വിശ്വാസം കാത്ത്...: ബാല്യം മുതലേ വിശ്വാസപാതയിൽ; ശ്രേഷ്ഠ ബാവായുടെ ജീവിതഘട്ടങ്ങളിലൂടെ
ചെറുവിള്ളിൽ തോമസ് (കുഞ്ഞൂഞ്ഞ്) എറണാകുളം പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളിൽ മത്തായിയുടെയും കുഞ്ഞാമ്മയുടെയും 8 മക്കളിൽ ആറാമൻ. 1929 ജൂലൈ 22നു ജനനം. അപസ്മാരരോഗം മൂലം പ്രാഥമികഘട്ടത്തിൽത്തന്നെ സ്കൂൾ പഠനം അവസാനിച്ചു. നാലാം ക്ലാസ് തോറ്റ് വീട്ടിൽ ആടിനെ നോക്കിക്കഴിയുന്ന കാലത്ത് തപാൽ ഓഫിസിൽ ജോലിക്കു കയറി. പുത്തൻകുരിശിൽനിന്നു തൃപ്പൂണിത്തുറയിലേക്കു തപാൽകെട്ട് എത്തിക്കുന്ന അഞ്ചലോട്ടക്കാരനായി.

ചെറുവിള്ളിൽ തോമസ് (കുഞ്ഞൂഞ്ഞ്)
എറണാകുളം പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളിൽ മത്തായിയുടെയും കുഞ്ഞാമ്മയുടെയും 8 മക്കളിൽ ആറാമൻ. 1929 ജൂലൈ 22നു ജനനം. അപസ്മാരരോഗം മൂലം പ്രാഥമികഘട്ടത്തിൽത്തന്നെ സ്കൂൾ പഠനം അവസാനിച്ചു. നാലാം ക്ലാസ് തോറ്റ് വീട്ടിൽ ആടിനെ നോക്കിക്കഴിയുന്ന കാലത്ത് തപാൽ ഓഫിസിൽ ജോലിക്കു കയറി. പുത്തൻകുരിശിൽനിന്നു തൃപ്പൂണിത്തുറയിലേക്കു തപാൽകെട്ട് എത്തിക്കുന്ന അഞ്ചലോട്ടക്കാരനായി. മുതിർന്നവർക്ക് 90 രൂപ മാസശമ്പളമുള്ളപ്പോൾ ബാലനായ കുഞ്ഞൂഞ്ഞിന് 16 രൂപ മാത്രം. രാവിലെ തൃപ്പൂണിത്തുറയ്ക്കു മെയിൽ ബാഗുമായി ഓടണം; വൈകിട്ടു തിരിച്ചും. ഇതിനിടയിൽ പോസ്റ്റ്മാസ്റ്റർ പറയുന്ന ഏതു ജോലിയും ചെയ്യും.
-
Also Read
കണ്ടുപഠിച്ച പുസ്തകം
ഫാ. സി.എം.തോമസ്
ബാല്യത്തിലേ സുവിശേഷവേല തോമസിന്റെ മനസ്സിലുണ്ടായിരുന്നു. 1952ൽ കോറൂയോ പട്ടം ലഭിച്ചു. ‘1958ൽ ഭദ്രാസന മെത്രാപ്പൊലീത്ത എന്റെ കയ്യിൽ ഒരു കത്തു തന്നു. മഞ്ഞനിക്കരയിലെത്തി ഏലിയാസ് മാർ യൂലിയോസ് ബാവായെ കാണണം. ബാവായിൽനിന്നു വൈദികപ്പട്ടം വാങ്ങിപ്പോരാനാണു കൽപന. നല്ലൊരു കുപ്പായം തയ്ക്കാൻ എന്റെ കയ്യിൽ പണമില്ല. യാത്രയ്ക്ക് ഒരു പെട്ടിപോലുമില്ല. വിലകുറഞ്ഞ കോറത്തുണികൊണ്ട് കമ്മീസ് തയ്പിച്ചു. ബന്ധുവീട്ടിൽ കോഴിക്കൂടിനു മുകളിൽ ഉപേക്ഷിച്ച ട്രങ്കുപെട്ടി കിട്ടി. അതുമായി ഓമല്ലൂരിൽ ബസിറങ്ങി, കുന്നുകയറി മഞ്ഞനിക്കരയിലെത്തി’– വൈദികനാകാനുള്ള യാത്രയെക്കുറിച്ച് ഒരിക്കൽ ശ്രേഷ്ഠ ബാവാ പറഞ്ഞു.
1958 സെപ്റ്റംബർ 21ന് മഞ്ഞനിക്കര ദയറയിൽവച്ചു വൈദികപ്പട്ടമേറ്റു. ചെറുവിള്ളി കുടുംബത്തിലെ 43–ാമത്തെ വൈദികൻ. പുത്തൻകുരിശ്, കീഴ്മുറി, വെള്ളത്തൂവൽ, മലമ്പുഴ, തൃശൂർ, ഫോർട്ട് കൊച്ചി, കൊൽക്കത്ത പള്ളികളിൽ വികാരിയായി. നാലു പള്ളികളിൽ ഒരേസമയം സേവനം ചെയ്തു. പല പള്ളികളും പുതുക്കിപ്പണിയാനുള്ള നിയോഗമുണ്ടായി. ഇടവക ഭരണത്തെക്കാൾ സുവിശേഷ പ്രസംഗമായിരുന്നു ഫാ. തോമസിന് ഇഷ്ടം. പള്ളിപ്പെരുന്നാളുകളിലും സുവിശേഷയോഗങ്ങളിലും ഫാ. തോമസിന്റെ പേര് മലങ്കരയിലെങ്ങും നിറഞ്ഞുനിന്നു.
