ബാങ്കിന്റെ പേരിൽ വ്യാജ എൻഒസി; 2.5 കോടി തട്ടിയ പ്രതി അറസ്റ്റിൽ
കൊച്ചി∙ സ്വകാര്യ ബാങ്കിന്റെ പേരിൽ വ്യാജ എൻഒസി തയാറാക്കി 20 വാഹനങ്ങൾ മറിച്ചു വിറ്റു രണ്ടരക്കോടി രൂപ തട്ടിയ പ്രതി അറസ്റ്റിൽ. ബാങ്കിന്റെ പാലാരിവട്ടം ബ്രാഞ്ചിൽ താൽക്കാലിക ജീവനക്കാരനായി ജോലി നോക്കിയിരുന്ന, മുംബൈയിൽ താമസക്കാരനായ ഇടുക്കി ഉടുമ്പൻചോല മുണ്ടക്കൽ സൗജി മാത്യുവാണു (50) പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. മുംബൈയിലെ കല്യാണിൽ നിന്നാണു പ്രതിയെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.

ബാങ്കിൽ നിന്നു വായ്പയെടുത്തു കാർ വാങ്ങിയ ശേഷം തിരിച്ചടവു മുടങ്ങിയ ഉപയോക്താക്കളെയാണു സൗജി കബളിപ്പിച്ചത്. തട്ടിയെടുത്ത വാഹനങ്ങളുടെ വ്യാജ എൻഒസി ആർടി ഓഫിസിൽ നൽകി ഈ വാഹനങ്ങൾ പുതിയ ഉടമകൾക്കു റജിസ്റ്റർ ചെയ്തു നൽകിയതായും പൊലീസ് കണ്ടെത്തി. ബാങ്കിന്റെ ഹോളോഗ്രാം പതിച്ച എൻഒസിയാണു പ്രതി തയാറാക്കിയത്.
ബാങ്കിനു വായ്പ കുടിശിക വരുത്തിയ 56 വാഹനങ്ങളുടെ വ്യാജ എൻഒസി ഇയാൾ തയാറാക്കി സൂക്ഷിച്ചിരുന്നതായും വാഹനങ്ങൾ മറിച്ചു വിൽക്കാനുള്ള ശ്രമത്തിലായിരുന്നു എന്നും പൊലീസ് പറഞ്ഞു.