അധ്യാപക നിയമനം: ഡിവൈഎഫ്ഐ നേതാവിന്റെ ചട്ടവിരുദ്ധ പട്ടിക തള്ളി
തിരുവനന്തപുരം∙ ഡിവൈഎഫ്ഐ നേതാവായ സിൻഡിക്കറ്റ് അംഗം ജെ.എസ്.ഷിജുഖാൻ യുജിസി ചട്ടത്തിനു വിരുദ്ധമായി അഭിമുഖം നടത്തി കേരള സർവകലാശാലയ്ക്കു സമർപ്പിച്ച അധ്യാപക നിയമന റാങ്ക് പട്ടിക തള്ളി. ചട്ടവിരുദ്ധമായി തയാറാക്കിയെന്നാരോപിച്ച് റാങ്ക് പട്ടികയുടെ സാധുത ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതിയിലെത്തിയതിനാൽ അംഗീകരിക്കാനാകില്ലെന്നു സിൻഡിക്കറ്റ് യോഗത്തിൽ വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ നിലപാടെടുത്തു.

-
Also Read
ദിവ്യയോടുള്ള കരുതൽ വിടാതെ സിപിഎം
പകരം സർക്കാർ കോളജുകളിൽനിന്നു വിരമിച്ച അധ്യാപകരെ ‘ അജേൺഡ് ഫാക്കൽറ്റി’യായി നിയമിക്കാൻ സിൻഡിക്കറ്റ് തീരുമാനിച്ചു. വിസി അല്ലെങ്കിൽ 10 വർഷം പ്രഫസർഷിപ്പുള്ള അധ്യാപകൻ എന്നിവരിലൊരാൾ അധ്യക്ഷനായി സിലക്‌ഷൻ കമ്മിറ്റി രൂപീകരിക്കണമെന്ന യുജിസി ചട്ടം ലംഘിച്ച് ഷിജുഖാൻ അധ്യക്ഷനായി സമിതി രൂപീകരിച്ചതു മലയാള മനോരമയാണു പുറത്തുകൊണ്ടുവന്നത്.
സർവകലാശാലയിൽ നാലു വർഷ ബിരുദ കോഴ്സ് തുടങ്ങിയതിന്റെ ഭാഗമായി 11 പഠനവകുപ്പുകളിലേക്കായി 12 അസി.പ്രഫസർമാരെ 11 മാസത്തെ കരാറിൽ നിയമിക്കുന്നതിനാണു ഷിജുഖാൻ സമിതി റാങ്ക് പട്ടിക തയാറാക്കിയത്.
യുജിസി മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ളയാളുടെ പേര് വിസി നേരത്തേ തന്നെ നിർദേശിച്ചിരുന്നു. ഈ അധ്യാപിക സിപിഎം നോമിനിയായ സിൻഡിക്കറ്റ് അംഗമായിരുന്നിട്ടും പേരു വെട്ടി. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗവും ജില്ലാ പ്രസിഡന്റുമായ ഷിജുഖാന് അധ്യാപന പരിചയമില്ല.