തോമസ് മാർ ദിവന്നാസിയോസ്
1970ൽ സഭയിൽ വിഭാഗീയത രൂക്ഷമായിത്തുടങ്ങി. അന്ത്യോക്യ വിശ്വാസ സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ അംഗീകരിച്ചു പരിശുദ്ധ പാത്രിയർക്കീസ് ബാവാ കൽപന പുറപ്പെടുവിച്ചു. 1973 ഡിസംബർ 8ന് കോതമംഗലം മർത്തമറിയം വലിയപള്ളിയിൽ ചേർന്ന അങ്കമാലി ഭദ്രാസനത്തിലെ പള്ളി പ്രതിപുരുഷ യോഗം ഫാ. സി.എം.തോമസ് ചെറുവിള്ളിൽ, ഫാ. പി.എം.വർഗീസ് പറപ്പള്ളിൽ എന്നിവരെ മെത്രാൻമാരായി വാഴിക്കാൻ പരിശുദ്ധ പാത്രിയർക്കീസ് ബാവായോടു ശുപാർശ ചെയ്തു. ഡമാസ്കസിലേക്കുള്ള ഇവരുടെ യാത്ര തടയാൻ ശ്രമമുണ്ടായപ്പോൾ രാത്രി മാത്രം യാത്രചെയ്ത് മുംബൈ വരെ എത്തി. അവിടെനിന്നു ഡമാസ്കസിലേക്ക്. 1974 ഫെബ്രുവരി 24ന് ഇരുവരും മെത്രാൻമാരായി അഭിഷിക്തരായി. ഫാ. സി.എം.തോമസ്, തോമസ് മാർ ദിവന്നാസിയോസായി; ഫാ. വർഗീസ്, ഗീവർഗീസ് മാർ ഗ്രിഗോറിയോസും.
ഗീവർഗീസ് മാർ ഗ്രിഗോറിയോസിനെ പെരുമ്പിള്ളി ഇടവക സ്വീകരിച്ചു. തോമസ് മാർ ദിവന്നാസിയോസിന് അങ്കമാലി ഭദ്രാസനത്തിൽ ആസ്ഥാന ദേവാലയം ഇല്ലായിരുന്നു. കോതമംഗലം മർത്തമറിയം വലിയപള്ളി നവാഭിഷിക്ത മെത്രാനെ സ്വീകരിക്കാൻ തയാറായി. ആലുവ റെയിൽവേ സ്റ്റേഷനിൽനിന്നു ടാക്സിയിൽ 6 വൈദികർക്കൊപ്പം തിരിച്ചു. അർധരാത്രിയിലായിരുന്നു ദേവാലയ പ്രവേശം. 26 വർഷം വലിയപള്ളിയുടെ ഗോവണിച്ചുവട്ടിലെ മുറി അരമനയാക്കി. പിന്നീട് മൗണ്ട് സീനായ് അരമന നിർമിച്ച് അവിടേക്കു മാറി.
ഇടുക്കി മുതൽ പാലക്കാട് വരെയും പിന്നീട് മലബാർ ഭദ്രാസനത്തിന്റെ ചുമതലകൂടി ഏറ്റെടുത്തപ്പോൾ കാസർകോട് വരെയും നീളുന്നതായിരുന്നു തോമസ് മാർ ദിവന്നാസിയോസിന്റെ പ്രവർത്തനമേഖല. മരണം വരെയും അദ്ദേഹമായിരുന്നു അങ്കമാലി ഭദ്രാസനാധിപൻ.
ശ്രേഷ്ഠ ബാവാ
യാക്കോബായ സഭാ എപ്പിസ്കോപ്പൽ സുന്നഹദോസ് പ്രസിഡന്റായിരുന്ന പെരുമ്പള്ളിൽ ഡോ. ഗീവർഗീസ് മാർ ഗ്രിഗോറിയോസ് 1999 ഫെബ്രുവരി 22നു കാലം ചെയ്തു. സുന്നഹദോസ് ചേർന്ന് തോമസ് മാർ ദിവന്നാസിയോസിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ 2000 ഡിസംബർ 27നു ചേർന്ന അഖില മലങ്കര പള്ളി പ്രതിപുരുഷ യോഗം തോമസ് മാർ ദിവന്നാസിയോസിനെ നിയുക്ത കാതോലിക്കയായി തിരഞ്ഞെടുത്തു.
2001 ഡിസംബർ 27നു പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ചേർന്ന പള്ളി പ്രതിപുരുഷ യോഗം കാതോലിക്കയായി നിശ്ചയിച്ചു. 2002 ജൂലൈ 6നു ചേർന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയാക്കി. 2002 ജൂലൈ 26ന് ബസേലിയോസ് തോമസ് പ്രഥമൻ എന്ന പേരിൽ ശ്രേഷ്ഠ കാതോലിക്കയായി അഭിഷേകം ചെയ്യപ്പെട്ടു. 2019 ഏപ്രിൽ 27ന് മെത്രാപ്പൊലീത്തൻ ട്രസ്റ്റി സ്ഥാനം ഒഴിഞ്ഞെങ്കിലും ശ്രേഷ്ഠ കാതോലിക്കയായി തുടർന്നു.