക്ക്.
കിംചി മാത്രമല്ല, മറ്റു നാലു കൊറിയൻ വിഭവങ്ങൾ ഉൾക്കൊള്ളുന്ന സമൃദ്ധമായ ഭക്ഷണവും ഇവിടെ ലഭിക്കും. പ്രശസ്ത കൊറിയൻ പാചക വിദഗ്ധ ഹോഞ്ജ്യു പാർക്കാണ് പാചക ക്ലാസ് നയിക്കുന്നതും രുചിയൂറും വിഭവങ്ങൾ തയാറാക്കുന്നതും. ഇന്നു മുതൽ ഞായർ വരെ ദിവസം 2 വീതം ആകെ 6 സെഷനുകളാണുണ്ടാവുക. ഒരു സെഷനിൽ റജിസ്റ്റർ ചെയ്ത 20 പേർക്കു പ്രവേശനമുണ്ടാകും. രാവിലെ 11 മുതൽ 12 വരെയാണ് ആദ്യ സെഷൻ. വൈകിട്ട് 4.30 മുതൽ 5.30 വരെയാണ് രണ്ടാമത്തെ സെഷൻ.
‘കിംചി’ പാചക പഠനവും സമൃദ്ധമായ ‘കൊറിയൻ സദ്യയും’ ആസ്വദിക്കാൻ ഒരാൾക്ക് 690 രൂപയാണു ചെലവ്. 6 സെഷനുകളിലായി ആകെ 120 പേർക്കേ അവസരമുള്ളൂ എന്നോർക്കണേ. വേഗം റജിസ്റ്റർ ചെയ്തോളൂ...