ആ നീല ട്രോളി ബാഗിൽ എന്ത് ?
പാലക്കാട് ∙ കേരളം ഒരു ദിവസം മുഴുവൻ ചർച്ച ചെയ്തത് ‘അമേരിക്കൻ ടൂറിസ്റ്ററിന്റെ’ ഒരു നീല ട്രോളി ബാഗിനെക്കുറിച്ചായിരുന്നു. അതിൽ പണം കടത്തിയെന്നായിരുന്നു ആരോപണം. ചെറിയ അളവിൽ സാധനങ്ങൾ ഉൾക്കൊള്ളുന്ന കാബിൻ സൈസാണ് അത്. പാലക്കാട് കെപിഎം റീജൻസിയിലേക്കു യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ നീല ട്രോളി ബാഗിൽ നിറയെ പണം കൊണ്ടുവന്നു എന്നാണ് എൽഡിഎഫ്, ബിജെപി ആരോപണം. പണം കടത്താൻ ഉപയോഗിച്ചെന്ന് ആരോപിക്കുന്ന നീല ട്രോളി ബാഗുമായി ഉച്ചയോടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമപ്രവർത്തകർക്കു മുന്നിലെത്തി.

സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിന്റെ ആരോപണം
രാത്രി ഒൻപതരയോടെ ജ്യോതികുമാർ ചാമക്കാലയും പിന്നീടു ഷാഫി പറമ്പിലും ഹോട്ടലിൽ എത്തുന്നു. 10.38 നു രാഹുൽ മാങ്കൂട്ടത്തിലും എത്തുന്നു. അതിനു മുൻപേ തന്നെ നീല ട്രോളി ബാഗ് ഒരാൾ മുറിയിൽ എത്തിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ കേസിൽ പ്രതിയായ ഫെനി നൈനാൻ ആണത്. പിന്നീട് ഈ റൂമിൽ നിന്നു ബാഗ് മറ്റൊരു റൂമിലേക്കു മാറ്റി. ഇതിനെല്ലാം ദൃക്സാക്ഷികളുണ്ട്. പൊലീസിനോട് ഇതെല്ലാം പറയും. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകും.
രാഹുലിന്റെ മറുപടി
ഞാൻ 10നും 11നും ഇടയിൽ ഹോട്ടലിൽ പോയിട്ടുണ്ട്. നീല ട്രോളി ബാഗിൽ എന്റെ വസ്ത്രങ്ങളായിരുന്നു. അതും കൊണ്ടു കാറിൽ കോഴിക്കോട്ടേക്കു പോയി. പുലർച്ചെ രണ്ടരയോടെ കോഴിക്കോട്ടെത്തി. അസ്മ ടവർ ഹോട്ടലിലാണു താമസിച്ചത്. ഞാൻ ഹോട്ടലിനു പിൻവാതിലിലൂടെ ഓടിപ്പോയെന്ന് ആരോപിക്കുന്നവരുണ്ട്. അങ്ങനെയെങ്കിൽ സിസിടിവി പരിശോധിച്ചു ദൃശ്യങ്ങൾ പുറത്തുവിടണം.