തിരുവനന്തപുരം ∙ പട്ടികവിഭാഗക്കാരുടെയും പിന്നാക്കക്കാരുടെയും ആനുകൂല്യങ്ങൾ ഒരു കുടക്കീഴിലാക്കി വിതരണം ചെയ്യുന്നതിനായി സർക്കാർ രൂപീകരിച്ച ഉന്നതി പദ്ധതിയുടെ പ്രവർത്തനം നിലച്ചു. കഴിഞ്ഞ രണ്ടര മാസമായി ഉന്നതിയിൽ പ്രവർത്തനമൊന്നും നടക്കുന്നില്ല. പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വകുപ്പുകൾ നടപ്പാക്കുന്ന വികസന, വിദ്യാഭ്യാസ, ക്ഷേമ പ്രവർത്തനങ്ങൾ ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുകയും സഹായ വിതരണം ഉറപ്പാക്കുകയുമായിരുന്നു ഉന്നതിയുടെ ലക്ഷ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇപ്പോൾ സസ്പെൻഷനിലായ എൻ.പ്രശാന്ത് ആയിരുന്നു പദ്ധതി ആരംഭിച്ചപ്പോൾ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ.  പദ്ധതി ഉദ്ഘാടനം ചെയ്തതാകട്ടെ മുഖ്യമന്ത്രി പിണറായി വിജയനും. പ്രശാന്തും വകുപ്പു സെക്രട്ടറി എ.ജയതിലകുമായി പ്രശ്നങ്ങൾ ഉടലെടുത്തതോടെ പ്രശാന്തിനെ കഴിഞ്ഞ മാർച്ചിൽ വകുപ്പിൽ നിന്നു നീക്കി. പിന്നാലെ ഉന്നതിയുമായി ബന്ധപ്പെട്ട് ഫയലുകളൊന്നും പ്രശാന്ത് കൈമാറിയിട്ടില്ലെന്നു വ്യക്തമാക്കി ജയതിലക് സർക്കാരിനു റിപ്പോർട്ട് നൽകി. ഇതെത്തുടർന്ന് ഫയലുകളെല്ലാം പ്രശാന്ത് വകുപ്പുമന്ത്രി കെ.രാധാകൃഷ്ണന് ഓഫിസിലെത്തി കൈമാറി. പിന്നാലെ ഫയലുകളെല്ലാം ലഭിച്ചെന്നു വ്യക്തമാക്കി, പ്രശാന്തിനു പകരം ചുമതലയേറ്റ കെ.ഗോപാലകൃഷ്ണന് ജയതിലക് കത്തു നൽകി. 

ADVERTISEMENT

എന്നാൽ, ലഭിച്ച രേഖകളുടെ കൂട്ടത്തിൽ സമൂഹമാധ്യമ അക്കൗണ്ടുകളുടെ ലോഗിൻ വിവരങ്ങളും ആദ്യ ജനറൽ ബോഡി യോഗത്തിന്റെ മിനിറ്റ്സും ഇല്ലെന്നു കാട്ടി ഗോപാലകൃഷ്ണൻ ജൂൺ ഏഴിന് ജയതിലകിനു മറുപടി നൽകി. തുടർന്ന് ഗോപാലകൃഷ്ണനെ കഴിഞ്ഞ ഓഗസ്റ്റ് 30ന് പട്ടികജാതി, പട്ടികവർഗ വികസന ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റി വ്യവസായ ഡയറക്ടറായി നിയമിച്ചു. പകരം, റജിസ്ട്രേഷൻ ഐജി ശ്രീധന്യ സുരേഷിന് പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ അധികച്ചുമതല നൽകുകയായിരുന്നു. എന്നാൽ, ഇതുവരെ ഉന്നതിയുടെ ചുമതല  ശ്രീധന്യയ്ക്കു കൈമാറിയിട്ടില്ല. 

ഫലത്തിൽ, പ്രശാന്ത് സ്ഥാനമൊഴിഞ്ഞ മാർച്ച് മുതൽ ഉന്നതിയുടെ പ്രവർത്തനം സ്തംഭിച്ചിരിക്കുകയാണ്. ഇപ്പോഴാണെങ്കിൽ സിഇഒ പോലും ഇല്ലാത്ത അവസ്ഥയുമാണ്.ഗോപാലകൃഷ്ണനെതിരെ വാട്സാപ് വിവാദം വന്നതോടെ ഉന്നതിയുടെ ബാങ്ക് അക്കൗണ്ട്, ധാരണാപത്രങ്ങൾ, കരാറുകൾ, കേന്ദ്ര ഫണ്ടിന്റെ രേഖകൾ തുടങ്ങിയവ ‘മുക്കി’യെന്ന് എതിർപക്ഷം പ്രചരിപ്പിക്കുന്നു എന്നാണു പ്രശാന്തിന്റെ പരാതി. ഉന്നതി പദ്ധതി ആരംഭിച്ചതല്ലാതെ കാര്യമായ ഫണ്ട് ലഭിച്ചിരുന്നില്ല.

ADVERTISEMENT

വെബ്സൈറ്റ് വിൽപനയ്ക്കുവച്ചു

ഉന്നതിയുടെ പ്രവർത്തനം നിലച്ചതോടെ, പദ്ധതിക്കായി ആരംഭിച്ച വെബ്സൈറ്റ് പൂട്ടി കരാറുകാർ. പട്ടികവിഭാഗ ശാക്തീകരണത്തിനായി വിവിധ പദ്ധതികൾ, ഇന്റേൺഷിപ്പുകൾ, സംരംഭകത്വം, നൈപുണ്യവൽക്കരണം  എന്നിവയ്ക്കു പ്രോത്സാഹനവും പരിശീലനവും നൽകുന്നതിനുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ചാണ് വെബ്സൈറ്റ് തയാറാക്കിയത്. സൈറ്റ് വിൽപനയ്ക്കു വച്ചിരിക്കുകയാണു കരാറുകാർ.

English Summary:

Administrative Chaos Cripples Kerala's 'Unnathi' Initiative

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT