തിരുവനന്തപുരം ∙ ഡിജിപി അറിയാതെ 4 മാസം മുൻപ് അന്നത്തെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാർ പൊലീസിൽ രൂപീകരിച്ച സമാന്തര ഇന്റലിജൻസ് സംവിധാനം ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാം പിരിച്ചുവിട്ടു. സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചും ജില്ലാ സ്പെഷൽ ബ്രാഞ്ചും നിലവിലുള്ളപ്പോഴാണു തനിക്കുമാത്രം വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ 20 പൊലീസ് ജില്ലകളിലായി 40 പേരെ അജിത്‌കുമാർ നോഡൽ ഓഫിസർമാരായി നിയമിച്ചത്. ജില്ലാ കമാൻഡ് സെന്ററുകളിൽനിന്നു വിവരങ്ങൾ എഡിജിപിയുടെ ഓഫിസിലെ കൺട്രോൾ റൂമിൽ അറിയിക്കാനായിരുന്നു ഉത്തരവ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസ്പിമാരുടെയും കമ്മിഷണർമാരുടെയും ഓഫിസുകളിലാണു നോഡൽ ഓഫിസർമാരെ നിയമിച്ചതെങ്കിലും ഇവരുടെമേൽ അവർക്ക് അധികാരമുണ്ടായിരുന്നില്ല. എഡിജിപിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ഇവർ. 40 പേരിൽ 10 പേർ എസ്ഐമാരും 5 പേർ എഎസ് ഐമാരും ബാക്കിയുള്ളവർ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരുമാണ്.

ADVERTISEMENT

സർക്കാരിന്റെ രാഷ്ട്രീയ എതിരാളികളെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും രഹസ്യമായി നിരീക്ഷിക്കാനാണ് ഈ സംവിധാനമെന്ന് ആക്ഷേപം ഉയർന്നിരുന്നു. 40 പേരും അടിയന്തരമായി മാതൃയൂണിറ്റുകളിൽ പോയി റിപ്പോർട്ട് ചെയ്യാൻ മനോജ് ഏബ്രഹാം നിർദേശിച്ചതിനെത്തുടർന്ന് എല്ലാവരും മടങ്ങി. സമാന്തര ഇന്റലിജൻസിനെതിരെ സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബ് കടുത്ത പ്രതിഷേധം സർക്കാരിനെ അറിയിച്ചിരുന്നു.

English Summary:

Ajith Kumar's intelligence system disbanded

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT