ഐ വിൽ ഹാവ് ഇറ്റ് ഹിയർ പതിനാറു വർഷങ്ങൾക്കു ശേഷം എന്റെ കവിതാ സമാഹാരം നാളെ ഇറങ്ങുകയാണ്. ‘ഐ വിൽ ഹാവ് ഇറ്റ് ഹിയർ’ എന്നാണു പര്. ആ സമാഹാരത്തിലെ ചില കവിതകൾ ഹോർത്തൂസ് വേദിയിൽ അവതരിപ്പിക്കാനായതിൽ സന്തോഷമുണ്ട്. അതും ഈ മഹാസാഗരത്തിന്റെ പശ്ചാത്തലത്തിലിരുന്നു കൊണ്ട്.’’ - ജീത് തയ്യിൽ, ഇംഗ്ലിഷ് നോവലിസ്റ്റ്, കവി

ഐ വിൽ ഹാവ് ഇറ്റ് ഹിയർ പതിനാറു വർഷങ്ങൾക്കു ശേഷം എന്റെ കവിതാ സമാഹാരം നാളെ ഇറങ്ങുകയാണ്. ‘ഐ വിൽ ഹാവ് ഇറ്റ് ഹിയർ’ എന്നാണു പര്. ആ സമാഹാരത്തിലെ ചില കവിതകൾ ഹോർത്തൂസ് വേദിയിൽ അവതരിപ്പിക്കാനായതിൽ സന്തോഷമുണ്ട്. അതും ഈ മഹാസാഗരത്തിന്റെ പശ്ചാത്തലത്തിലിരുന്നു കൊണ്ട്.’’ - ജീത് തയ്യിൽ, ഇംഗ്ലിഷ് നോവലിസ്റ്റ്, കവി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐ വിൽ ഹാവ് ഇറ്റ് ഹിയർ പതിനാറു വർഷങ്ങൾക്കു ശേഷം എന്റെ കവിതാ സമാഹാരം നാളെ ഇറങ്ങുകയാണ്. ‘ഐ വിൽ ഹാവ് ഇറ്റ് ഹിയർ’ എന്നാണു പര്. ആ സമാഹാരത്തിലെ ചില കവിതകൾ ഹോർത്തൂസ് വേദിയിൽ അവതരിപ്പിക്കാനായതിൽ സന്തോഷമുണ്ട്. അതും ഈ മഹാസാഗരത്തിന്റെ പശ്ചാത്തലത്തിലിരുന്നു കൊണ്ട്.’’ - ജീത് തയ്യിൽ, ഇംഗ്ലിഷ് നോവലിസ്റ്റ്, കവി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐ വിൽ ഹാവ് ഇറ്റ് ഹിയർ

പതിനാറു വർഷങ്ങൾക്കു ശേഷം എന്റെ കവിതാ സമാഹാരം നാളെ ഇറങ്ങുകയാണ്. ‘ഐ വിൽ ഹാവ് ഇറ്റ് ഹിയർ’ എന്നാണു പര്. ആ സമാഹാരത്തിലെ ചില കവിതകൾ ഹോർത്തൂസ് വേദിയിൽ അവതരിപ്പിക്കാനായതിൽ സന്തോഷമുണ്ട്. അതും ഈ മഹാസാഗരത്തിന്റെ പശ്ചാത്തലത്തിലിരുന്നു കൊണ്ട്.’’ - ജീത് തയ്യിൽ, ഇംഗ്ലിഷ് നോവലിസ്റ്റ്, കവി

ADVERTISEMENT

ആൾ, ആരവം, അദ്ഭുതം

ഉത്സവത്തിന്റെ ആളും ആരവവും എന്നെ അദ്ഭുതപ്പെടുത്തുന്നു. കലയെയും എഴുത്തിനെയും സ്നേഹിക്കുന്ന ഇത്രയധികം ആളുകൾ ഈ കൊച്ചു നാട്ടിലുണ്ടെന്നത് എത്ര സന്തോഷകരമാണ്.’’ - കൊലേക പുടുമ ദക്ഷിണാഫ്രിക്കൻ കവി, പ്രസാധക

