ജനാധിപത്യരാജ്യമായ ഇന്ത്യയിൽ പലരും പലതും തുറന്നു പറയാൻ മടിക്കുന്നെന്നും അതിന് സാഹിത്യകാരൻമാർ സംഘം ചേർന്ന് ബദൽ തീർക്കാൻ സമയമായെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയത്തിൽ കൈവച്ചു പറയാൻ സാധിക്കുമെന്നു തോന്നുന്നില്ലെന്നു ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള.

ജനാധിപത്യരാജ്യമായ ഇന്ത്യയിൽ പലരും പലതും തുറന്നു പറയാൻ മടിക്കുന്നെന്നും അതിന് സാഹിത്യകാരൻമാർ സംഘം ചേർന്ന് ബദൽ തീർക്കാൻ സമയമായെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയത്തിൽ കൈവച്ചു പറയാൻ സാധിക്കുമെന്നു തോന്നുന്നില്ലെന്നു ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനാധിപത്യരാജ്യമായ ഇന്ത്യയിൽ പലരും പലതും തുറന്നു പറയാൻ മടിക്കുന്നെന്നും അതിന് സാഹിത്യകാരൻമാർ സംഘം ചേർന്ന് ബദൽ തീർക്കാൻ സമയമായെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയത്തിൽ കൈവച്ചു പറയാൻ സാധിക്കുമെന്നു തോന്നുന്നില്ലെന്നു ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനാധിപത്യരാജ്യമായ ഇന്ത്യയിൽ പലരും പലതും തുറന്നു പറയാൻ മടിക്കുന്നെന്നും അതിന് സാഹിത്യകാരൻമാർ സംഘം ചേർന്ന് ബദൽ തീർക്കാൻ സമയമായെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയത്തിൽ കൈവച്ചു പറയാൻ സാധിക്കുമെന്നു തോന്നുന്നില്ലെന്നു ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള. 

കേന്ദ്ര സാഹിത്യ അക്കാദമി ഇലക്ടറൽ ബോഡിയാണ്. കേരള സാഹിത്യ അക്കാദമി നോമിനേറ്റഡ് ബോഡിയാണ്. നോമിനേറ്റഡ് ബോഡിയിൽ എന്തു സംഭവിക്കുന്നുവെന്ന് പിണറായി ആത്മപരിശോധന നടത്തട്ടെ. അദ്ദേഹത്തിന്റെ തത്വശാസ്ത്രത്തിൽ വിശ്വസിക്കാത്തവരെ അവിടെ ഉൾക്കൊള്ളാൻ സാധിക്കുന്നുണ്ടോ? വ്യത്യസ്ത രാഷ്ട്രീയ ചിന്തയുള്ളവർക്ക് ആ പടി കടക്കാൻ സാധിക്കുമോ?–കഴിഞ്ഞ ദിവസം ഹോർ‌ത്തൂസ് ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾക്കു മറുപടിയായി, ഇന്നലെ ഹോർത്തൂസ് വേദിയിലെ സംഭാഷണത്തിൽ ഗോവ ഗവർണർ ചോദിച്ചു. 

ADVERTISEMENT

ഇന്ത്യ ഭരിക്കുന്ന കക്ഷിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 23 കോടി വോട്ട് കിട്ടി. കഴിഞ്ഞ തവണ 22 കോടി വോട്ടുകളാണു കിട്ടിയത്. എന്നാൽ, ഇൗ പാർട്ടി തോറ്റമ്പിയെന്നാണു കേരളത്തിലെ മാധ്യമങ്ങൾ വാർത്തകൾ നൽകിയത്. 240 സീറ്റ് മാത്രമേ കിട്ടിയുള്ളു, അതുകൊണ്ട് പ്രധാനമന്ത്രിക്ക് ജനപിന്തുണയില്ലെന്നു കൊടുക്കുന്ന മാധ്യമങ്ങൾ സമൂഹത്തോട് എന്താണു പറയാൻ ഉദ്ദേശിക്കുന്നത്? ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് എന്ന വിഷയത്തിലൊക്കെ ചില എതിർപ്പുകൾ ഉയരും. പക്ഷേ, വലിയൊരു വിഭാഗം എതിർക്കുന്നു എന്ന് മാധ്യമങ്ങൾ ചാർത്തിക്കൊടുക്കുന്നതു ശരിയല്ല. പൗരത്വനിയമം വന്നു, ചില പ്രക്ഷോഭങ്ങളുണ്ടായി. നിയമം നടപ്പാക്കിയപ്പോൾ ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടായോ? സത്യം മനസ്സിലാക്കുമ്പോൾ ജനങ്ങൾ വിവേകത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യും. 

