കോലഞ്ചേരി ∙ ഇലകൾ അനങ്ങാതെ, കാറ്റ് നിശ്ചലമായി ശ്രേഷ്ഠമായൊരു ജീവിതത്തിന്റെ അന്ത്യയാത്രാ വേള. ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ ഭൗതിക ദേഹം വൈകിട്ടു കല്ലറയിലേക്കു വച്ച ശേഷം പ്രകൃതി ഭാവം മാറി, ശക്തമായ മഴ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേനലുകളിൽ മഴ പെയ്യാൻ പ്രാർഥിച്ചും മഹാ സമ്മേളനങ്ങളിൽ, ഉരുണ്ടു കൂടുന്ന കാർമേഘങ്ങളെ ശാസിച്ചും മഴയെ കൂടെകൊണ്ടു നടന്ന ബാവായ്ക്കു പ്രകൃതിയൊരുക്കിയ അന്ത്യകർമം.

ADVERTISEMENT

പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ പന്തലിൽ പൊതുദർശനത്തിനു വച്ച ബാവായെ അവസാനമായി കാണാൻ പുലർച്ചെ മുതൽ വിശ്വാസികളുടെ നീണ്ടനിരയുണ്ടായിരുന്നു. വൈകിട്ട് 3 നു സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും വരെ ആളുകൾ ഇടമുറിയാതെ അന്ത്യാഞ്ജലിയർപ്പിച്ചു.

2021ൽ താനെഴുതിയ എഴുതിയ വിൽപത്രം ജനമധ്യേ വായിക്കണമെന്ന ബാവായുടെ നിർദേശ പ്രകാരം വിൽപത്രം വായിച്ചു. കത്തീഡ്രലിന്റെ പൂമുഖത്തു നിന്ന് അവസാന ശുശ്രൂഷകൾക്കായി ഭൗതിക ദേഹം എടുത്തപ്പോൾ പലർക്കും ദു:ഖം അടക്കാനായില്ല. അന്ത്യോക്യ മലങ്കര ബന്ധം നീണാൾ വാഴട്ടെയെന്ന മുദ്രാവാക്യങ്ങളുയർന്നു.

ADVERTISEMENT

അൽമായ ട്രസ്റ്റി തമ്പു ജോർജ് തുകലൻ മരക്കുരിശും സമുദായ സെക്രട്ടറി ജേക്കബ് സി. മാത്യു വേദപുസ്തകവും വൈദിക ട്രസ്റ്റി ഫാ. റോയ് ജോർജ് കട്ടച്ചിറ ധൂപക്കുറ്റിയുമായി പ്രദക്ഷിണത്തിനു മുന്നിൽ നടന്നു. തുടർന്നു വെള്ളിക്കുരിശുകളേന്തി ശെമ്മാശന്മാരും വൈദികരും. പിന്നാലെ സഭയിലെ എല്ലാ മെത്രാപ്പൊലീത്തമാരും നടന്നു.

പള്ളിക്കു ചുറ്റം പ്രദക്ഷിണത്തിനു ശേഷം , കുർബാനയർപ്പണ വേദിയോടു വിടചൊല്ലുന്ന വികാര നിർഭരമായ ചടങ്ങ്. നാലു ദിക്കിലേക്കും മൂന്നുവട്ടം എടുത്തുയർത്തി ദേവാലയത്തോടും മദ്ബഹയോടും വിടപറഞ്ഞു, നിത്യ വിശ്രമത്തിനുള്ള കല്ലറയിലേക്ക്. വിൽപത്രത്തിൽ പിൻഗാമിയായി ബാവാ നിർദേശിച്ചിരുന്ന യാക്കോബായ സഭ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് തൈലാഭിഷേകം നടത്തി.

ADVERTISEMENT

സഹ മെത്രാൻമാർ വിതറിയ കുന്തിരിക്കത്തിന്റെ സൗരഭ്യത്തോടെ ദൈവത്തിലേക്കുള്ള മടക്കയാത്ര. പുത്തൻകുരിശിനടുത്തു വടയമ്പാടിയിൽ ജനിച്ച് യാക്കോബായ സഭയ്ക്കു വേണ്ടി പ്രാർഥിച്ചു പോരാടിയ ധന്യമായ ജീവിതം പുത്തൻകുരിശിലെ മണ്ണിൽ തന്നെ നിത്യനിദ്രയിലായി.

English Summary:

Rain falls as Catholicos Baselios Thomas I is laid to rest, marking emotional farewell

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT