ഇടുക്കി റവന്യു ജില്ലാ പ്രവൃത്തിപരിചയ മേള: ചിലമ്പരശന്റെ മ്യൂസിക് സിസ്റ്റം പാടി; കണ്ണീർനനവുള്ള പാട്ട്
കുമളി∙ സ്പീക്കറും ആംപ്ലിഫയറും കൂട്ടിച്ചേർത്ത് താൻ നിർമിച്ച മ്യൂസിക് സിസ്റ്റത്തിൽനിന്നു പാട്ടുകൾ കേട്ടു തുടങ്ങിയതോടെ ചിലമ്പരശന്റെ കണ്ണു ചെറുതായി നനഞ്ഞു. തലയിൽ പതിയെ തലോടി. അച്ഛന്റെ മരണാനന്തര ചടങ്ങുകൾക്കായി മുറിച്ച മുടി ചെറുതായി വളർന്നു വരുന്നതേയുള്ളൂ. ‘ഞാൻ അച്ഛനു വേണ്ടിയാണ് വന്നത്’– ചിലമ്പരശൻ പറഞ്ഞു. മത്സരത്തിൽ ആദ്യ സ്ഥാനങ്ങളിലെത്തിയില്ലെങ്കിലും ഇടുക്കി റവന്യു ജില്ലാ പ്രവൃത്തിപരിചയമേളയിലെ എച്ച്എസ് വിഭാഗം ഇലക്ട്രോണിക്സ് മത്സരങ്ങൾ കാണാനെത്തിയ രക്ഷിതാക്കളുടെയും അധ്യാപകരുടെയും മനസ്സിൽ ചിലമ്പരശന്റെ ചിരിച്ച മുഖം പതിഞ്ഞെന്നുറപ്പ്.

-
Also Read
ബിസിനസും കലതന്നെ: ജോയ്ആലുക്കാസ്
പിതാവ് വണ്ടൻമേട് സാമി കോളനിയിൽ രഞ്ജിത്ത് കുമാർ (44) ഒക്ടോബർ 19നാണ് കരൾ രോഗത്താൽ മരിച്ചത്. പോളിയോ ബാധിതനായിരുന്ന രഞ്ജിത് ലോട്ടറി കച്ചവടക്കാരനായിരുന്നു. അച്ഛനുമൊത്ത് തയാറാക്കിയ മ്യൂസിക് സിസ്റ്റമാണ് ചിലമ്പരശൻ അവതരിപ്പിച്ചത്.
മത്സരിക്കാനിറങ്ങണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നെന്നു ചിലമ്പരശൻ പറയുന്നു. 5 വർഷം മുൻപ് അമ്മ ഉപേക്ഷിച്ച ചിലമ്പരശനും സഹോദരി സീതാലക്ഷ്മിയും രഞ്ജിത്തിന്റെ മാതാപിതാക്കളായ കറുപ്പയ്യ-ഭൂപതി എന്നിവർക്കൊപ്പമാണ് ഇപ്പോൾ കഴിയുന്നത്. മുത്തശ്ശി ഭൂപതി(64) ഏലത്തോട്ടത്തിൽ പണിക്കു പോയാണ് കുടുംബം മുന്നോട്ടു കൊണ്ടുപോകുന്നത്. വണ്ടൻമേട് സെന്റ് ആന്റണീസ് എച്ച്എസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് ചിലമ്പരശൻ. ആറാം ക്ലാസിലാണ് സീതാലക്ഷ്മി. പഠിച്ചു സൗണ്ട് എൻജിനീയർ ആകണമെന്നാണ് ചിലമ്പരശന്റെ ആഗ്രഹം.