കൊച്ചി ∙ വ്യാജ മൊബൈൽ ആപ്ലിക്കേഷൻ വഴി ലക്ഷങ്ങൾ തട്ടിയ കൊല്ലം പള്ളിത്തോട് സ്വദേശിനി ജെൻസി മോൾ (24) കൊച്ചി സൈബർ പൊലീസിന്റെ പിടിയിൽ.

കൊച്ചി ∙ വ്യാജ മൊബൈൽ ആപ്ലിക്കേഷൻ വഴി ലക്ഷങ്ങൾ തട്ടിയ കൊല്ലം പള്ളിത്തോട് സ്വദേശിനി ജെൻസി മോൾ (24) കൊച്ചി സൈബർ പൊലീസിന്റെ പിടിയിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 ആപ് സ്റ്റോർ ഒപ്റ്റിമൈസേഷൻ (എഎസ്ഒ) എന്ന ഓൺലൈൻ വ്യാജ ബിസിനസ് ആപ്പിൽ ആളുകളെ ചേർത്തു പണം സമ്പാദിക്കാമെന്നു പറഞ്ഞ് ആയിരത്തഞ്ഞൂറോളം പേരിൽ നിന്നു ലക്ഷങ്ങൾ തട്ടിയെടുത്ത് വിദേശത്തേക്കു കടക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റിലായത്.

ADVERTISEMENT

 ഇരുപതിനായിരത്തോളം രൂപ ആപ് വഴി നിക്ഷേപിച്ചാൽ ദിവസ വരുമാനമായി നിശ്ചിത ലാഭം വാഗ്ദാനം ചെയ്തിരുന്നു. ഇതിൽ വിശ്വസിച്ച് ഒട്ടേറെപ്പേർ യുവതിയുടെ അക്കൗണ്ടിലേക്കും ഇവർ നൽകിയ മറ്റ് അക്കൗണ്ടിലേക്കും പണം നിക്ഷേപിച്ചു. നിക്ഷേപിച്ച തുകയും ലാഭവും ആപ്ലിക്കേഷനിൽ കാണിച്ചിരുന്നതിനാൽ കൂടുതൽപേർ തട്ടിപ്പിന് ഇരയായി.

 ആദ്യം പണം നിക്ഷേപിച്ച പലർക്കും നിക്ഷേപത്തുകയും ലാഭവും തിരികെ കിട്ടിയതിനാൽ അവർ വഴിയും പലരും കുരുങ്ങി. ആപ്ലിക്കേഷനിൽ കാണിച്ച തുകയും ലാഭവും പിൻവലിക്കാൻ കഴിയാതെ വന്നതോടെയാണു പലർക്കും തട്ടിപ്പു മനസ്സിലായത്. തുടർന്ന് ഫോർട്ട്കൊച്ചി സ്വദേശിയും മറ്റ് 52 പേരും ചേർന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ടവിമലാദിത്യയ്ക്കു പരാതി നൽകി.

ADVERTISEMENT

കമ്മിഷണറുടെ നിർദേശപ്രകാരം കൊച്ചി സൈബർ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തായിരുന്നു അന്വേഷണം. ഡിസിപി സുദർശൻ, സൈബർ പൊലീസ് അസി. കമ്മിഷണർ എം.കെ.മുരളി എന്നിവരുടെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ പി.ആർ.സന്തോഷ്, എഎസ്ഐ ദീപ, സ്മിത, സിപിഒമാരായ റോബിൻ, രാജീവ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

English Summary:

Police caught the woman who stole lakhs of rupees through a fake mobile application