കൊച്ചി ∙ കൊടകര കുഴൽപണം കവർച്ചക്കേസിലെ പരാതിക്കാരനും മുഖ്യസാക്ഷിയുമായ ധർമരാജന്റെ മൊഴികളിൽ 13.50 കോടി രൂപയുടെ പൊരുത്തക്കേട്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപി സ്ഥാനാർഥികൾക്കു വേണ്ടി കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നു 41.40 കോടി രൂപയുടെ കള്ളപ്പണം സംസ്ഥാനത്തേക്കു കടത്തിയെന്നാണു ധർമരാജന്റെ മൊഴി. ഇതിൽ കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടിയടക്കം ആകെ 7.90 കോടി രൂപ കവർച്ച ചെയ്യപ്പെട്ടു. ബാക്കി 33.50 കോടി രൂപ കാസർകോടു മുതൽ തിരുവനന്തപുരം വരെ പല ജില്ലകളിലായി ഒരു മാസം കൊണ്ടു വിതരണം ചെയ്തുവെന്നാണു മൊഴിയിലുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്നാൽ, ധർമരാജന്റെ തന്നെ വെളിപ്പെടുത്തലനുസരിച്ച് 47 കോടി രൂപയോളം പലയിടങ്ങളിൽനിന്നു ശേഖരിച്ചിട്ടുണ്ട്. ഇതിൽ 32.50 കോടി രൂപ വിതരണം ചെയ്തതിന്റെ കണക്കു മാത്രമാണു പൊലീസിനോടു വെളിപ്പെടുത്തിയിട്ടുള്ളത്. നേരിട്ടു വെളിപ്പെടുത്തിയ കണക്കിൽതന്നെ ഒരു കോടി രൂപയുടെയും വെളിപ്പെടുത്താത്ത കണക്കിൽ 13.5 കോടി രൂപയുടെയും കുറവുള്ളതായി പൊലീസ് പറയുന്നു.

ADVERTISEMENT

നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പോന്ന കള്ളപ്പണമൊഴുക്ക് ഉണ്ടായതിന്റെ തെളിവുകളാണു ധർമരാജന്റെ മൊഴിയിലുള്ളത്. വെളിപ്പെടുത്തിയ കള്ളപ്പണത്തിന്റെ കണക്കിനേക്കാൾ വലിയ തുകയാണു യഥാർഥത്തിൽ 2021 ലെ മാർച്ച്–ഏപ്രിൽ മാസങ്ങളിൽ കേരളത്തിൽ എത്തിയതെന്നു ബോധ്യപ്പെടുന്നതാണു മൊഴികളിലെ പൊരുത്തക്കേടുകൾ. 

 സേലത്തും കൊടകരയിലുമുണ്ടായ കവർച്ചകൾപോലും സംശയത്തിന്റെ നിഴലിലാണ്. രഹസ്യഅറകളുള്ള 10 വാഹനങ്ങൾ ധർമരാജൻ ഉൾപ്പെടുന്ന ‘ഹവാല സിൻഡിക്കറ്റിന്റെ’ പക്കലുണ്ടെങ്കിലും ഇതിൽ 4 വാഹനങ്ങൾ ഉപയോഗിച്ചു കടത്തിയതു മാത്രമാണു മൊഴിയിലുള്ളത്. മറ്റ് 6 വാഹനങ്ങളിൽ ആരെല്ലാം എവിടെനിന്നെല്ലാം എത്ര തുക കടത്തിക്കൊണ്ടുവന്നെന്നു കണ്ടെത്താൻ കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിനും കഴിഞ്ഞിട്ടില്ല.

ADVERTISEMENT

ഫലത്തിൽ ധർമരാജൻ കുഴൽപ്പണം കവർച്ചക്കേസിലെ മുഖ്യസാക്ഷിയും കള്ളപ്പണം കടത്തൽ കേസിലെ മുഖ്യപ്രതിയുമാണ്. കവർച്ചക്കേസിലെ പരാതിക്കാരനെന്ന നിലയിൽ മാത്രം ധർമരാജനെ പൊലീസ് സമീപിച്ചതാണ് കേസന്വേഷണം ദുർബലമാവാനുള്ള കാരണമെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കർണാടകയിൽനിന്നുള്ള കള്ളപ്പണം കടത്തും കൊടകര കള്ളപ്പണം കവർച്ചയും പരസ്പര ബന്ധമുള്ള കുറ്റകൃത്യങ്ങളായിക്കണ്ട് അന്വേഷണം നടത്തിയാലേ സമഗ്രമായ ചിത്രം പുറത്തുവരൂ.

പുനരന്വേഷണത്തിന് അനുമതി തേടി പൊലീസ് കോടതിയിൽ

തൃശൂർ ∙ കൊടകര കുഴൽപണക്കേസിൽ പുനരന്വേഷണത്തിന് അനുമതി തേടി പൊലീസ് അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകി. ബിജെപി തൃശൂർ ഓഫിസ് മുൻ സെക്രട്ടറി തിരൂർ സതീഷിന്റെ പുതിയ വെളിപ്പെടുത്തലിൽ സർക്കാർ പുനരന്വേഷണത്തിനു നിർദേശിച്ചതിനെത്തുടർന്നാണ് കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ.രാജു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. കോടതിയുടെ അനുമതി ലഭിക്കുകയും അന്വേഷണ സംഘത്തിലെ അംഗങ്ങളെ പ്രഖ്യാപിക്കുകയും ചെയ്താലുടൻ സതീഷിന്റെ മൊഴിയെടുക്കും. ആരെയെല്ലാം വിളിപ്പിക്കണമെന്ന് ഈ മൊഴിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നു രാജു പറഞ്ഞു. 

