മാണിക്കെതിരായ പരാമർശം: നിതിൻ കണിച്ചേരിക്ക് എതിരെ കേരള കോൺഗ്രസ് (എം)
പാലക്കാട് ∙ അന്തരിച്ച കേരള കോൺഗ്രസ് നേതാവ് കെ. എം. മാണിക്കെതിരെ സിപിഎം ജില്ലാ കമ്മിറ്റി അംഗം നിതിൻ കണിച്ചേരി ചാനൽ സംവാദത്തിനിടെ നടത്തിയ പരാമർശങ്ങൾക്കെതിരെ കേരള കോൺഗ്രസ് (എം) രംഗത്ത്. കെ.എം.മാണി ഭരണപക്ഷത്തും പ്രതിപക്ഷത്തും പ്രവർത്തിച്ചപ്പോൾ ഒരിക്കലും ഒരു സിപിഎം നേതാവും ഉന്നയിക്കാതിരുന്ന ആരോപണമാണു നിതിൻ ഉന്നയിച്ചതെന്നു ജില്ലാ പ്രസിഡന്റ് കെ.കുശലകുമാർ പറഞ്ഞു. പ്രചാരണരംഗത്ത് ഇടതുപക്ഷത്തു സജീവമായി കേരള കോൺഗ്രസ് (എം) നിൽക്കുമ്പോഴാണ് വിവാദം നടക്കുന്നത്.

പാർട്ടിയുടെ ആസ്തി വർധിപ്പിക്കുകയായിരുന്നില്ല കെ.എം.മാണി ചെയ്തത്. മറിച്ച് ജനക്ഷേമ പദ്ധതികൾ നടപ്പാക്കുകയായിരുന്നു. കെ.എം.മാണിക്കെതിരെ ഒരു കോടതിയും സമൻസ് അയച്ചിട്ടുമില്ലെന്നു കുശലകുമാർ പറഞ്ഞു. അതേസമയം, വിവാദ പ്രസ്താവനയിൽ മറുപടിയും ഖേദവും പ്രകടിപ്പിച്ചു നിതിൻ കണിച്ചേരിയും രംഗത്തെത്തി. കെ.എം.മാണിയെ ബാർകോഴ വിവാദത്തിൽപ്പെടുത്തി അഴിമതിക്കാരനായി ചിത്രീകരിക്കാൻ കോൺഗ്രസ് നടത്തിയ നീക്കത്തെക്കുറിച്ചു പറഞ്ഞു തുടങ്ങിയ തന്റെ വാക്കുകൾ തെറ്റിദ്ധരിപ്പിക്കാനാണു ചാനൽ ചർച്ചയ്ക്കിടെ കോൺഗ്രസ് വക്താവ് ശ്രമിച്ചത് എന്നു നിതിൻ പറഞ്ഞു.
കേരള കോൺഗ്രസ് പ്രവർത്തകരാണ് തന്റെ വാക്കുകൾ അവർക്കു വേദനയുണ്ടാക്കിയെന്ന് അറിയിച്ചത്. അക്കാര്യത്തിൽ കേരള കോൺഗ്രസ് പ്രവർത്തകരോട് ഖേദം പ്രകടിപ്പിക്കുന്നതായും നിതിൻ കണിച്ചേരി പറഞ്ഞു.