കണ്ണൂർ ∙ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയുടെ പരാമർശം സദുദ്ദേശ്യപരമെന്ന് ആദ്യം, പാർട്ടിയുടെ യശ്ശസിന് കളങ്കമുണ്ടാക്കിയെന്ന് പിന്നീട്, കൈക്കൂലി വാങ്ങിയോ എന്നതിൽ രണ്ടഭിപ്രായമുണ്ടെന്ന് ഒടുവിൽ ജില്ലാ സെക്രട്ടറി; എഡിഎം കെ.നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ഇരട്ട നിലപാട് തുടർന്ന് ജില്ലയിലെ സിപിഎം നേതൃത്വം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യംമുതലേ ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് കണ്ണൂരിലെ പാർട്ടി നേതൃത്വം സ്വീകരിക്കുന്നതെന്ന് ആരോപണമുണ്ടായിരുന്നു. വിഷയം ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന ഘട്ടംവന്നപ്പോഴാണ് ദിവ്യയെ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാൻ തയാറായത്. 17ന് രാത്രി ഇറക്കിയ വാർത്തക്കുറിപ്പിലും ദിവ്യയുടെ പ്രസംഗം സദുദ്ദേശ്യപരമെന്ന നിലപാട് ആവർത്തിച്ചു. രാജി പ്രഖ്യാപിച്ച് ദിവ്യ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കത്തിലും പ്രസംഗം ‘സദുദ്ദേശ്യപരം’ എന്ന വാദം ആവർത്തിച്ചു.

ADVERTISEMENT

മുൻകൂർ ജാമ്യഹർജി തള്ളി, ജയിലിലായിട്ടും പത്തുദിവസം കുലുങ്ങാതിരുന്ന ജില്ലാ നേതൃത്വം ദിവ്യയെ ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കാൻ തയാറായത് ജാമ്യഹർജിയിൽ വിധി വരുന്നതിന്റെ തലേന്നാണ്. പാർട്ടിയുടെ യശസ്സിനു കളങ്കമുണ്ടാക്കും വിധം പെരുമാറിയതിന് തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചുവെന്നു വ്യക്തമാക്കി പിറ്റേന്ന് വാർത്തക്കുറിപ്പും ഇറക്കി.

ജാമ്യംലഭിച്ച ദിവ്യയെ സ്വീകരിക്കാൻ ജയിൽ കവാടത്തിൽ കുതിച്ചെത്തിയവരിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമള ഉൾപ്പെടെയുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും ജനപ്രതിനിധികളും ഉണ്ടായിരുന്നു. ‘ദിവ്യ പാർട്ടി കേഡറാണ്, തെറ്റുപറ്റിയാൽ തിരുത്തും’ എന്ന് ഇതിനിടെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.

ADVERTISEMENT

ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റുമായ പി.കെ.ശ്രീമതിയും മന്ത്രി ആർ.ബിന്ദുവും രംഗത്തെത്തി. ഒരേസമയം നവീൻബാബുവിന്റെ കുടുംബത്തിനൊപ്പമെന്നു പറയുകയും ദിവ്യയെ സംരക്ഷിച്ചുനിർത്തുകയും ചെയ്യുന്ന വൈരുധ്യാത്മക നിലപാടാണ് ഓരോഘട്ടത്തിലും വെളിവാകുന്നത്.

പ്രതികരിക്കാതെ ഇ.പി.ജയരാജൻ

നവീൻ ബാബുവിനെ കുറിച്ച് ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ നടത്തിയ അഭിപ്രായത്തോട് പ്രതികരിക്കാതെ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നും കൈക്കൂലി വാങ്ങുന്ന ആളല്ലെന്നും അഭിപ്രായമുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് എം.വി.ജയരാജൻ കഴിഞ്ഞദിവസം പറഞ്ഞത്. ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട്, എം.വി.ജയരാജൻ ഇവിടെ തന്നെയുണ്ടല്ലോ അദ്ദേഹത്തോടു തന്നെ ചോദിക്കൂ എന്നായിരുന്നു ഇ.പി.ജയരാജന്റെ പ്രതികരണം.

