തിരുവനന്തപുരം ∙ കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായ സംസ്ഥാന സർവീസ് പെൻഷൻകാരെ നിർബന്ധിതമായി സംസ്ഥാന സർക്കാരിന്റെ മെഡിസെപ് പദ്ധതിയിൽ അംഗങ്ങളാക്കുന്നതും അവരുടെ പെൻഷനിൽനിന്നു പ്രതിമാസം 500 രൂപ വിഹിതം പിടിക്കുന്നതും പുനഃപരിശോധിച്ചു സർക്കാർ ഉത്തരവിറക്കണമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതിനായി ധനകാര്യ വകുപ്പ് സെക്രട്ടറിക്ക് 2 മാസത്തെ സാവകാശം ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ.അബ്ദുൽ റഹീം, അംഗം ഡോ.പ്രദീപ് കുമാർ എന്നിവർ അടങ്ങിയ ബെഞ്ച് അനുവദിച്ചു. സംസ്ഥാന സർവീസ് പെൻഷൻകാരും സെൻട്രൽ ഗവ. ഹെൽത്ത് സ്കീമിൽ (സിജിഎച്ച്എസ്) അംഗങ്ങളുമായ 3 പേർ സമർപ്പിച്ച ഹർജി പരിഗണിച്ചാണു നടപടി. ഇവരുടെ ജീവിതപങ്കാളികൾ കേന്ദ്ര സർവീസ് പെൻഷനർമാരായതിനാലാണ് ഇവർ സിജിഎച്ച്എസ് പദ്ധതിയിൽ അംഗങ്ങളായത്.

ADVERTISEMENT

ഒരാൾക്കു സർക്കാരിന്റെ 2 ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ അംഗങ്ങളാകാൻ സാധിക്കില്ലെന്നും സിജിഎച്ച്എസ് പദ്ധതിയിൽ അംഗങ്ങളായതിനാൽ നിർബന്ധിതമായി മെഡിസെപ് പദ്ധതിയിൽ അംഗങ്ങളാക്കുന്ന സംസ്ഥാന സർക്കാർ നടപടിയിൽനിന്ന് ഒഴിവാക്കണമെന്നുമാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്.

മെഡിസെപ് പദ്ധതിയിലേക്ക് നിർബന്ധിതമായി പ്രീമിയം പെൻഷനിൽനിന്നു പിടിക്കുന്നതു നിർത്തലാക്കണമെന്നും ഇതുവരെ ഇങ്ങനെ പിടിച്ച തുക തിരികെ നൽകണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇങ്ങനെ ഗുണഭോക്താക്കളെ ഒഴിവാക്കാൻ അനുവദിച്ചാൽ മറ്റുള്ളവരും ഇതേആവശ്യം ഉന്നയിക്കുമെന്നും അതു മെഡിസെപ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണത്തെയും പദ്ധതി പ്രവർത്തനത്തെയും ബാധിക്കുമെന്ന് ധനകാര്യവകുപ്പ് ട്രൈബ്യൂണലിനെ ബോധിപ്പിച്ചു. ഇൻഷുറൻസ് കമ്പനിക്കുള്ള പ്രീമിയം സംസ്ഥാന സർക്കാർ മുൻകൂറായി നൽകിയ ശേഷം ജീവനക്കാരിൽനിന്നും പെൻഷൻകാരിൽനിന്നും പിരിച്ചെടുക്കുകയാണ്.

ADVERTISEMENT

എങ്കിലും 2 പദ്ധതിയിലും അംഗങ്ങളായവരുടെ പ്രശ്നം പരിശോധിച്ചു വരികയാണെന്നും ധനവകുപ്പ് വ്യക്തമാക്കി. എന്നാൽ, പെൻഷനറുടെ അനുവാദമില്ലാതെ ഇങ്ങനെ നിർബന്ധിതമായി പ്രീമിയം ഈടാക്കുന്നതു നിയമവിരുദ്ധമാണെന്നു ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവിൽ നിരീക്ഷിച്ചു.

സിജിഎച്ച്എസിൽ അംഗങ്ങളായവർക്ക് മെഡിസെപ് പ്രകാരം ആനുകൂല്യങ്ങളും ക്ലെയിമുകളും നൽകാനാകുമോയെന്നു വ്യവസ്ഥകളിൽ വ്യക്തമാക്കിയിട്ടുമില്ല. എങ്കിലും ധനകാര്യ വകുപ്പ് ഇക്കാര്യം പരിശോധിച്ചുവരികയാണെന്നു വ്യക്തമാക്കിയ സാഹചര്യത്തിലാണ് 2 മാസം സമയം അനുവദിച്ചത്.

English Summary:

Medisep premium deduction from CGHS pensioners deemed illegal by Kerala Tribunal