വാടകവീട്ടിൽനിന്ന് 16 പവൻ കവർന്നു; വീട്ടുടമയുടെ കൊച്ചുമകൻ പിടിയിൽ
ശാന്തൻപാറ ∙ ചിന്നക്കനാൽ സൂര്യനെല്ലിയിൽ വാടകയ്ക്കു താമസിക്കുന്ന ബാങ്ക് ജീവനക്കാരന്റെ വീട്ടിൽനിന്നു 16 പവനോളം സ്വർണം മോഷ്ടിച്ച കേസിൽ വീട്ടുടമയുടെ കൊച്ചുമകൻ അറസ്റ്റിൽ. സൂര്യനെല്ലി സ്വദേശി സതീശ് (34) ആണു ശാന്തൻപാറ പൊലീസിന്റെ പിടിയിലായത്.

സൗത്ത് ഇന്ത്യൻ ബാങ്ക് ചിന്നക്കനാൽ ശാഖാ അസി. മാനേജരായ ജിതിൻ ഷാജിയുടെ വീട്ടിൽനിന്നാണു സ്വർണം മോഷണം പോയത്. രാവിലെ ബാങ്കിലേക്കു പോകുന്ന ജിതിൻ വൈകിട്ടാണു മടങ്ങിയെത്തുന്നത്. വീട്ടുടമയുടെ മകളുടെ മകനാണു സതീശ്. ഇയാൾ മറ്റൊരു താക്കോൽ ഉപയോഗിച്ച് മുകൾനിലയിൽ ജിതിൻ താമസിക്കുന്ന മുറിയിൽക്കയറി അലമാരയിൽ നിന്നു സ്വർണം മോഷ്ടിച്ചെന്നാണു കേസ്.
ഞായറാഴ്ച ജിതിന്റെ ഭാര്യ വീട്ടിലെത്തിയപ്പോഴാണു സ്വർണം നഷ്ടപ്പെട്ട വിവരമറിയുന്നത്. പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോഴേക്കും സതീശ് തിരുനെൽവേലിയിൽ ഭാര്യവീട്ടിലേക്കു പോയിരുന്നു. പൊലീസ് സംഘം തിരുനെൽവേലിയിലെത്തിയാണു പ്രതിയെ പിടികൂടിയത്.