ADVERTISEMENT

മൊഴിയെടുക്കില്ലെന്ന നിലപാടിൽ എസ്ഐടി

നവീൻബാബു ജീവനൊടുക്കിയ സംഭവത്തിൽ കുടുംബത്തിന്റെയും കണ്ണൂർ കലക്ടറുടെയും മൊഴി രേഖപ്പെടുത്തേണ്ടതില്ലെന്ന നിലപാടിലുറച്ച് പ്രത്യേക അന്വേഷണസംഘം (എസ്ഐടി). ആദ്യഘട്ടത്തിൽ കേസന്വേഷിച്ച ഇൻസ്പെക്ടറുടെ സംഘത്തിലെ 2 പൊലീസുകാർ നവീൻബാബുവിന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

ജില്ലാ ഭരണകൂടത്തിന്റെ തലപ്പത്തുള്ള രണ്ടാമത്തെ ഉദ്യോഗസ്ഥന്റെ മരണത്തിൽ ഉന്നത അന്വേഷണം വേണമെന്ന സമ്മർദം ശക്തമായപ്പോഴാണ് ഐജിയുടെ മേൽനോട്ടത്തിൽ എസ്ഐടി രൂപീകരിച്ചത്. സിറ്റി പൊലീസ് കമ്മിഷണർക്കാണ് അന്വേഷണച്ചുമതല. എന്നാൽ, പ്രത്യേകസംഘത്തിനു രൂപംനൽകിയെങ്കിലും അന്വേഷണത്തിലെ മെല്ലെപ്പോക്ക് തുടരുകയാണ്. തനിക്കൊരു തെറ്റുപറ്റിയെന്ന് എഡിഎം തന്നോടു പറഞ്ഞതായി കലക്ടർ പറഞ്ഞതു സംബന്ധിച്ച വിശദീകരണം തേടാനും എസ്ഐടി തയാറായിട്ടില്ല.

‘‘നവീൻ ബാബുവിന്റെ കുടുംബത്തിൽനിന്ന് ഒരുതവണ മൊഴിയെടുത്തു. കലക്ടർ അരുൺ കെ.വിജയന്റെയും നവീൻ ബാബുവിന്റെ കുടുംബത്തിന്റെയും മൊഴി ആവശ്യമെങ്കിൽ മാത്രമേ ഇനിയും രേഖപ്പെടുത്തേണ്ടതുള്ളൂ’’– സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാർ മനോരമയോടു പറഞ്ഞു.

സ്റ്റേഷനിൽ ഹാജരായി ദിവ്യ

എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും മധ്യേ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകണമെന്ന ജാമ്യവ്യവസ്ഥയനുസരിച്ച് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരായി. ജില്ലാ പഞ്ചായത്ത് അംഗം കെ.വി.ബിജു, അഭിഭാഷകർ എന്നിവർക്കൊപ്പമാണ് രാവിലെ 10.30ന് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിക്കു മുന്നിൽ ഹാജരായത്. പൊലീസ് സ്റ്റേഷന്റെ എതിർവശത്ത് ജില്ലാ പഞ്ചായത്ത് ഓഫിസിനു മുന്നിൽ കാത്തുനിന്ന സഹപ്രവർത്തകരോടു കൈവീശി യാത്രപറഞ്ഞ ദിവ്യ മാധ്യമങ്ങളോടു പ്രതികരിച്ചില്ല.

നിയമപോരാട്ടം തുടരുക മാത്രമാണു ലക്ഷ്യം. ഇതിൽനിന്നു ശ്രദ്ധ തിരിക്കുകയാണ് പല പരാമർശങ്ങളുടെയും ലക്ഷ്യം. അത് ഒന്നിനു പിന്നാലെ ഒന്നായി വരും. അതിനു മറുപടിയില്ല.

English Summary:

Naveen Babu Death: Kannur CPM follows double stand