എഡിഎം നവീൻ ബാബുവിന്റെ മരണം: സിപിഎമ്മിന് സിബിഐപ്പേടി
കണ്ണൂർ ∙ ജില്ലാ കമ്മിറ്റിയിൽനിന്നു പി.പി.ദിവ്യയെ തരംതാഴ്ത്താൻ സിപിഎം നിർബന്ധിതമായത് നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം കുടുംബം ഉന്നയിച്ചാലുണ്ടാകുന്ന രാഷ്ട്രീയ പ്രതിസന്ധി മനസ്സിലാക്കിയെന്ന് വ്യക്തമാകുന്നു. സിബിഐ അന്വേഷണം വന്നാൽ പാർട്ടിക്ക് അത് ദീർഘകാല തലവേദനയാകും.

സർക്കാർ സംവിധാനം ദിവ്യയ്ക്ക് അനുകൂലമായി പ്രവർത്തിക്കുകയാണെന്ന സംശയം നവീൻ ബാബുവിന്റെ കുടുംബം ജാമ്യഹർജിയിലെ വാദത്തിൽ ഉന്നയിക്കുകയും സിബിഐ അന്വേഷണം ആവശ്യപ്പെടേണ്ടി വരുമെന്നു സൂചിപ്പിക്കുകയും ചെയ്തിരുന്നു.
തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞതായി കലക്ടർ നൽകിയ മൊഴിയും എഡിഎം തെറ്റുകാരനാണെന്നു വരുത്താൻ നടത്തിയ ശ്രമങ്ങളും ദിവ്യയ്ക്കു കിട്ടിയ രാഷ്ട്രീയ സംരക്ഷണവുമാണു കുടുംബത്തിന്റെ സംശയത്തിന് ആധാരം. കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലേക്കും പ്രശാന്തിന്റെ ബെനാമി ബന്ധങ്ങളിലേക്കും പ്രത്യേക അന്വേഷണ സംഘം കടന്നിട്ടില്ല. ഇതാണ് സിബിഐ അന്വേഷണം ആവശ്യപ്പെടാൻ കുടുംബത്തെ പ്രേരിപ്പിക്കുന്ന ഘടകങ്ങളിലൊന്ന്. പൊലീസ് രാഷ്ട്രീയ താൽപര്യത്തിനു വഴങ്ങുന്നുവെന്ന ആരോപണവും ശക്തമാണ്.
പെട്രോൾ പമ്പിന് എൻഒസി നൽകാൻ എഡിഎം കൈക്കൂലി വാങ്ങിയെന്നു സംരംഭകൻ പ്രശാന്ത് മുഖ്യമന്ത്രിക്കു നൽകിയതായി പറയുന്ന പരാതിയും അന്വേഷിച്ചില്ല. പരാതി ആര്, എവിടെ തയാറാക്കി, അതിലെ പേരും ഒപ്പും എങ്ങനെ വ്യത്യസ്തമായി തുടങ്ങിയ സംശയങ്ങളുമുണ്ട്. ആ വഴിക്ക് സിബിഐ അന്വേഷണമുണ്ടായാൽ പാർട്ടി കുരുക്കിലാകുമെന്ന തിരിച്ചറിവിലാണ് ദിവ്യയെ കൈവിട്ടതെന്നാണു വിവരം.
നവീൻ ബാബുവിന്റെ കുടുംബത്തെ പിണക്കാതെയുള്ള പോംവഴിയാണ് സിപിഎം തേടിയത്. ഒപ്പം ദിവ്യയെയും പിണക്കാതെ നോക്കി. ഇത് ദിവ്യയെ പാർട്ടി കണ്ണൂർ നേതൃത്വം സംരക്ഷിക്കുകയാണെന്ന ആരോപണത്തിനു വഴിവച്ചു. കടുത്ത പാർട്ടി നടപടി ദിവ്യ പ്രതീക്ഷിച്ചിരുന്നില്ല. അത്രത്തോളം വേണ്ടിവരുമെന്നു പാർട്ടിയും കരുതിയില്ല. ദിവ്യയുടേത് സദുദ്ദേശ്യപരമായ ഇടപെടലാണെന്നായിരുന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്റെ ആദ്യ വിലയിരുത്തൽ. ദിവ്യയുടെ വാദവും അതായിരുന്നു. ഒടുവിൽ, ദിവ്യ പാർട്ടിക്കു കളങ്കമേൽപിച്ചുവെന്നു തിരുത്തിപ്പറയുകയും അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരികയും ചെയ്തു. പാർട്ടി നടപടി കൊണ്ടു മാത്രം സിബിഐ അന്വേഷണമെന്ന ആവശ്യത്തിൽനിന്നു നവീൻ ബാബുവിന്റെ കുടുംബം പിന്മാറിയേക്കില്ലെന്ന തിരിച്ചറിവാണ് ദിവ്യയ്ക്കെതിരെ വൈകിയെടുത്ത നടപടിക്കു കാരണം. എസ്ഐടി അന്വേഷണം നീതിപൂർവമാണെന്ന് അവരെ ബോധിപ്പിക്കേണ്ട കടമ്പയാണ് ഇനി സിപിഎമ്മിനു മുന്നിലുള്ളത്.