കോതമംഗലം ∙ ധൂപ പ്രാർഥനകളാൽ വിശുദ്ധമാക്കിയ മദ്ബഹയോടു വിടചൊല്ലി, ആത്മബന്ധമുള്ള നഗരത്തോടു യാത്ര പറഞ്ഞ്, വിശ്വാസികളുടെ കണ്ണീർ കണങ്ങളാൽ ശ്രേഷ്ഠാചാര്യന്റെ അന്ത്യയാത്രയുടെ ആരംഭം.

കോതമംഗലം ∙ ധൂപ പ്രാർഥനകളാൽ വിശുദ്ധമാക്കിയ മദ്ബഹയോടു വിടചൊല്ലി, ആത്മബന്ധമുള്ള നഗരത്തോടു യാത്ര പറഞ്ഞ്, വിശ്വാസികളുടെ കണ്ണീർ കണങ്ങളാൽ ശ്രേഷ്ഠാചാര്യന്റെ അന്ത്യയാത്രയുടെ ആരംഭം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിശുദ്ധ എൽദോ മാർ ബസേലിയോസ് ബാവായുടെ കബറിനു മുന്നിൽ നിന്ന്, സഭയുടെ യാക്കോബ് ബുർദാന ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ അന്ത്യ യാത്ര ചൊല്ലി. ഇന്നു പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിലെ കല്ലറയിൽ അന്ത്യവിശ്രമം.

ADVERTISEMENT

രാവിലെ മുതൽ കോതമംഗലം മാർതോമാ ചെറിയ പള്ളിയിലേക്കും പിന്നീട് മർത്തമറിയം കത്തീഡ്രൽ വലിയപള്ളിയിലേക്കും ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ ആളുകൾ നിറഞ്ഞൊഴുകി.

പുലർച്ചെ 3.30 നു ചെറിയപള്ളിയിലെത്തിച്ച ഭൗതിക ശരീരം കണ്ടുവണങ്ങാൻ പുലർച്ചെ മുതൽ നാനാജാതി മതസ്ഥരെത്തി. ഏറെനാൾ വണങ്ങിയ മദ്ബഹയോടു വിടചൊല്ലി ഉച്ചയ്ക്ക് ഒന്നരയോടെ മടക്കം. കുരിശുകളും മുത്തുക്കുടകളുമായി ശ്രേഷ്ഠാചാര്യന്റെ നഗരി കാണിക്കലിൽ നാട് ഒന്നടങ്കം പങ്കാളിയായി.

ADVERTISEMENT

സഭാതലവനെന്ന നിലയിൽ, പരിശുദ്ധ എൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടത്തിൽ അനുഗ്രഹം തേടി ആരംഭിച്ച സഭാ ശ്രൂശ്രൂഷയ്ക്ക് അതേ കബറിടത്തിൽ നിന്നു തന്നെ മടക്കയാത്ര. ഉച്ചയ്ക്ക് 12.30 നു സംസ്കാര ശ്രൂശ്രൂഷകളുടെ ആദ്യഭാഗം ചെറിയപള്ളിയിൽ ആരംഭിച്ചു. മൃതദേഹം പേടകത്തിൽ നിന്നു പുറത്തെടുത്തു മദ്ബഹയിൽ ധൂപ പ്രാർഥന. നാലുദിക്കിലേക്കും ഭൗതിക ദേഹം ഉയർത്തി കുർബാനയർപ്പണ വേദിയോട് അവസാനമായി വിടചൊല്ലൽ.

 ‘ദൈവത്തിന്റെ പുരോഹിതാ, സമാധാനത്തോടെ പോകുക, ദേവാലയത്തിന്റെ അലങ്കാരമായവനേ, സമാധാനത്തോടെ പോകുക ’ എന്നീ പ്രാർഥനാ ഗാനങ്ങൾ മുഴങ്ങുമ്പോൾ ചെറിയ പള്ളിയിലും വലിയ പള്ളിയിലും ദേവാലയ മണികൾ അന്ത്യയാത്രയുടെ വേദന പ്രതിധ്വനിപ്പിച്ചു മുഴങ്ങി. കുർബാന വേദിയിൽ അരനൂറ്റാണ്ടു സാന്നിധ്യമായിരുന്ന ബാവാ വിടവാങ്ങുമ്പോൾ അൾത്താരയിൽ 12 തിരികൾ അണയാതെ കത്തിനിന്നു. ദേവാലയം ശൂന്യമായി.

ADVERTISEMENT

പരിശുദ്ധ എൽദോ മാർ ബസേലിയോസ് ബാവാ വന്നപ്പോൾ സ്വയം പ്രകാശിച്ചു എന്നു വിശ്വസിക്കുന്ന കൽക്കുരിശിനു മുന്നിൽ നിന്ന് ആധുനിക സഭയുടെ വെളിച്ചം കുരിശുകളുടെയും കൊടികളുടെയും അകമ്പടിയിൽ പുറത്തേക്ക്. 

പിന്നെ ദേശത്തോടും  ദേശവാസികളോടും അന്ത്യയാത്രചൊല്ലി നഗരികാണിക്കൽ. 34 വർഷം ഭദ്രാസനാധിപന്റെ ആസ്ഥാനമായി പ്രവർത്തിച്ച മർത്തമറിയം വലിയ പള്ളിയിലും ബലിവേദിയോടു യാത്രചൊല്ലി അന്ത്യവിശ്രമ സ്ഥലമായ സഭാ ആസ്ഥാനത്തേക്ക്. 

സഭാ ചുമതലകളുണ്ടായിരുന്നപ്പോൾ തിരക്കിട്ട് ഓടിയ കോതമംഗലം – മൂവാറ്റുപുഴ– പുത്തൻകുരിശ് വഴിയിലൂടെ നൂറുകണക്കിനു ആളുകളുടെ ആദരാഞ്‍ജലികളേറ്റുവാങ്ങി, യാത്ര നിത്യതയിലേക്ക്.

English Summary:

A tearful farewell to Catholicos Baselios Thomas I

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT