സ്വർണക്കടത്തുകേസ്: വിചാരണ ബെംഗളൂരുവിലേക്ക് മാറ്റാതിരിക്കാൻ ചെലവിട്ടത് 31 ലക്ഷം
തിരുവനന്തപുരം∙ സ്വർണക്കടത്തുകേസിന്റെ വിചാരണ ബെംഗളൂരുവിലേക്കു മാറ്റരുതെന്നു വാദിക്കാനായി അഭിഭാഷക ഫീസ് ഇനത്തിൽ സർക്കാർ ഇതുവരെ ചെലവിട്ടത് 31 ലക്ഷം രൂപ. കേസിൽ സർക്കാരിനു വേണ്ടി ഹാജരായതിന് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന് 15,50,000 രൂപ അനുവദിച്ചു. നേരത്തേയും 15,50,000 രൂപ സർക്കാർ അനുവദിച്ചിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഇൗ കേസിൽ എതിർകക്ഷി.

സ്വർണക്കടത്തുകേസ് അന്വേഷിക്കുന്ന ഇ.ഡി ഉദ്യോഗസ്ഥർക്ക് എതിരെ പൊലീസ് കേസെടുത്തതോടെയാണ് വിചാരണ സുഗമമായി നടത്താൻ കേസ് ബെംഗളൂരുവിലേക്കു മാറ്റണമെന്ന് ഇ.ഡി ആവശ്യപ്പെട്ടത്. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസ് കേരളത്തിനു പുറത്തേക്കു മാറ്റുന്നതിനെതിരെ ശക്തമായ നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചു. നയതന്ത്ര ബാഗേജിൽ തിരുവനന്തപുരം വിമാനത്താവളം വഴി 14.82 കോടി രൂപ വില മതിക്കുന്ന 30 കിലോ സ്വർണം കടത്തിയെന്നും സമാനരീതിയിൽ പലപ്പോഴായി 80 കോടി രൂപയുടെ സ്വർണം എത്തിച്ചെന്നുമാണ് കേസ്.
∙ കടമെടുപ്പ് കേസിൽ 90.5 ലക്ഷം
സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറയ്ക്കുന്നുവെന്ന കേന്ദ്ര സർക്കാരിനെതിരായ കേസിൽ കപിൽ സിബലിനു വക്കീൽ ഫീസായി നൽകിയത്. 90.5 ലക്ഷം രൂപ. കേസിൽ സർക്കാരിനു കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞതുമില്ല. കടമെടുപ്പു പരിധി വർധിപ്പിക്കണമെന്നായിരുന്നു കേരളം കോടതിയിൽ ഉന്നയിച്ച മുഖ്യ ആവശ്യം. തങ്ങൾക്കെതിരെ കോടതിയെ സമീപിച്ചതിനാൽ കേരളത്തിനു നൽകേണ്ട 13,608 കോടി രൂപ കേന്ദ്രം പിടിച്ചുവച്ചു.
ഒടുവിൽ കോടതി ഇടപെട്ട് ഇൗ തുക നൽകാൻ നിർദേശിച്ചപ്പോഴാണു കേരളത്തിനു പണം ലഭിച്ചത്. കേസിനു പോയില്ലായിരുന്നെങ്കിൽ ഇൗ പണം നേരത്തെ തന്നെ കേരളത്തിനു കിട്ടുമായിരുന്നു. ഹർജിയിൽ കേരളം ഉന്നയിച്ച ഭരണഘടനാ വിഷയങ്ങളിൽ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. ആ കേസിന്റെ വാദം ആരംഭിക്കാനിരിക്കുന്നതേയുള്ളൂ.