സിൽവർലൈൻ: ബ്രോഡ്ഗേജാക്കാൻ ചെലവ് 1,40,000 കോടി
തിരുവനന്തപുരം ∙ തിരുവനന്തപുരം– കാസർകോട് സിൽവർലൈൻ പദ്ധതി റെയിൽവേ നിർദേശിക്കുന്ന രീതിയിൽ ബ്രോഡ്ഗേജാക്കി പുതിയ അലൈൻമെന്റിൽ നിർമിക്കണമെങ്കിൽ ചെലവ് 1,40,000 കോടി രൂപ കടക്കും. സ്റ്റാൻഡേഡ് ഗേജിലുള്ള പദ്ധതിക്കു കേരളം കണക്കാക്കിയിരുന്നത് 63,941 കോടി രൂപയാണെങ്കിലും പദ്ധതി പൂർത്തിയാകുമ്പോൾ ചെലവ് 1,26,000 കോടി രൂപ കവിയുമെന്നായിരുന്നു മുൻപു നിതി ആയോഗ് കണ്ടെത്തിയിരുന്നത്. പാത ബ്രോഡ്ഗേജാകുമ്പോൾ ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവ് കൂടും. ഇത് പദ്ധതിച്ചെലവു കൂട്ടുമെന്നു വിദഗ്ധർ പറയുന്നു.

അങ്കമാലി– എരുമേലി ശബരിപാതയ്ക്ക് സംസ്ഥാന വിഹിതമായി 1905 കോടി രൂപ കണ്ടെത്താൻ കഴിയാത്ത സംസ്ഥാന സർക്കാർ ഇത്രയും ഭീമമായ തുക എങ്ങനെ സമാഹരിക്കുമെന്നു വ്യക്തമല്ല. ശബരിപാത നടപ്പാക്കാൻ 4 വർഷങ്ങളിലായി 500 കോടി രൂപ വീതമാണു സംസ്ഥാനം നൽകേണ്ടത്. അതിനായി കിഫ്ബി വായ്പയെ സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നു കാണിച്ചു കത്തു നൽകി കാത്തിരിക്കുകയാണു സംസ്ഥാന സർക്കാർ.
തിരുവനന്തപുരം മുതൽ തിരൂർ വരെ നിലവിലെ സിൽവർലൈൻ അലൈൻമെന്റ് റെയിൽവേ ഭൂമിയിൽ കാര്യമായി പ്രവേശിക്കാത്തതിനാൽ ഡിപിആർ പരിഷ്കരിക്കാമെന്ന നിർദേശം ഉയരുന്നുണ്ട്. ഡിപിആർ തയാറാക്കാൻ ഒരു വർഷം, ഭൂമിയേറ്റെടുക്കാൻ 2 വർഷം, പദ്ധതി നടപ്പാക്കാനും കമ്മിഷൻ ചെയ്യാനും 3 വർഷം എന്നിങ്ങനെ 6 വർഷം കുറഞ്ഞതു പദ്ധതിക്കു വേണ്ടിവരും. അതേസമയം തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, പദ്ധതി നടപ്പാക്കാത്തതു തങ്ങളുടെ കുറ്റം കൊണ്ടല്ലെന്നു വരുത്തിത്തീർക്കാനുള്ള നാടകമാണു റെയിൽവേ മന്ത്രിയുടെ പ്രസ്താവനയെന്നും സർക്കാരിൽ പലരും സംശയിക്കുന്നുണ്ട്.
സിൽവർലൈൻ പദ്ധതിരേഖ വേണ്ടിവന്നാൽ മാറ്റും: സജി ചെറിയാൻ
ആലപ്പുഴ ∙ സിൽവർലൈൻ പദ്ധതിരേഖയിൽ മാറ്റം വേണമെങ്കിൽ വരുത്തുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. അലൈൻമെന്റ് മാറ്റണമെങ്കിൽ അതു പറയണം. അതിനു പകരം പദ്ധതി നടത്തില്ലെന്നു പറയരുത്. ഇന്ത്യയിൽ 11 സ്ഥലങ്ങളിൽ അനുമതി നൽകുന്നു. കേരളത്തിൽ മാത്രം ഇല്ല. ഇപ്പോഴത്തെ വിശദമായ പദ്ധതി പ്രകാരം കുറച്ചു സ്ഥലം ഏറ്റെടുത്താൽ മതി. പദ്ധതിക്കു ഭൂമി നൽകുന്നവരെ സംരക്ഷിക്കും. വികസനം വരുമ്പോൾ പരിസ്ഥിതി പ്രശ്നം ഉണ്ടാകും. ജനങ്ങളെ ബാധിക്കാത്ത വിധം നടപ്പാക്കുകയാണു വേണ്ടതെന്നും സജി ചെറിയാൻ പറഞ്ഞു.