അപമര്യാദയായി പെരുമാറിയെന്ന ജീവനക്കാരിയുടെ പരാതി: 3 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കോഴഞ്ചേരി (പത്തനംതിട്ട) ∙ തൊഴിലിടത്തിൽ അപമര്യാദയായി പെരുമാറിയെന്ന വനിതാ ജീവനക്കാരിയുടെ പരാതിയിൽ ജില്ലാ ആശുപത്രിയിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ആശുപത്രി ഓഫിസിലെ ജൂനിയർ സൂപ്രണ്ട് തിരുവല്ല സ്വദേശി എം.ബി.ബിജു, ക്ലാർക്ക് മുണ്ടക്കയം സ്വദേശി ജിജി ശ്രീധർ, ജീവനക്കാരിയുടെ പരാതി അവഗണിച്ചതിന് ലേ സെക്രട്ടറി പുറമറ്റം സ്വദേശി കെ.ഗീത എന്നിവർക്കാണ് സസ്പെൻഷൻ.

ജില്ലാ ആശുപത്രിയിൽ ജോലി ക്രമീകരണ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന സീനിയർ ക്ലാർക്കായ വനിതാ ഉദ്യോഗസ്ഥയോട് ബിജുവും ജിജിയും പലതവണ അപമര്യാദയായി പെരുമാറിയിരുന്നു. ഇതു സംബന്ധിച്ച് ലേ സെക്രട്ടറിയോട് പലവട്ടം പരാതി പറഞ്ഞെങ്കിലും അവഗണിച്ചു. തുടർന്ന് യുവതി ആശുപത്രിയിലെ ആഭ്യന്തര സമിതിയിൽ പരാതി നൽകി. കമ്മിറ്റിയുടെ അന്വേഷണത്തോടും ഇവർ സഹകരിച്ചില്ല. എം.ബി.ബിജുവും ജിജി ശ്രീധറും കുറ്റക്കാരാണെന്നും പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കാതിരുന്ന കെ.ഗീതയുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയാണുണ്ടായതെന്നും കമ്മിറ്റി വിലയിരുത്തി. മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അതിനാൽ അവരെ സർവീസിൽ നിന്ന് മാറ്റിനിർത്തേണ്ടത് അനിവാര്യമാണെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ അയച്ച സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.