ടൈപ്പ്റൈറ്റർ പോയിട്ടും മാറാതെ തസ്തിക; ടൈപ്പിസ്റ്റിനെ ‘ഓഫിസ് ഓട്ടമേഷൻ അസിസ്റ്റന്റ്’ ആക്കാൻ ശുപാർശ
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിലെ ടൈപ്പിസ്റ്റുമാരുടെ തസ്തികയുടെ പേരു മാറ്റണമെന്നും കാര്യമായ ജോലിയില്ലാത്തവരെ മറ്റു വകുപ്പുകളിലേക്കു മാറ്റണമെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ശുപാർശ നൽകി.

ഇ ഓഫിസ് നടപ്പാക്കിയ വകുപ്പുകളിലാണ് വൈകാതെ തസ്തിക അനാവശ്യമാവുക. എൽഡി, യുഡി സീനിയർ ഗ്രേഡ്, സിലക്‌ഷൻ ഗ്രേഡ് ടൈപ്പിസ്റ്റുമാർ, ഫെയർ കോപ്പി സൂപ്രണ്ട് എന്നീ തസ്തികകളിലായി 17,920 പേരാണ് വിവിധ വകുപ്പുകളിലുള്ളത്
മറ്റു നിർദേശങ്ങൾ
∙ ടൈപ്പ്റൈറ്റർ ഒരു സർക്കാർ ഓഫിസിലും ഇല്ലാത്തതിനാൽ ടൈപ്പിസ്റ്റ് തസ്തിക ‘ ഓഫിസ് ഓട്ടമേഷൻ അസിസ്റ്റന്റ് ’ എന്നാക്കണം. ഫെയർ കോപ്പി സൂപണ്ടിനെ സൂപ്രണ്ട് (ഓഫിസ് ഓട്ടമേഷൻ), എൽഡി , യുഡി , സെലക്‌ഷൻ ഗ്രേഡ് ടൈപ്പിസ്റ്റുമാരെ യഥാക്രമം ഓഫിസ് ഓട്ടമേഷൻ അസിസ്റ്റന്റ് ഗ്രേഡ് 1,2,സെലക്‌ഷൻ ഗ്രേഡ് എന്ന പേരുകളിലേക്കു മാറ്റണം. ശമ്പള സ്കെയിൽ മാറ്റേണ്ടതില്ല.
∙ ടൈപ്പിങ് ചെയ്യുന്നവരെ ക്ലറിക്കൽ ജോലികൾക്കായി നിയോഗിക്കാം.
∙ ജോലി നിർണയിക്കാൻ വകുപ്പു മേധാവികൾക്ക് അധികാരം
∙ സ്കാനിങ്, ഇ–മെയിൽ, ഫയൽ ഡിജിറ്റൈസേഷൻ, മിനിറ്റ്സ്, ബജറ്റ്, ഗുണഭോക്തൃ പട്ടിക, ഗൂഗിൾ ഷീറ്റ്, നിയമസഭാ മറുപടികൾ തുടങ്ങിയവ തയാറാക്കുന്ന ചുമതല നൽകാം.
∙ പിജിഡിസിഎ പോലെ അധിക യോഗ്യതയുള്ള ടൈപ്പിങ് ജീവനക്കാരെ ഐടി അധിഷ്ഠിത സേവനങ്ങൾക്ക് വിനിയോഗിക്കണം.