ഹേമ കമ്മിറ്റി: കേസെടുക്കണമെന്ന ഫയൽകുറിപ്പിൽ നടപടിയുണ്ടായില്ല; നിയമ വകുപ്പിന്റെ ശുപാർശ പൂഴ്ത്തി
തിരുവനന്തപുരം ∙ സിനിമാരംഗത്തു സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങൾ ചൂണ്ടിക്കാട്ടി ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി നൽകിയ റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസെടുക്കണമെന്ന സൂചനയോടെ നിയമവകുപ്പ് നൽകിയ ശുപാർശ മുഖ്യമന്ത്രിയടക്കം കണ്ടിട്ടും നാലര വർഷം അനങ്ങിയില്ല. ഇന്ത്യൻ ശിക്ഷാനിയമവും (ഐപിസി) ക്രിമിനൽ നടപടിച്ചട്ടവും (സിആർപിസി) അനുസരിച്ചു നടപടി സ്വീകരിക്കാവുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളതെന്ന നിയമവകുപ്പിന്റെ അഭിപ്രായമുൾപ്പെടുത്തി സാംസ്കാരിക വകുപ്പ് നൽകിയ ഫയൽകുറിപ്പിൽ 2020 ഫെബ്രുവരി 26നു മുഖ്യമന്ത്രി ഒപ്പിട്ടിട്ടുണ്ട്. പക്ഷേ, തുടർനടപടിയുണ്ടായില്ല. അന്ന് സാംസ്കാരിക, നിയമ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന എ.കെ.ബാലന്റെ മുന്നിൽ ഫെബ്രുവരി 20നു ഫയലെത്തി.

ആരെങ്കിലും പരാതിയുമായി വന്നാൽ മാത്രം കേസെടുത്താൽ മതിയെന്നു നിലപാടാണു സർക്കാർ സ്വീകരിച്ചത്. അതിക്രമവും ചൂഷണവും നേരിട്ടവരുടെ മൊഴികളുടെ പിൻബലത്തോടെ ഹേമ കമ്മിറ്റി പുറത്തുകൊണ്ടുവന്ന ഗുരുതര കുറ്റകൃത്യങ്ങളും നിയമവകുപ്പിന്റെ ശുപാർശയും അതിനാൽ പൂഴ്ത്തുകയും ചെയ്തു. വനിതാ കമ്മിഷനിൽ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കമ്മിറ്റി റിപ്പോർട്ട് രഹസ്യരേഖയായി പൊലീസ് മേധാവിക്കു കൈമാറിയെങ്കിലും അന്വേഷണത്തിനു സർക്കാർ നിർദേശം നൽകിയില്ല. പൊലീസിനു റിപ്പോർട്ട് ലഭ്യമാക്കിയ സാഹചര്യത്തിൽ അതിലെ ഉള്ളടക്കവും നിർദേശങ്ങളും വ്യക്തമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നു സാംസ്കാരിക വകുപ്പ് ഫയലിൽ കുറിച്ചെങ്കിലും അപ്പോഴും നടപടിയുണ്ടായില്ല.
സിനിമാ മേഖലയിലെ സ്ത്രീകൾക്കു സുരക്ഷയൊരുക്കാൻ ഹേമ കമ്മിറ്റി ശുപാർശ ചെയ്ത നിയമനിർമാണം അട്ടിമറിച്ചതിനു പുറമേയാണ്, കേസന്വേഷണത്തിലും വീഴ്ച വരുത്തിയത്. വിദഗ്ധ സമിതി മാത്രമായതിനാൽ കമ്മിറ്റിയുടെ റിപ്പോർട്ട് നിയമസഭയിലോ മന്ത്രിസഭയിലോ സമർപ്പിക്കേണ്ടതില്ലെന്ന സൗകര്യത്തിന്റെ മറവിലാണ് തുടർനടപടികളെല്ലാം അട്ടിമറിച്ചത്. ഒടുവിൽ, വിവരാവകാശനിയമ പ്രകാരം റിപ്പോർട്ട് പുറത്തുവരികയും അതിക്രമം നേരിട്ടവർ മാധ്യമങ്ങളിലൂടെ പ്രതികരിക്കുകയും ചെയ്തതോടെ, ഇക്കൊല്ലം ഓഗസ്റ്റ് 25നു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ സർക്കാർ നിർബന്ധിതമാകുകയും ചെയ്തു.
‘മാധ്യമചർച്ചയുടെ താളത്തിനൊത്ത് ചലിക്കേണ്ട’
സിനിമാ നയരൂപീകരണവും നിയമനിർമാണവും അനന്തമായി നീളുന്നുവെന്ന ആക്ഷേപം ശക്തമാകുമ്പോൾ, സാംസ്കാരിക വകുപ്പ് അഡിഷനൽ സെക്രട്ടറി 2022 ഫെബ്രുവരി എട്ടിനു ഫയലിൽ രേഖപ്പെടുത്തിയത് ഇങ്ങനെ– ‘സിനിമാവ്യവസായം സങ്കീർണവും ലോലവുമാണ്. ഈ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ ആലോചിച്ചുള്ളതാകണം. അല്ലാത്തപക്ഷം, ഒട്ടേറെ പ്രത്യാഘാതങ്ങളുണ്ടാകും. മാധ്യമങ്ങളിലെ ചർച്ചയുടെ താളത്തിനൊത്തു സർക്കാർ ചലിക്കേണ്ടതില്ല.’