മതമെ‌ന്നത് രാഷ്ട്രീയവും

അമ്മയുടെ ക്രിസ്ത്യൻ പശ്ചാത്തലവും പിതാവിന്റെ മുസ്‌ലിം പശ്ചാത്തലവും കാരണം അനേകം ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞുപറഞ്ഞാണു വളർന്നുവന്നത്. ബാബറി മസ്ജിദ് തകർക്കപ്പെട്ട കാലത്ത് 12 വയസ്സായിരുന്നു. അന്നു ലക്നൗ പോലൊരു സ്ഥലത്തു ജീവിക്കുന്ന തന്റെ മുസ്‌ലിം പശ്ചാത്തലം പുറത്തുപറയാൻ ഉള്ളിൽ ഭയമുണ്ടായിരുന്നു. ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുമ്പോൾ മൊബൈൽ ഫോണിലെ സ്ക്രീനിലൂടെ വിരലുപയോഗിച്ചു വാർത്ത മാറ്റി അടുത്ത വാർത്തയിലേക്കു പോകാവുന്നത്ര സാധാരണ അവസ്ഥയിലേക്ക് ആളുകൾ മാറിയിരിക്കുന്നു. മതമെന്നതു രാഷ്ട്രീയമാണെന്നു തിരിച്ചറിഞ്ഞിരിക്കുന്നു. ഞാൻ ജോലിചെയ്യുന്ന സിനിമയിൽ പക്ഷേ, വർഗീയ വിഭജനമുള്ളതായി തോന്നിയിട്ടില്ല.- നുസ്രത് എഫ്.ജഫ്രി

ADVERTISEMENT

‘പിലിഭിത്ത്’ അടക്കമുള്ള വിഖ്യാത സിനിമകളുടെ ഛായാഗ്രാഹകറേറ്റിങ്ങിനേക്കാൾ പ്രധാനം ജനനന്മ

‘ലോകവിഷയങ്ങളും രാജ്യത്തെ സംഭവങ്ങളും കൈകാര്യം ചെയ്യുന്നതിൽ മലയാള പത്രങ്ങൾ ഇന്ത്യയിലെ മറ്റേതു സംസ്ഥാനങ്ങളിലേതിനേക്കാളും വലിയ ശ്രദ്ധ നൽകുന്നുണ്ട്. അത് ഇവിടുത്തെ പത്രങ്ങളുടെ എടുത്തു പറയേണ്ട മേന്മയാണ്. റേറ്റിങ്ങിലെ ജനപ്രിയത നോക്കി വാർത്ത അവതരിപ്പിക്കുന്നതിനേക്കാൾ ജനങ്ങളോടുള്ള താൽപര്യമാവണം മാധ്യമങ്ങളുടെ അജൻഡ. - ശശികുമാർ

ഫുഡ് റൈറ്റർക്കുണ്ടാക്കാവുന്ന സമ്പാദ്യം കുടവയർ

ഇൻസ്റ്റഗ്രാമിൽ കാണുന്ന മിക്ക ഭക്ഷ്യവിഭവങ്ങളും കാണാൻ നല്ല ഭംഗിയാണ്. എന്നാൽ, പലതിനും കാഴ്ചയിലുള്ള ഭംഗി മാത്രമേ ഉള്ളൂ എന്നതാണു യാഥാർഥ്യം. കഴിച്ചുനോക്കുമ്പോൾ കാര്യമായ രുചിയൊന്നും ഉണ്ടാകില്ല. ഫുഡ് റൈറ്റർക്കുണ്ടാകാനിടയുള്ള സമ്പാദ്യം കുടവയറാണ്. എന്നാൽ, രുചികളുടെ ലോകത്തു കൂടിയുള്ള സഞ്ചാരം ആസ്വദിക്കുന്നവർക്ക് അതു വലിയ സന്തോഷം തന്നെ. ബാലകൗതുകത്തോടെ, ജിജ്ഞാസയോടെ യാത്രകളും പ്രദേശികരുചികളും ആസ്വദിക്കുകയും അതിനെപ്പറ്റി സത്യസന്ധമായി എഴുതുകയും ചെയ്യുക എന്നതാണു ഫുഡ് റൈറ്റർക്കു ചെയ്യാനുള്ളത്. സാക് ഒ’ യാ, സ്വീഡിഷ് ഫുഡ് ആൻഡ് ട്രാവൽ എഴുത്തുകാരൻ ‌

ADVERTISEMENT

വിലക്കിന്റെ ചാട്ടവാർ വേണ്ട; തുറന്നെഴുത്തു തുടരും

വിലക്കുകളുടെ ചാട്ടവാർ എഴുത്തിന്റെ നടുമ്പുറത്തു മാത്രമല്ല, എല്ലാ രംഗത്തും പതിക്കുന്നുണ്ട്. നൂറ്റാണ്ടുകൾക്കു മുൻപു തുടങ്ങിയതാണു സെൻസറിങ്ങും സോഷ്യൽ ഓഡിറ്റിങ്ങും. എന്തെഴുതാനിരിക്കുമ്പോഴും സ്വയം സെൻസർ നടത്താനുള്ള സംവിധാനം മനസ്സിൽ സ്വയം ഓൺ ആവുന്നുണ്ടെന്നു പുതിയ തലമുറയിലേതുൾപ്പെടെയുള്ള എഴുത്തുകാർ എന്നോടു പറയാറുണ്ട്. അപ്പോൾ എങ്ങനെ സ്വതന്ത്രമായ മൗലിക സൃഷ്ടികളുണ്ടാകും? നിർഭയം തുറന്നെഴുത്തു തുടരുക തന്നെ ചെയ്യും.- പെരുമാൾ മുരുകൻ, എഴുത്തുകാരൻ, ചിന്തകൻ