രാജ്യത്ത് അഭിപ്രായം ചർച്ച ചെയ്യേണത് നിയമസഭയും പാർലമെന്റുമാണ്. അവിടെ നടക്കുന്ന ചർച്ചകളാണ് യഥാർഥ ജനാധിപത്യരീതി. എതിർശബ്ദങ്ങൾ അടിച്ചമർത്തുന്നുവെന്ന് പാർലമെന്റിൽ കുറ്റപ്പെടുത്തുന്നവർ, പത്രമാരണ നിയമം ഉൾപ്പെടെ കൊണ്ടുവന്ന അടിയന്തരാവസ്ഥക്കാലം മറക്കരുത്. ഇപ്പോഴത്തെ കേന്ദ്ര സർക്കാർ വന്ന ശേഷം ഏതെങ്കിലും സംഭവത്തിന്റെ പേരിൽ നിയമം നിർമിച്ചുകൊണ്ട് മാധ്യമങ്ങളെയോ മറ്റോ തടഞ്ഞ സംഭവം പറയാമോയെന്നും അദ്ദേഹം ചോദിച്ചു. മനോരമ കോഴിക്കോട് ചീഫ് ഓഫ് ബ്യൂറോ ജയൻ മേനോൻ മോഡറേറ്ററായിരുന്നു. 

ഗാന്ധിജി സങ്കൽപിച്ച ഇന്ത്യ മരിച്ചിട്ടില്ല: സക്കറിയ

ഗാന്ധിജി സങ്കൽപിച്ച രാജ്യം മതത്തിനു പകരം സംസ്കാരത്തിൽ അധിഷ്ഠിതമായ ഇന്ത്യ ആയിരുന്നെന്ന് സാഹിത്യകാരൻ സക്കറിയ. സ്വാതന്ത്ര്യം ലഭിച്ച രാത്രി തന്നെ ആ ഇന്ത്യ മരിച്ചുപോയെങ്കിലും ‍ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ നിലനിൽക്കുന്നുണ്ട്. തകർക്കാൻ പല തവണ ശ്രമിച്ചെങ്കിലും ഇതുവരെ തകർന്നിട്ടില്ലെന്നും മനോരമ ഹോർത്തൂസിൽ ‘ആ ഇന്ത്യ മരിച്ചിട്ടില്ല’ എന്ന സംവാദത്തിൽ സക്കറിയ അഭിപ്രായപ്പെട്ടു. 

സക്കറിയ ഹോർത്തൂസ് വേദിയിൽ

പ്രതിരോധിക്കാൻ ‍ഒന്നും ചെയ്യാനാവാത്ത സാഹചര്യമാണ് ഇന്ന് രാജ്യത്തുള്ളത്.  ഭൂരിപക്ഷം കിട്ടിയ പാർട്ടിക്ക് എന്തും ചെയ്യാവുന്ന അവസ്ഥ. ബിജെപിക്ക് മറ്റു പാർട്ടികൾ തന്നെയാണ് വഴി തുറന്നുകൊടുത്തത്. സിപിഎം ഉൾപ്പെടെ എല്ലാവർക്കും ഇതിൽ പങ്കുണ്ട്. മറ്റു പാർട്ടികളെ കൂടെക്കൂട്ടിയാണ് ബിജെപി ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയത്. ഒന്നിച്ചുനിന്നാൽ ഇതേ ബിജെപിയെ തോൽപിക്കാനാകും. പക്ഷേ, ഒന്നിച്ചു നിൽക്കില്ല. ഈ ഭീഷണി ഇവിടെ ഒളിഞ്ഞുകിടപ്പുണ്ടായിരുന്നു. ഇതെത്ര കാലം നിലനിൽക്കുമെന്ന് പറയാനാവില്ല. 

ADVERTISEMENT

കേരളത്തിൽ ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾ കെട്ടിപ്പിടിച്ചു കഴിയുന്നില്ലെങ്കിലും സഹവർത്തിത്വം പുലർത്തി ജീവിക്കുന്നുണ്ട്. ഭൂരിപക്ഷ വർഗീയതയെ കൂടെക്കൂട്ടി ചിലരാണ് ഇതിനു തുരങ്കം വയ്ക്കുന്നത്. നമ്മുടെ പ്രതിരോധത്തിന്റെ വാതിലിൽ പഴുതു വീണു കഴിഞ്ഞു. 

തുറക്കണോ എന്നു തീരുമാനിക്കേണ്ടത് മലയാളികളാണ്; സഹായിക്കേണ്ടത് മാധ്യമങ്ങളും. സമൂഹമാധ്യമങ്ങളിലൂടെ വർഗീയത വിഷം ചീറ്റുന്നു. രാഷ്ട്രീയ പാർട്ടികളുടെ മിടുക്കു കൊണ്ടല്ല കേരളത്തിൽ മതനിരപേക്ഷത നിലനിൽക്കുന്നതെന്നും ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ സമുദായങ്ങളുടെ സൗമനസ്യവും സഹവർത്തിത്വവും കൊണ്ടാണെന്നും മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസുമായി നടത്തിയ സംഭാഷണത്തിൽ സക്കറിയ പറഞ്ഞു. 

