അങ്കമാലി∙ അങ്കമാലി അർബൻ സഹകരണ സംഘത്തിലെ യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി ജില്ലാ ജോയിന്റ് റജിസ്ട്രാർ പിരിച്ചുവിട്ടു. പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. സംഘത്തിൽ നടന്ന അഴിമതിയും സാമ്പത്തിക തട്ടിപ്പും വായ്പ തട്ടിപ്പും സംബന്ധിച്ചു നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണു നടപടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്വേഷണത്തിൽ കണ്ടെത്തിയ ക്രമക്കേടുകളുടെ ഭാഗമായി തെളിവായി ലഭിക്കുന്ന രേഖകൾ സൂക്ഷിക്കുന്നതിനും ലഭിക്കുന്ന വായ്പ തിരിച്ചടവ് ആനുപാതികമായി നിക്ഷേപകർക്കു ലഭ്യമാക്കാനും ബാങ്ക് ഭരണസമിതിയെ നീക്കം ചെയ്യേണ്ടതുണ്ടെന്നു ബോധ്യപ്പെട്ടതിനാലാണു നടപടി.

ADVERTISEMENT

എം.കെ.വർഗീസിനെ സംഘത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് കൺവീനറായും എം.പി.മാർട്ടിൻ, ഡെയ്സി ജയിംസ് എന്നിവരെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായും ചുമതലപ്പെടുത്തി. .

വി.ഡി. ടോമി, മാർട്ടിൻ ജോസഫ് കരയാംപറമ്പ്, പി.സി. ടോമി, കെ.ജി. രാജപ്പൻ നായർ, എൽസി വർഗീസ്, ലക്സി ജോയ്, മേരി ആന്റണി, പി.വി. പൗലോസ്, ബെന്നി തെക്കൻ, ടി.പി. ജോർജ്, ദേവസ്സി മാടൻ, വൈശാഖ് എസ്. ദർശൻ എന്നിവരുൾപ്പെട്ട ഭരണ സമിതിയെയാണു പിരിച്ചുവിട്ടത്. ബാങ്ക് പ്രസിഡന്റായിരുന്ന പി.ടി.പോൾ ഒരു വർഷം മുൻപ് മരിച്ചു. സെക്രട്ടറിയും അക്കൗണ്ടന്റും നേരത്തേ അറസ്റ്റിലായി.

ADVERTISEMENT

നിലവിലെ ഭരണസമിതി നിരന്തര വീഴ്ചകൾ വരുത്തിയെന്നും ചുമതലകൾ നിറവേറ്റുന്നതിൽ അലംഭാവം കാണിച്ചെന്നും സംഘത്തിന്റെ താൽപര്യത്തിനു ഹാനികരമായ വിധത്തിൽ പ്രവർത്തിച്ചെന്നും ജോയിന്റ് റജിസ്ട്രാറുടെ ഉത്തരവിൽ കുറ്റപ്പെടുത്തുന്നു. 

ഭരണ സമിതി അംഗങ്ങളിൽ നിലവിൽ ചിലർക്ക് വായ്പ കുടിശികയുണ്ട്. ഭരണസമിതി തുടർന്നാൽ സ്വാർഥ താൽപര്യങ്ങൾക്കായി അംഗങ്ങളെ സ്വാധീനിക്കുകയും വകുപ്പുതല അന്വേഷണം അനാവശ്യമായി തടസ്സപ്പെടുത്തുകയും ചെയ്തേക്കുമെന്നും ജോയിന്റ് റജിസ്ട്രാറുടെ ഉത്തരവിൽ പരാമർശിക്കുന്നു. 

ADVERTISEMENT

സംഘത്തിൽ നിന്നു പരസ്പര ജാമ്യ വ്യവസ്ഥയിൽ നൽകിയിട്ടുള്ള 1.5 കോടി രൂപയുടെ വിവിധ വായ്പകളുടെ രേഖകളൊന്നും അന്വേഷണ ഉദ്യോഗസ്ഥർക്കു പരിശോധനയ്ക്ക് ലഭിച്ചിട്ടില്ല. 2019-20 മുതൽ 2022-23 വരെ പുതുക്കി നൽകിയിട്ടുള്ള വായ്പകൾക്കു സഹകരണ സംഘം റജിസ്ട്രാറുടെ സർക്കുലർ നിർദേശം പാലിക്കാതെ ഇളവു നൽകുക വഴി 2.5 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ഈടു വ്യവസ്ഥകൾ ഒന്നും പാലിക്കാതെ 1.3 കോടി രൂപ നൽകിയതായി എംഡിഎസ് പരിശോധനയിൽ കണ്ടെത്തി. 

English Summary:

District joint registrar has dissolved the governing body of Angamaly urban co-operative society