ഉള്ളിൽനിന്നു തുടങ്ങണം; പരിസ്ഥിതി ആക്ടിവിസം 

പരിസ്ഥിതി – കാലാവസ്ഥാ സാഹിത്യം വലിയ പഠനം ആവശ്യപ്പെടുന്ന സാഹിത്യശാഖയാണ്. മികച്ച ശാസ്ത്രബോധം എഴുത്തുകാരനുണ്ടാകണം. വിവിധ ശാസ്ത്രശാഖകളെപ്പറ്റിയും ആഴത്തിലുള്ള പഠനം വേണ്ടിവരുന്നുണ്ട്. എന്നാൽ, ഫിക്‌ഷനിൽ സാഹിത്യത്തേക്കാൾ ശാസ്ത്രം മുഴച്ചു നിന്നാൽ വായനക്കാർക്കു ബോറടിക്കും. ഏതൊരു പരിസ്ഥിതി – കാലാവസ്ഥാ ഫിക്‌ഷനിലും ശാസ്ത്രം, സാഹിത്യം എന്നിവയുടെ ചേരുവകൾ കൃത്യമാക്കി, അതിർവരമ്പുകൾ കൃത്യമായി നിർണയിച്ചു കഥ പറയുന്നതിലാണു കാര്യം. പരിസ്ഥിതി ആക്ടിവിസം നമ്മുടെ ഉള്ളിൽനിന്നു തുടങ്ങണം.- രജത് ചൗധരി ക്ലൈമറ്റ് ഫിക്‌ഷൻ നോവലിസ്റ്റ്

ക്വീർ പ്രശ്നങ്ങൾ തുറന്ന വേദികളിൽ ചർച്ചചെയ്യണം

ക്വീർ അവസ്ഥകളെയും പ്രശ്നങ്ങളെയും പറ്റി സമൂഹത്തെ ബോധവൽക്കരിക്കാൻ കൂടുതൽ വിവേകപൂർവം റിപ്പോർട്ട് ചെയ്യുകയാണു വേണ്ടത്. യഥാർഥ പ്രശ്നങ്ങളിലേക്കു നീളുന്ന വാർത്തകൾ അവയെ ജനാധിപത്യവൽക്കരിക്കും. സ്വന്തം ലൈംഗിക വ്യക്തിത്വത്തെപ്പറ്റി തുറന്നു പറയാൻ തയാറായി ഒട്ടേറെ പേർ ഇന്നു മുന്നോട്ടു വരുന്നുണ്ട്. ഇനി വേണ്ടത് അതേപ്പറ്റിയുള്ള തുറന്ന ചർച്ചകളാണ്. - രോഹിൻ ഭട്ട്, ക്വീർ റൈറ്റ്സ് ആക്ടിവിസ്റ്റ്, അഭിഭാഷകൻ

സാഹിത്യകാരന്റെ പിആർ അല്ല നിരൂപകൻ

‘സാഹിത്യകാരനു പ്രചാരം കൊടുക്കുക എന്നതാണു നിരൂപകന്റെ പണി എന്നൊരു തെറ്റിദ്ധാരണ നമ്മുടെ നാട്ടിലുണ്ട്.  കൃതിയിൽ മറ്റു പല അർഥതലങ്ങൾകൂടി കൊണ്ടുവരുന്നതു നിരൂപകരാണ്’ - ഡോ.ഇ.പി.രാജഗോപാലൻ, നിരൂപകൻ

സിദ്ധാന്തങ്ങൾ പുല്ലുതിന്നുന്നു, പാൽ ചുരത്തുന്നില്ല

‘സിദ്ധാന്തങ്ങൾ പലപ്പോഴും വളരെയധികം പുല്ലു തിന്നുകയും വളരെക്കുറച്ചുമാത്രം പാൽ ചുരത്തുകയും ചെയ്യുന്ന ഒന്നാണെന്നു തോന്നിയിട്ടുണ്ട്. നിരൂപണത്തിൽനിന്നു വായനക്കാർ അകന്നുപോയിട്ടുണ്ടെങ്കിൽ അതിനു കാരണം ഈ സൈദ്ധാന്തിക നിരൂപണത്തിലെ ഭാഷയാണ്. - ഡോ.കെ.വി.സജയ്, നിരൂപകൻ

കൃതിയിലേക്കുള്ള തിരിച്ചുപോക്ക്

‘ഒരു കൃതി ഉണ്ടാകുന്ന പ്രക്രിയയിലേക്കുള്ള തിരിച്ചുപോക്കാണു നിരൂപണം. കൃതിയുടെ സഹസൃഷ്ടാവാണ് യഥാർഥത്തിൽ നിരൂപകൻ. - ഡോ.പി.കെ.രാജശേഖരൻ, നിരൂപകൻ

English Summary:

Manorama Hortus Kozhikode