‘വായിൽത്തോന്നിയത് പറയുന്നത് വായനയുടെ പ്രശ്നമല്ല’ 

ഇഷ്ടമുണ്ടെങ്കിൽ രാഷ്ട്രീയ നേതാക്കൾക്കു വായിക്കാൻ സമയം താനേയുണ്ടാകുമെന്നു മന്ത്രി പി.രാജീവും ഡോ. എം.കെ.മുനീർ എംഎൽഎയും. എന്നാൽ, രാഷ്ട്രീയക്കാരുടെ വായനയിൽ അധികവും സ്വന്തം പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രവുമായി ചേർന്നു നിൽക്കുന്നതാണെന്ന പ്രശ്നമുണ്ടെന്നും മനോരമ ഹോർത്തൂസിൽ ‘വായനയുടെ രാഷ്ട്രീയം’ വർത്തമാനത്തിനിടെ ഇരുവരും പറഞ്ഞു. 

ഹോർത്തൂസ് സംവാദത്തിൽ മന്ത്രി പി.രാജീവ്, ഡോ.എം.കെ.മുനീർ എംഎൽഎ

സമരങ്ങളേക്കാൾ ശക്തമാണ് ചിലപ്പോൾ സാഹിത്യത്തിലെ ചില വാചകങ്ങളും ചിന്തകളും എന്ന് പി.രാജീവ് പറഞ്ഞു. രാഷ്ട്രീയക്കാരിൽ പലരും വായിക്കുന്നവരാണെങ്കിലും ചിലർ പ്രയോഗിക്കുന്ന ഭാഷ വായനയ്ക്കു പുറത്തുള്ളതാണെന്ന് ഡോ. എം.കെ.മുനീർ അഭിപ്രായപ്പെട്ടു. എതിരാളിയെ അധിക്ഷേപിക്കാൻ കണ്ടെത്തുന്ന നീചമായ വാക്ക് നിഘണ്ടുവിൽപോലും ഉള്ളതാകില്ല. 

ADVERTISEMENT

പഞ്ച് ഡയലോഗ് അല്ലെങ്കിൽ മോശം ഭാഷ പ്രയോഗിച്ചാൽ മാത്രമേ മാധ്യമങ്ങളിൽ ശ്രദ്ധ കിട്ടൂ എന്നത് രാഷ്ട്രീയ നേതാക്കൾ നേരിടുന്ന പ്രതിസന്ധിയാണ്. വായിക്കുന്നതിന്റെ ഗുണം നേതാക്കൾ തമ്മിലുള്ള പെരുമാറ്റത്തിലുമുണ്ടാകണം: മുനീർ പറഞ്ഞു. മനോരമ ന്യൂസ് ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് വായനയുടെ രാഷ്ട്രീയം സെഷനിൽ മോഡറേറ്ററായിരുന്നു. 

ഇന്നെത്തും, റഷ്യൻ സംഘം

അന്ന കരിനീനയുടെയും കാരമസോവ് സഹോദരന്മാരുടെയും നാട്ടിൽനിന്ന് പ്രഫ. നിന ഇയഗോദിൻസെവയുടെ നേതൃത്വത്തിൽ മൂന്നംഗ സംഘം ഇന്ന് മനോരമ ഹോർത്തൂസിൽ പങ്കെടുക്കും. 

അലക്സാണ്ടർ പോനോമാരേവ്, പ്രഫ. നിന, ഇലിയ

റഷ്യൻ റൈറ്റേഴ്സ് യൂണിയൻ സെക്രട്ടറി നിനക്കൊപ്പം മുതിർന്ന എഴുത്തുകാരായ ഇലിയ വിനാഗ്രദോവ്, അലക്സാണ്ടർ പോനോമാരേവ് എന്നിവരുമുണ്ട്. റഷ്യൻ സാഹിത്യത്തിലെ സമകാലിക പ്രവണതകളെക്കുറിച്ച് ഇന്ന് ഹോർത്തൂസ് സംവാദത്തിൽ അവർ സംസാരിക്കും. ഇന്ത്യയിലെ എഴുത്തുകാരും അനുവാചകരുമായി സംവാദവുമുണ്ടാകും. ഹോർത്തൂസിലെ മനോരമ പവിലിയൻ, കൊച്ചി ബിനാലെ പവിലിയൻ, പുസ്തകശാല എന്നിവയും റഷ്യൻ സംഘം സന്ദർശിക്കും. 

English Summary:

PS Sreedharan speaks at Manorama Hortus