ADVERTISEMENT

   നേരത്തെ, രാജുവിന്റെ നേതൃത്വത്തിൽ കേസ് അന്വേഷിച്ച പ്രത്യേക സംഘം 2 കുറ്റപത്രം ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ചിരുന്നു. കേസ് ഏറ്റെടുക്കണമെന്നു പൊലീസ് ഇ.ഡിക്കു ശുപാർശ ചെയ്തെങ്കിലും നടപടികൾ മുന്നോട്ടുപോയില്ല.

ശോഭ സുരേന്ദ്രൻ പറയുന്നത് കള്ളം: തിരൂർ സതീഷ്

തൃശൂർ ∙ കൊടകര കുഴൽപണക്കേസിൽ ശോഭ സുരേന്ദ്രൻ പറയുന്നതു മുഴുവൻ കള്ളമാണെന്നു ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ് മുൻ സെക്രട്ടറി തിരൂർ സതീഷ്. ശോഭ സുരേന്ദ്രൻ എന്നെ അറിയില്ലെന്നു പറയുന്നതുവരെ അവരുടെ പേരു ഞാൻ പറഞ്ഞിരുന്നില്ല. വ്യക്തിഹത്യ ചെയ്തതുകൊണ്ടാണു പേരു പറയേണ്ടിവന്നത്. 

അനാവശ്യ പ്രതികരണമാണു ശോഭ നടത്തിയത്. പണം കവർച്ച ചെയ്ത പ്രതികളിലൊരാൾ ബിജെപി ജില്ലാ ഓഫിസിൽ വന്നതു നേരിട്ടു കണ്ടിരുന്നു. നേതാക്കൾ തന്നെ പുറത്തു നിർത്തി അവരുമായി കൂടിക്കാഴ്ച നടത്തി. പാർട്ടി ഓഫിസിലെ ജോലി വിട്ടതിനു ശേഷമാണ് ശോഭാ സുരേന്ദ്രൻ എന്റെ വീട്ടിലെത്തിയതെന്നും സതീഷ് പറഞ്ഞു.

41 കോടി എത്തിയെന്ന് സ്ഥിരീകരിച്ച ഡിജിപിയുടെ കത്ത് പുറത്ത്

തൃശൂർ ∙ ബിജെപി സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കായി 41.40 കോടി രൂപ 5 ജില്ലകളിലെത്തിച്ചു ചെലവാക്കിയെന്നു സ്ഥിരീകരിച്ചു ഡിജിപി തിരഞ്ഞെടുപ്പു കമ്മിഷന് അയച്ച കത്തിന്റെ ഉള്ളടക്കം പുറത്ത്. 2021 ഓഗസ്റ്റ് ഒൻപതിനാണ് ‘അതീവ രഹസ്യം’ എന്ന കുറിപ്പോടെ ചീഫ് ഇലക്ടറൽ ഓഫിസർക്ക് കത്തയച്ചത്. ഡിഐജിയുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും നിയമനടപടി സ്വീകരിക്കണമെന്നും നിർദേശിക്കുന്ന കത്തിൽ കമ്മിഷനെടുത്ത നിലപാടെന്തെന്നു പൊലീസിനും വ്യക്തതയില്ല. കാറിൽ കൊണ്ടുപോയ 25 ലക്ഷം രൂപ കവർച്ച ചെയ്യപ്പെട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആരംഭിച്ച അന്വേഷണത്തിലാണു മൂന്നരക്കോടി രൂപയുടെ കുഴൽപണമാണെന്നു വ്യക്തമായതെന്നു റിപ്പോർട്ടിലുണ്ട്. 

   കർണാടകയിൽ നിന്ന് ആകെ 41.40 കോടി രൂപ കടത്തിക്കൊണ്ടുവന്നതിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഇതേ റിപ്പോർട്ട് പൊലീസ് ഇ.ഡിക്കും നൽകിയിരുന്നു. ഹൈക്കോടതിയിലെ ഹർജിയെത്തുടർന്ന് ഇ.ഡി നൽകിയ മറുപടിയിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. 

   സംഭവം നടന്നു നാലാഴ്ചയ്ക്കുള്ളിൽ ഇ.ഡിയുടെ കൊച്ചി സോണൽ ഓഫിസ് വിവരശേഖരണം തുടങ്ങിയിരുന്നെന്നാണു സൂചന. എന്നാൽ, കർണാടകയിലെ എംഎൽഎ അടക്കം ഉന്നത നേതാക്കൾ പങ്കാളിയായ ഗൂഢ‍ാലോചനയിലേക്ക് അന്വേഷണം നീണ്ടില്ല.

English Summary:

Kodakara Hawala money: Mismatch in statements