നവകേരള സദസ്സിന്റെ ലൈവ് സ്ട്രീമിങ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ മകന്റെ സ്ഥാപനത്തിന്
ആലപ്പുഴ ∙ സ്ട്രീംലൈൻ പ്രിന്റേഴ്സ് ആൻഡ് അഡ്വർടൈസേഴ്സ് എന്ന സ്ഥാപനം മലപ്പുറം, കൊല്ലം, കാസർകോട് ജില്ലകളിൽ നവകേരള സദസ്സിന്റെ ലൈവ് സ്ട്രീമിങ് നടത്തിയിട്ടുണ്ടെന്നും ഇതിന്റെ പേരിൽ ആകെ 2.95 ലക്ഷം രൂപയുടെ ബിൽ നൽകിയിട്ടുണ്ടെന്നും വിവരാവകാശ രേഖ. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജിന്റെ മകന്റേതാണ് ഈ സ്ഥാപനം. ഇതിൽ കാസർകോട്ടെ 35,400 രൂപയുടെ ബിൽ പാസാക്കി.

സർക്കാരിന്റെ വിവിധ പരിപാടികൾക്കുള്ള പ്രചാരണ കരാർ നൽകാനുള്ള പല പാനലുകളിലും സ്ട്രീംലൈനും മറ്റു ചില സ്ഥാപനങ്ങളും ഉൾപ്പെട്ടതിനെപ്പറ്റി വിമർശനങ്ങൾ ഉയർന്നിരുന്നു. സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ (പിആർഡി) സംവിധാനങ്ങൾ ഉള്ളപ്പോൾ ഇത്തരം ജോലികൾ സ്വകാര്യ സ്ഥാപനങ്ങളെ ഏൽപിക്കുന്നതിനെതിരെ സർക്കാരിനു പരാതികളും ലഭിച്ചിരുന്നു. തുടർന്ന് വകുപ്പിന്റെ തലപ്പത്തുനിന്ന് ഇടപെടലുണ്ടാകുകയും ബില്ലുകൾ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നെങ്കിലും ഉന്നതതല സമ്മർദം കാരണം ബില്ലുകൾ പാസാക്കിയെന്നാണു വിവരം.