എംടി എന്ന രണ്ടക്ഷരം മലയാളികൾക്ക് എന്തൊക്കെയാണെന്നു കേൾക്കുന്നതുതന്നെ ഒരനുഭവമാണ്. ആത്മാരാധനയ്ക്കു പകരം ആത്മനിന്ദ ഇത്ര ധീരതയോടെ എഴുതിയയാൾ എം.ടി.വാസുദേവൻനായരെപ്പോലെ വേറെ ഉണ്ടാകില്ലെന്നു കൽപറ്റ നാരായണൻ.

എംടി എന്ന രണ്ടക്ഷരം മലയാളികൾക്ക് എന്തൊക്കെയാണെന്നു കേൾക്കുന്നതുതന്നെ ഒരനുഭവമാണ്. ആത്മാരാധനയ്ക്കു പകരം ആത്മനിന്ദ ഇത്ര ധീരതയോടെ എഴുതിയയാൾ എം.ടി.വാസുദേവൻനായരെപ്പോലെ വേറെ ഉണ്ടാകില്ലെന്നു കൽപറ്റ നാരായണൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടുത്ത പരീക്ഷ പാസായി, ഒരുപാടു കടമ്പ കടന്നേ എംടിയിലേക്ക് അടുക്കാൻ പറ്റൂ എന്ന് സന്തതസഹചാരിയും എഴുത്തുകാരനുമായ കെ.എസ്.വെങ്കിടാചലം. ഇത്രയും മാനേജ്മെന്റ് വൈദഗ്ധ്യമുള്ള എഴുത്തുകാരൻ വേറെയുണ്ടാകില്ലെന്നു സാഹിത്യകാരൻ കെ.ശ്രീകുമാർ.  മലയാള മനോരമ അസോഷ്യേറ്റ് എഡിറ്റർ പി.ജെ.ജോഷ്വ സെഷനിൽ മോഡറേറ്ററായി.

ADVERTISEMENT

കൽപറ്റ നാരായണൻ

മലയാളത്തിലെ ഏറ്റവും വലിയ എഴുത്തുകാരൻ ആരാണെന്നു ചോദിച്ചാൽ പല ഉത്തരങ്ങളുമുണ്ടാകും. പക്ഷേ, ഒരാളോട് പ്രിയപ്പെട്ട എഴുത്തുകാരൻ ആരാണെന്നു ചോദിച്ചാൽ പറയുക എം.ടി.വാസുദേവൻനായർ എന്നായിരിക്കും. കാരണം അദ്ദേഹം ഓരോ വ്യക്തിയുടെയും വ്യക്തിഗതങ്ങളായ സ്മരണകളോടാണു സല്ലപിച്ചത്.

മലയാളികളുടെ ഏകാന്തതയ്ക്ക്, പാപഗ്രസ്തമായ അബോധത്തിന് ഒക്കെ ഏറ്റവും പ്രിയങ്കരനായിട്ടുള്ള എഴുത്തുകാരൻ എം.ടിയാണ്. പറയുന്നതിലെ നേര്, സത്യം എന്നിങ്ങനെയുള്ള സൂക്ഷ്മസംവേദനമാണ് എംടിയെ ആളുകൾക്ക് ഒഴിച്ചുകൂടാനാവാത്ത എഴുത്തുകാരനാക്കിത്തീർത്തത്. 

ADVERTISEMENT

കെ.എസ്.വെങ്കിടാചലം

സ്നേഹത്തെ തൊടാൻ പറ്റില്ല, അനുഭവിക്കാൻ പറ്റുകയേയുള്ളൂ. പക്ഷേ, തൊടാൻ പറ്റിയ സ്നേഹമാണ് എംടി. അദ്ദേഹത്തിന്റെ മനസ്സിൽ കടക്കുക എളുപ്പമല്ല. എക്സ്റേ കണ്ണുകളാണ് അദ്ദേഹത്തിന്റേത്. ഒരു മിനിറ്റ് സംസാരിച്ചുനിന്നാൽ രണ്ടാമത്തെ മിനിറ്റിൽ നിങ്ങൾ ആരാണെന്ന് അദ്ദേഹത്തിനു മനസ്സിലാകും. 

   കടുത്ത പരീക്ഷ പാസായി മാത്രമേ എംടിയിലേക്കു കടക്കാൻ പറ്റൂ. അദ്ദേഹത്തിന്റെ ‘മഞ്ഞ്’ എന്ന നോവലിൽ പറയുന്നുണ്ട് – ‘എനിക്ക് ടീച്ചറെ ഇഷ്ടമാണ്, വെറുതെ ഇഷ്ടമാണ്’. ആ വെറുതെയുള്ള ഇഷ്ടമാണോ നിങ്ങൾക്ക് എന്നാണ് എംടി മനസ്സിലാക്കുന്നത്. 

ADVERTISEMENT

കെ.ശ്രീകുമാർ

പുതുതലമുറയെ അദ്ഭുതപ്പെടുത്തുന്ന ആശയങ്ങളുടെ ഖനിയാണ് എംടി എന്ന പത്രാധിപർ. കൂടെയുള്ളവരെ വിശ്വാസത്തിലെടുക്കും. വെറും ഉത്സവപ്പറമ്പായിരുന്ന തുഞ്ചൻപറമ്പിനെ കേരളത്തിലെ അറിയപ്പെടുന്ന അക്ഷരകലാകേന്ദ്രമാക്കി മാറ്റിയെന്നത് അദ്ദേഹത്തിന്റെ ദീർഘദൃഷ്ടിയാണ്. വളരെ കൃത്യമായ കാഴ്ചപ്പാടുണ്ട്. 

English Summary:

Writers about MT Vasudevan Nair at Manorama Hortus venue