പീരുമേട് ∙ തൂങ്ങിമരണമെന്നു ബന്ധുക്കൾ സ്ഥാപിക്കാൻ ശ്രമിച്ച കേസ് കൊലപാതകമെന്നു തെളിഞ്ഞതോടെ നടത്തിയ അന്വേഷണത്തിൽ പുറത്തുവന്നതു ഞെട്ടിക്കുന്ന വിവരങ്ങൾ. വീട്ടിലുണ്ടായ വാക്കുതർക്കത്തിനിടെ അമ്മ നോക്കിനിൽക്കെ, അനുജനും അനുജത്തിയും ചേർന്നാണു ചേട്ടനെ അടിച്ചുകൊന്നതെന്നു പൊലീസ് കണ്ടെത്തി. പള്ളിക്കുന്ന് വുഡ്‌ലാൻഡ്സ് എസ്റ്റേറ്റിൽ കൊല്ലമറ്റത്തിൽ ബാബുവിന്റെ മകൻ ബിബിൻ (29) കൊല്ലപ്പെട്ട കേസിൽ സഹോദരങ്ങളായ വിനോദ് (24), ബിനിത (26), അമ്മ പ്രേമ (50) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പീരുമേട് ∙ തൂങ്ങിമരണമെന്നു ബന്ധുക്കൾ സ്ഥാപിക്കാൻ ശ്രമിച്ച കേസ് കൊലപാതകമെന്നു തെളിഞ്ഞതോടെ നടത്തിയ അന്വേഷണത്തിൽ പുറത്തുവന്നതു ഞെട്ടിക്കുന്ന വിവരങ്ങൾ. വീട്ടിലുണ്ടായ വാക്കുതർക്കത്തിനിടെ അമ്മ നോക്കിനിൽക്കെ, അനുജനും അനുജത്തിയും ചേർന്നാണു ചേട്ടനെ അടിച്ചുകൊന്നതെന്നു പൊലീസ് കണ്ടെത്തി. പള്ളിക്കുന്ന് വുഡ്‌ലാൻഡ്സ് എസ്റ്റേറ്റിൽ കൊല്ലമറ്റത്തിൽ ബാബുവിന്റെ മകൻ ബിബിൻ (29) കൊല്ലപ്പെട്ട കേസിൽ സഹോദരങ്ങളായ വിനോദ് (24), ബിനിത (26), അമ്മ പ്രേമ (50) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബിബിനെ ആശുപത്രിയിലെത്തിച്ച പ്രതികൾ സംഭവം ആത്മഹത്യയാണെന്നാണു പ്രചരിപ്പിച്ചത്. പോസ്റ്റ്മോർട്ടത്തിലാണു സംഭവം കൊലപാതകമെന്നു തെളിഞ്ഞത്. ബിനിതയുടെ മകളുടെ പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ വാക്കുതർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറഞ്ഞു. 5–ാം തീയതി വൈകിട്ട് ബിബിൻ മദ്യപിച്ചു വീട്ടിലെത്തി. ബിനിതയുടെ സുഹൃത്തുക്കൾ സ്ഥിരമായി വീട്ടിലെത്തുന്നതിനെ ബിബിൻ ചോദ്യം ചെയ്തു. തർക്കത്തിനിടെ അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചു.

ADVERTISEMENT

ഇതുകണ്ട ബിനിത വീട്ടിലിരുന്ന ഫ്ലാസ്ക്കെടുത്തു ബിബിന്റെ തലയ്ക്കട‌ിച്ചു. സഹോദരന്റെ ചവിട്ടേറ്റു കുഴഞ്ഞുവീണ ബിബിനെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. ഡിവൈഎസ്പി വിശാൽ ജോൺസ്, എസ്എച്ച്ഒ ഗോപിചന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

English Summary:

Mother and siblings arrested in Peerumedu murder case