മേപ്പാടി (വയനാട്) ∙ ഒരു മനസ്സായി ജീവിച്ചവർക്കിടയിൽ പേരുകൾ മാത്രമായി അവശേഷിക്കുകയാണു ചൂരൽമല–മുണ്ടക്കൈ ദുരന്തത്തിൽ പെലിഞ്ഞവർ. ദുരന്തത്തിനിരയായ 211 വോട്ടർമാർ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും വോട്ടർപ്പട്ടികയിൽ കണ്ണീരുണങ്ങാത്ത എഴുത്തുകളായി അവശേഷിക്കുന്നു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരോ കാണാതായവരോ ആണ് ഇവരെല്ലാം. വോട്ട് ചെയ്യാനെത്തില്ലെന്ന ഉറപ്പിലും വോട്ടർപട്ടികയിൽനിന്ന് ആ പേരുകൾ നീക്കം ചെയ്തിരുന്നില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുണ്ടക്കൈ, ചൂരൽമല പ്രദേശത്തുണ്ടായിരുന്നവർ 3 ബൂത്തുകളിലാണു വോട്ട് രേഖപ്പെടുത്തുന്നത്. ദുരന്തത്തിനിരയായ 211 പേരുടെ പ്രത്യേക ലിസ്റ്റ് (ആബ്സന്റ് ഷിഫ്റ്റ് ഡെത്ത് ലിസ്റ്റ്) തയാറാക്കിയിട്ടുണ്ട്. ഇത്രയും പേരുകൾ ക്രമേണ നീക്കം ചെയ്യുമെങ്കിലും ദുരന്തത്തിനു പിന്നാലെ എത്തിയ തിരഞ്ഞെടുപ്പിൽ ഓർമകളായി അവരുണ്ടെന്നത് ഉറ്റവർക്കും നാട്ടുകാർക്കും തീരാവേദനയായി അവശേഷിക്കും. ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഹാളിലെ 167, 169 ബൂത്തുകളിൽ യഥാക്രമം 27, 71 വോട്ടർമാരാണ് ആബ്സന്റ് ഷിഷ്റ്റ് ഡെത്ത് ലിസ്റ്റിലുള്ളത്. മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലുള്ള 168–ാം ബൂത്തിലാണ് ഏറ്റവും കൂടുതൽ പേരുള്ളത്. 113 വോട്ടർമാർ. ദുരന്തത്തിനു ശേഷം പല ഇടങ്ങളിലായി പറിച്ചു നടപ്പെട്ടവർ ഇന്നു വോട്ട് ചെയ്യാനായി വീണ്ടും ജന്മനാട്ടിലേക്കു തിരിച്ചെത്തും. താൽക്കാലിക പുനരധിവാസ മേഖലയിൽ താമസിക്കുന്നവർക്കായി വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്താൻ സൗജന്യ വാഹന സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്.

ADVERTISEMENT

വയനാട്ടിൽ 14,71,742 വോട്ടർമാർ

കൽപറ്റ ∙ ഉപതിര‍ഞ്ഞെടുപ്പിനു വയനാട് മണ്ഡലത്തിലെ വോട്ടർമാർ ഇന്നു ബൂത്തുകളിലെത്തും. മാനന്തവാടി, ബത്തേരി, കൽപറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂർ, വണ്ടൂർ നിയോജക മണ്ഡലങ്ങളിലായി 14,71,742 വോട്ടർമാരാണുള്ളത്. ആകെ ബൂത്തുകൾ: 1345. യുഡിഎഫിനു വേണ്ടി പ്രിയങ്ക ഗാന്ധി, എൽഡിഎഫിലെ സത്യൻ മൊകേരി, എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് എന്നിവരുൾപ്പെടെ 16 പേരാണു ജനവിധി തേടുന്നത്. 

English Summary:

Wayanad Landslide: Voting Day Marked by Loss and Remembrance