കോഴിക്കോട് ∙ കടൽക്കാറ്റിലും മണൽത്തരികളിലും അലിഞ്ഞുചേർന്ന അക്ഷരങ്ങൾ, ഓരോ കാലടിയിലും കഥയുടെയും കവിതയുടെയും ചിപ്പികൾ‍, സ്നേഹാക്ഷരങ്ങളുടെ മുദ്രകൾ... എന്നും സാഹിത്യത്തെ നെഞ്ചേറ്റിയ ഈ കടപ്പുറത്ത് അക്ഷരങ്ങളുടെ, സംഗീതത്തിന്റെ, രുചികളുടെ, കലകളുടെ ഉത്സവകാലമൊരുക്കിയാണ് മനോരമ ഹോർത്തൂസ് ഉത്സവം ഇന്നലെ കൊടിയേറിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നു മുതൽ മൂന്നുവരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന കലാസാഹിത്യോത്സവത്തിന്റെ അക്ഷരദീപങ്ങളിൽ ഇന്നലത്തെ ദീപാവലിസന്ധ്യ പതിവിലേറെ പകിട്ടിൽ തെളിഞ്ഞു. യുനെസ്കോയുടെ സാഹിത്യനഗര പദവി ലഭിച്ച കോഴിക്കോടിനുള്ള ആദരവേദികൂടിയാവുകയാണ് ഹോർത്തൂസ് ഉത്സവം. ‘അ’ എന്ന അക്ഷരം നട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഹോർത്തൂസ് വേദിയിൽനിന്ന് അക്ഷരവിത്തുകൾ വളർന്നു പന്തലിച്ച് നാടിനെങ്ങും തണലായി പടരുകയാണ്. 

ADVERTISEMENT

വർണങ്ങളുടെ ഉത്സവമേളം

വൈകിട്ട് അഞ്ചോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങ് നടന്നത്. എന്നാൽ, രാവിലെ മുതലേ കടപ്പുറത്തേക്ക് കലാ–സാഹിത്യാസ്വാദകർ ഒഴുകിയെത്തുകയായിരുന്നു. കടപ്പുറത്തെ ലൈറ്റ് ഹൗസിനു സമീപത്തുള്ള ഹോർത്തൂസിന്റെ പ്രധാന പ്രവേശന കവാടത്തിലൂടെ അകത്തേക്കു കയറുന്നവരുടെയെല്ലാം മുഖത്ത് വാക്കിന്റെയും വർണങ്ങളുടെയും ലോകത്തേക്ക് എത്തിച്ചേർന്നതിന്റെ പ്രസാദം. മരങ്ങൾ നിറയെ മഴവിൽ വർണങ്ങൾ, ചില്ലകളിൽനിന്നിറങ്ങിവരുന്ന അക്ഷരപ്പച്ചകൾ, അമ്പരപ്പിക്കുന്ന ശിൽപങ്ങൾ. ‘കാണാം, കേൾക്കാം, മിണ്ടാം’ എന്ന സന്ദേശം കണ്ണിൽപ്പെടാത്ത ഒരിടംപോലുമില്ല. 

ADVERTISEMENT

തലമുറകളുടെ ഗൃഹാതുരതകൾ

‘സീസൈഡ് ടോക്ക്’ പരിപാടി നടക്കുന്ന തുറന്ന വേദിയിലെ മഴവിൽ ഫ്രെയിമുകൾക്കു മുന്നിൽനിന്ന് ഫോട്ടോയും റീലുമെടുക്കുന്നവർ ഒരുവശത്ത്. മരബെഞ്ചുകളിൽ ഏറെക്കാലത്തിനുശേഷം ഇരുന്നതിന്റെ സന്തോഷത്തിൽ മറ്റു ചിലർ. ആകാശത്തേക്കു വാലുയർത്തി മുൻ‌കാലു നീട്ടിക്കിടക്കുന്ന ഭീമൻ പൂച്ചയുടെ കൈകൾക്കിടയിലിരുന്നു ഫോട്ടോയെടുക്കുന്നവർ. ഇതിനിടയിലൂടെ തിരക്കിലലിഞ്ഞ്, കഥ പറഞ്ഞ്, കളിച്ചുചിരിച്ച്, കടല കൊറിച്ചു നടക്കുന്ന അനേകം പേർ.

