കൊച്ചി/കോട്ടയം ∙ ശ്രേഷ്ഠ ബാവായുടെ വിയോഗത്തിൽ അനുശോചിച്ച് സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും സഭാതലവൻമാരും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആശുപത്രിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. സമരഭരിതമായ താപസ ജീവിതമായിരുന്നു ശ്രേഷ്ഠ ബാവായുടെതെന്ന് അദ്ദേഹം അനുസ്മരിച്ചു. മന്ത്രി പി.രാജീവ് ആശുപത്രിയിലെത്തി ശ്രേഷ്ഠ ബാവായ്ക്ക് അന്തിമോപചാരമർപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙സഭയിലെ പ്രതിസന്ധികളുടെ കാലത്ത് ധീരമായ ചുവടുവയ്പുകൾ നടത്തി വിശ്വാസികളെ നയിക്കാൻ അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. കത്തോലിക്കാസഭയോടും പ്രത്യേകിച്ച് എറണാകുളം പ്രദേശത്തുള്ള രൂപതകളോടും ഭദ്രാസനങ്ങളോടും അദ്ദേഹത്തിന് വലിയ സൗഹൃദമുണ്ടായിരുന്നു. ശ്രേഷ്ഠ ബാവായുടെ പ്രാർഥനാനിഷ്ഠയും ഉപവാസശൈലിയും എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട്. 

ADVERTISEMENT

കർദിനാൾ മാർ ജോർജ് ആലഞ്ചേരി 

∙ മലങ്കര യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കാ ബാവ എന്ന നിലയിൽ ശ്രേഷ്ഠ ബാവാ സഭൈക്യ രംഗത്തെ നിറസാന്നിധ്യവും ഉറച്ച കാൽവയ്പുകൾ നടത്തിയ വ്യക്തിയുമായിരുന്നു. ചങ്ങനാശേരി അതിരൂപതയുമായി അദ്ദേഹം എന്നും നല്ല സ്നേഹബന്ധം പുലർത്തിയിരുന്നു. 

ആർച്ച്ബിഷപ് മാർ തോമസ് തറയിൽ

∙ഈ വേർപാട് ക്രൈസ്തവ സമൂഹത്തിനു തീരാനഷ്ടമാണ്. അചഞ്ചലമായ വിശ്വാസത്തിലും മൂല്യബോധത്തിലും രണ്ടു പതിറ്റാണ്ടിലധികം യാക്കോബായ സഭയെ ലക്ഷ്യ ബോധത്തോടെ നയിക്കാൻ അദ്ദേഹത്തിനുന് കഴിഞ്ഞു. 

ADVERTISEMENT

ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

∙ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കതോലിക്കാ ബാവായുടെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. 

ബാവാ തിരുമേനിയുമായി വർഷങ്ങളുടെ ആത്മബന്ധമാണുണ്ടായിരുന്നത്. തിരുമേനിയുടെ ശുപാർശ പ്രകാരം 2004ൽ സഭയുടെ കമാൻഡർ പദവി ഏറ്റുവാങ്ങിയ അവസരം  ഓർക്കുന്നു. അദ്ദേഹത്തിന്റെ എളിയ ജീവിതം കാണാനും ആതിഥ്യമര്യാദയും സ്നേഹവും അനുഭവിക്കാനും പലതവണ സാധിച്ചിട്ടുണ്ട്. 

എം.എ.യൂസഫലി-ലുലു ഗ്രൂപ്പ് ചെയർമാൻ

ADVERTISEMENT

∙ പിതൃതുല്യമായ സ്നേഹം പകർന്നു തന്നിട്ടുള്ള ബാവായെക്കുറിച്ചുള്ള ഓർമകൾ ധാരാളമാണ്. മണർകാട് പള്ളിയോടും പരിശുദ്ധ മാതാവിനോടുമുള്ള അദ്ദേഹത്തിന്റെ ഭക്തി മറക്കാൻ കഴിയില്ല. 2005ൽ ദമാസ്കസിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മെത്രാഭിഷേകത്തിന്റെ രജതജൂബിലിയിൽ മുഖ്യകാർമികനായി ശ്രേഷ്ഠ ബാവാ പങ്കെടുത്തപ്പോൾ ഒപ്പമുണ്ടായിരുന്നത് മറക്കാനാകത്ത അനുഭവമാണ്.  

ഐസക് മാർ ഒസ്താത്തിയോസ്- വിതുമ്പി പിറമാടം ദയറയും ജനങ്ങളും

പിറവം∙കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ ഓർമകളിൽ വിതുമ്പി പിറമാടം ദയറയും ഇടവകാംഗങ്ങളും. ഒട്ടേറെ ജീവിത‌ാനുഭവങ്ങൾക്കൊടുവിൽ ആത്മീയതയിലേക്കും പിന്നീടു വൈദികനിലേക്കുമുള്ള വഴി ശ്രേഷ്ഠ ബാവാ തിരഞ്ഞെടുക്കുന്നത് പിറമാടം ദയറയിൽ പൗലോസ് മാർ പീലക്സിനോസിന്റെ സഹായിയായി കഴിഞ്ഞ കാലഘട്ടത്തിലാണ്. കണ്ടനാട് ഭദ്രാസനത്തിന്റെ ആസ്ഥാനമായിരുന്നു അക്കാലത്തു പിറമാടം ദയറ. ദയറയുടെ അധീനതയിലുള്ള സ്ഥലത്തു ജോലി ചെയ്തിരുന്ന ചെറുപ്പക്കാരൻ പിന്നീടു സഭയുടെ അമരത്തേക്ക് എത്തുന്നതു പ്രാർഥനാപൂർവം നോക്കിനിന്ന നാട്ടുകാരിൽ ചിലർ ഇപ്പോഴും പിറമാടത്ത് ഉണ്ട്.

സി.എം. തോമസ് എന്നായിരുന്നു അക്കാലത്തു ബാവായുടെ പേര്. ഓമനപ്പേര് കുഞ്ഞൂഞ്ഞ്. ഏലിയാസ് മാർ യൂലിയോസ് ബാവാ പിറമാടം ദയറ പൗലോസ് മാർ പീലക്സിനോസിനു കൈമാറിയതിനു പിന്നാലെ ദയറയുടെ കാര്യങ്ങൾ അന്വേഷിക്കുന്നതിനായാണു1953 കാലഘട്ടത്തിൽ സി.എം.തോമസ് ഇവിടെ എത്തുന്നത്. പോസ്റ്റ് ഓഫിസിലെ താൽക്കാലിക ജോലി ഉപേക്ഷിച്ചായിരുന്നു വരവ്.

English Summary:

Nation Mourns the Passing of Baselios Thomas I