എരുമേലി– പമ്പ സാധ്യതയും റെയിൽവേ പരിശോധിക്കും
തിരുവനന്തപുരം ∙ അങ്കമാലി–എരുമേലി ശബരിപാത നടപ്പാക്കാൻ കേന്ദ്രം തയാറാണെന്ന് അറിയിച്ചതോടെ എരുമേലിയിൽനിന്നു പമ്പ വരെ നീട്ടാനുള്ള സാധ്യത കൂടി റെയിൽവേ പരിശോധിക്കും. മുൻപു കേന്ദ്ര വനം മന്ത്രാലയത്തിന്റെ എതിർപ്പു മൂലമാണു പാത എരുമേലി വരെയാക്കി ചുരുക്കിയത്. പമ്പ പാത ഭാവിയിൽ റാന്നി, പത്തനംതിട്ട, പുനലൂർ വഴി തിരുവനന്തപുരത്തേക്കു നീട്ടാമെന്ന പ്രതീക്ഷയുമുണ്ട്. റിസർവ് ബാങ്കും റെയിൽവേയുമായി ചേർന്നു ത്രികക്ഷി കരാർ ഒപ്പിട്ടു പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള നടപടി സംസ്ഥാന സർക്കാരാണ് എടുക്കേണ്ടത്.

കേരളത്തിനു വായ്പ വഴി പദ്ധതിക്കായി പണം കണ്ടെത്താൻ കഴിയുമോയെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. കേരളം വച്ചിട്ടുള്ള 2 ഉപാധികളിലും തീരുമാനം എടുക്കേണ്ടതു കേന്ദ്ര ധനവകുപ്പാണ്. കിഫ്ബി വായ്പയെ സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയിൽനിന്ന് ഒഴിവാക്കുക, കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതിക്കുള്ള 1.5 ലക്ഷം കോടി രൂപയുടെ പലിശരഹിത വായ്പാപദ്ധതിയിൽ നിന്നു ശബരി പദ്ധതിക്കു വായ്പ അനുവദിക്കുക എന്നീ ആവശ്യങ്ങളാണു കേരളം വച്ചിട്ടുള്ളത്.
അതേസമയം, പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കണമെന്നും 27 വർഷമായി കല്ലിട്ടു തിരിച്ച ഭൂമിയിൽ കഴിയുന്ന കുടുംബങ്ങളോട് ഇനിയെങ്കിലും നീതി കാട്ടണമെന്നും ശബരി റെയിൽ ആക്‌ഷൻ കൗൺസിലുകളുടെ സംസ്ഥാന ഫെഡറേഷൻ ഭാരവാഹികളായ ഡിജോ കാപ്പൻ, ബാബുപോൾ എന്നിവർ ആവശ്യപ്പെട്ടു. അങ്കമാലി–എരുമേലി 111 കിലോമീറ്റർ പാതയിൽ രാമപുരം വരെ 70 കിലോമീറ്ററാണു കല്ലിട്ടു തിരിച്ചിട്ടുള്ളത്.