75 പ്രായപരിധി തുടരാൻ സിപിഎം; കേന്ദ്ര കമ്മിറ്റി യോഗം നാളെ മുതൽ, പ്രായപരിധിയിൽ ഭിന്നാഭിപ്രായങ്ങൾ
തിരുവനന്തപുരം ∙ പാർട്ടി സമ്മേളനങ്ങളിൽ 75 വയസ്സ് പ്രായപരിധിയിൽ പിടിമുറുക്കാൻ സിപിഎം. ഈ മാസം ആരംഭിക്കുന്ന ഏരിയ സമ്മേളനങ്ങൾ തിരഞ്ഞെടുക്കുന്ന കമ്മിറ്റികളിൽ 75 പിന്നിട്ടവർക്കു സ്ഥാനമുണ്ടാകില്ല. ഭരണഘടനാഭേദഗതി പ്രാബല്യത്തിൽ വന്നതിനാൽ ജില്ലാ, സംസ്ഥാന സമ്മേളനങ്ങളിലും 75 പിന്നിട്ടവർ ബന്ധപ്പെട്ട കമ്മിറ്റികളിൽനിന്നു പുറത്താകും. അല്ലെങ്കിൽ പ്രായപരിധി കേന്ദ്ര കമ്മിറ്റി പുനരവലോകനം ചെയ്യണം.

75 പ്രായപരിധിയായി നിശ്ചയിച്ചതും നടപ്പാക്കിയതും കഴിഞ്ഞ സമ്മേളനകാലത്താണ്. സമ്മേളനങ്ങൾക്കു സമാപനംകുറിച്ചു കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിലാണ് ഭരണഘടനാ ഭേദഗതി പ്രാബല്യത്തിൽ വന്നതെങ്കിലും കേന്ദ്രകമ്മിറ്റി തീരുമാനം എന്ന നിലയിൽ ഇവിടെ നടപ്പിലാക്കുകയായിരുന്നു. ലോക്കൽ സമ്മേളനങ്ങളിൽ 75 പ്രായപരിധി നിർബന്ധമാക്കിയില്ല. ഏരിയ തൊട്ടു നടപ്പാക്കിയെങ്കിലും അപൂർവം ചില ഇളവുകൾ നൽകി. ഇക്കുറി അതുമുണ്ടാകില്ലെന്നു നേതാക്കൾ പറഞ്ഞു. പ്രായപരിധി പാലിക്കണമെന്ന് ജില്ലാ കമ്മിറ്റികൾക്കു സംസ്ഥാനകമ്മിറ്റി നിർദേശം നൽകി.
75 കർശനമാക്കുന്നതിനെതിരെ പാർട്ടിയിൽ വ്യത്യസ്താഭിപ്രായങ്ങളുണ്ട്. കമ്മിറ്റികളിൽ അനുഭവസമ്പത്തും വേണമെന്നതാണ് എതിർക്കുന്നവരുടെ വാദം. കഴിഞ്ഞ സമ്മേളനകാലത്ത് പ്രായപരിധിയുടെ പേരിൽ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ട ജി.സുധാകരൻ, പാർട്ടിയിൽ പ്രവർത്തിക്കാൻ പ്രായപരിധി നിർബന്ധമാക്കുന്നതു ശരിയല്ലെന്ന് കഴിഞ്ഞദിവസം പരസ്യമായി വിമർശിച്ചിരുന്നു.
കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗങ്ങളായ എ.കെ.ബാലൻ, പി.കെ.ശ്രീമതി, ഇ.പി.ജയരാജൻ എന്നിവർ പ്രായപരിധിയുടെ പേരിൽ ഇത്തവണ ഒഴിയാൻ സാധ്യതയുള്ളവരാണ്. പൊളിറ്റ്ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയനും പ്രായപരിധി കഴിഞ്ഞു. പ്രായപരിധിയിൽ ഇളവ് അനുവദിക്കണമെങ്കിൽ അതു ചെയ്യേണ്ടതു കേന്ദ്ര കമ്മിറ്റിയാണെന്നു സംസ്ഥാനത്തെ നേതാക്കൾ പറഞ്ഞു. 75 എന്നതു നിലനിർത്തി നിശ്ചിത ശതമാനം പേർക്ക് ഇളവ് എന്ന ആശയം പങ്കുവയ്ക്കുന്നവരുണ്ട്. ആരോഗ്യവും പാർട്ടിക്കു നൽകിവരുന്ന സംഭാവനയും കണക്കിലെടുത്ത് അങ്ങനെയുള്ളവരെ നിശ്ചയിക്കാം.
കരടു രാഷ്ട്രീയപ്രമേയം ചർച്ച ചെയ്യാനായി നാളെ മുതൽ 3 ദിവസം ഡൽഹിയിൽ കേന്ദ്ര കമ്മിറ്റി യോഗം നടക്കും. പ്രായപരിധിയിലെ മാറ്റം അവിടെ ചർച്ച ചെയ്യുമെന്നു സൂചനയില്ല. കോൺഗ്രസ് ബന്ധം സംബന്ധിച്ച് കരടു രാഷ്ട്രീയപ്രമേയം സ്വീകരിക്കുന്ന നിലപാട് ആകാംക്ഷ ഉയർത്തും. ഹരിയാനയിലെ തോൽവിക്കുശേഷം കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിനെതിരെ സിപിഎം കേരള നേതൃത്വം വീണ്ടും വിമർശനങ്ങൾ കടുപ്പിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.