ADVERTISEMENT

പുസ്തകശാലയിൽ ഇന്നലെ രാവിലെ മുതൽ വൻ തിരക്കായിരുന്നു. അപൂർവമായി മാത്രം വാങ്ങാൻ കിട്ടുന്ന പുസ്തകശേഖരങ്ങൾക്കിടയിലൂടെ അക്ഷരസ്നേഹികൾ തിരക്കിനടന്നു. പുസ്തകപ്രകാശനങ്ങൾക്കു സാക്ഷ്യം വഹിക്കാനും കാവ്യോത്സവത്തിലെ കവിതകൾ കേൾക്കാനുമൊക്കെ ഒട്ടേറെ പേരാണ് എത്തിയത്. പുസ്തകശാലയിൽ കവിതകളുടെ ദിനമായിരുന്നു ഇന്നലെ. പുതുകവിതകൾ കേൾക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും ബോണസായി കിട്ടി. 

നൂറ്റാണ്ടിന്റെ ചരിത്രം പറയുന്ന മനോരമ പവിലിയനിലെ കൗതുകങ്ങൾ കാണാനെത്തുന്നവരിൽ പലരും പുതുതലമുറയിലെ കുട്ടികളാണ്. കൊച്ചി ബിനാലെ പവിലിയനിലെ കാഴ്ചകൾ കണ്ടും ചർച്ച ചെയ്തും അവർ ഹോർത്തൂസ് വേദി വിടുന്നതു വീണ്ടും വീണ്ടും തിരികെ വരാനുള്ള കൊതിയോടെയാണ്.

ആവേശമായി അക്ഷരയാത്ര

സംസ്ഥാനത്തെ വിവിധ ക്യാംപസുകളിലൂടെയും ഗ്രന്ഥശാലകളിലൂടെയും സാഹിത്യസ്മാരകങ്ങളിലൂടെയുമൊക്കെ സഞ്ചരിച്ച് എത്തിയ ഹോർത്തൂസ് അക്ഷരപ്രയാണം ഇന്നലെ വൈകിട്ട് മൂന്നോടെ കടപ്പുറത്തെ വേദിയിലെത്തി. കേരളത്തിന്റെ പലയിടങ്ങളിൽനിന്നു പ്രമുഖർ കൈമാറിയ അക്ഷരങ്ങളുമായെത്തിയ പ്രയാണം ഇന്നലെ കോഴിക്കോട് ജില്ലയിലെ യാത്ര പൂർത്തിയാക്കി ഹോർത്തൂസ് നഗരിയിലേക്കെത്തുകയായിരുന്നു. നഗരത്തിന്റെ ചരിത്രത്തോടു ചേർന്നുനിൽക്കുന്ന വായനശാലകളാണ് അവസാനലാപ്പിൽ പ്രയാണത്തിന്റെ അഗ്നിക്ക് ആവേശം പകർന്നത്.  

പാട്ടിന്റെ രാത്രിക്ക് എന്തൊരു മൊഞ്ച്

കോഴിക്കോടിന്റെ കടപ്പുറത്തെ രാത്രികൾക്കിപ്പോൾ അറബിക്കഥകളുടെ മൊഞ്ചാണ്. പാട്ടു കേൾക്കാനും ആടിപ്പാടാനുമായി കടപ്പുറത്തേക്കു വന്നവരെ ഹരികുമാർ ശിവന്റെ ഫ്യൂഷൻ സംഗീതം ഇളക്കിമറിച്ചു. അലോഷിയും കൊണ്ടോട്ടിക്കാരൻ ബാപ്പുട്ടിയും നയൻ ജെ.ഷായും കോഴിക്കോട് പപ്പനുമൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട്ടുകാരെ സംഗീതത്തിൽ ആറാടിച്ചുവെങ്കിൽ ഇന്നലെ ഫ്യൂഷന്റെ പുതുരുചിയാണ് ഹരികുമാർ ശിവൻ നൽകിയത്. രാവിനെ പകലാക്കി തെളിഞ്ഞുനിൽക്കുന്ന കോഴിക്കോടിന്റെ കടൽത്തീരത്ത് ഹോർത്തൂസിന്റെ വേദികൾ ഇന്നു മുതൽ നിറനിലാവൊരുക്കും. കാറ്റായും അറബിക്കടലലയായും; മഞ്ഞായും മണൽച്ചൂടായും.

English Summary:

Manorama Hortus Blooms on Kozhikode's Shores: A Celebration of Art & Literature