അടങ്ങാതെ ഐഎഎസ് അടി: സസ്പെൻഷനു മുൻപ് പരസ്യമായ അടി; ഇപ്പോൾ രഹസ്യമായി
തിരുവനന്തപുരം ∙ 2 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെങ്കിലും ഐഎഎസുകാർ തമ്മിലുള്ള അടിക്കു ശമനമില്ല. കഴിഞ്ഞ ദിവസം വരെ പരസ്യമായിട്ടായിരുന്നു ഏറ്റുമുട്ടലെങ്കിൽ സസ്പെൻഷനു പിന്നാലെ അതു രഹസ്യപ്പോരായി മാറിയെന്നു മാത്രം. ‘ഉന്നതി’ സിഇഒ സ്ഥാനത്തു നിന്നു നീക്കിയതിനു പിന്നാലെ അവിടത്തെ ഫയലുകൾ പ്രശാന്ത് മുക്കിയെന്നായിരുന്നു വകുപ്പ് സെക്രട്ടറിയായിരുന്ന എ.ജയതിലകിന്റെ കണ്ടെത്തൽ. എന്നാൽ, ഫയലുകൾ മുക്കിയിട്ടില്ലെന്നും അവ തങ്ങളെ പ്രശാന്ത് ഏൽപിച്ചിരുന്നെന്നും മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിരുന്നു.

പക്ഷേ, ഏൽപിച്ച കൂട്ടത്തിൽ സമൂഹമാധ്യമ അക്കൗണ്ടുകളുടെയും ഇ മെയിൽ വിലാസങ്ങളുടെയും വെബ്സൈറ്റിന്റെയും ലോഗിൻ വിവരങ്ങളും ആദ്യ ജനറൽ ബോഡി യോഗത്തിന്റെ മിനിറ്റ്സും ഇല്ലായിരുന്നെന്ന ആരോപണവുമായി പ്രശാന്തിന്റെ എതിർപക്ഷം ഇന്നലെ രംഗത്തെത്തി. ആ ആരോപണത്തിനു തെളിവായി, ഈ വിവരങ്ങൾ കൂടി ആവശ്യപ്പെട്ടു കൊണ്ട് കഴിഞ്ഞ ജൂൺ 7ന് കെ.ഗോപാലകൃഷ്ണൻ പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് സെക്രട്ടറിയായിരുന്ന എ.ജയതിലകിന് നൽകിയ കത്തും പുറത്തുവിട്ടു. പ്രശാന്തിനു പിന്നാലെ ‘ഉന്നതി’ സിഇഒ ആയി ചുമതലയേറ്റ ശേഷമാണു ഗോപാലകൃഷ്ണൻ കത്തയച്ചത്.
ഈ വിവരങ്ങൾ പ്രശാന്തിന്റെ കൈവശമില്ലെന്നും ചോദിക്കേണ്ടവരോടു ചോദിക്കണമെന്നും വ്യക്തമാക്കിയുള്ള വാട്സാപ് സന്ദേശം വൈകിട്ടോടെ പ്രശാന്ത് പക്ഷം പുറത്തിറക്കി. അതിൽ പറയുന്നത് ഇങ്ങനെ: ‘സോഷ്യൽ മീഡിയയുടെയും ഇ മെയിലിന്റെയും പാസ്‌വേഡ് വേണം പോലും. അതെല്ലാം ഡെലവപ്പറോടു ചോദിക്കൂ. ആദ്യത്തെ ബോർഡ് മീറ്റിങ്ങിന്റെ മിനിറ്റ്സ് ഇല്ലെങ്കിൽ അത് അടുത്ത ബോർഡ് മീറ്റിങ്ങിന്റെ മിനിറ്റ്സിന്റെ തുടക്കത്തിൽ നോക്കൂ. അല്ലെങ്കിൽ ഏതെങ്കിലും ഒരു ബോർഡ് അംഗത്തോട് ചോദിക്കൂ. ഗോപാലകൃഷ്ണനും ജയതിലകും ബോർഡ് അംഗങ്ങളാണല്ലോ!’
ജയതിലകും ഗോപാലകൃഷ്ണനും ഒരു വശത്തും പ്രശാന്ത് മറുവശത്തും നിന്നു പോരു തുടരുമ്പോൾ എന്തു നിലപാടെടുക്കണമെന്നറിയാത്ത അവസ്ഥയിലാണ് ഐഎഎസ് അസോസിയേഷൻ. 2 പേർക്കുമെതിരായ സർക്കാർ നടപടി തിടുക്കത്തിലായിപ്പോയെന്ന പൊതുവികാരം ഉദ്യോഗസ്ഥർക്കിടയിലുണ്ട്. സർക്കാരിന്റെ എതിർപ്പു ഭയന്ന് അസോസിയേഷന്റെ വാട്സാപ് ഗ്രൂപ്പിൽ ഈ വിഷയത്തെക്കുറിച്ചു കാര്യമായ ചർച്ചകളില്ല.
ഗോപാലകൃഷ്ണനെതിരെ സ്വമേധയാ കേസില്ല
തിരുവനന്തപുരം ∙ മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പുണ്ടാക്കുകയും അതുമായി ബന്ധപ്പെട്ട് വ്യാജ പരാതി നൽകുകയും ചെയ്ത സംഭവത്തിൽ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.ഗോപാലകൃഷ്ണനെതിരെ പൊലീസ് സ്വമേധയാ കേസെടുക്കില്ല. സമൂഹത്തിൽ മതസ്‌പർധയും വർഗീയതയും പടർത്താൻ ശ്രമിച്ചതിനു ഗോപാലകൃഷ്ണനെതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം നൽകിയ പരാതി ഡിജിപി അന്വേഷണത്തിനായി കൈമാറിയിട്ടില്ല.
കേസെടുത്ത് അന്വേഷണമാരംഭിച്ചാലും അതു തെളിയിക്കുക എളുപ്പമാവില്ല. ഫോണിൽ ഹാക്കിങ് നടന്നിട്ടില്ലെന്നു സ്ഥിരീകരിക്കാൻ സാധിച്ചെങ്കിലും വാട്സാപ് ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണനാണെന്നു തെളിയിക്കാനായില്ല. ഗോപാലകൃഷ്ണൻ കുറ്റം ചെയ്തെന്നു തെളിയിക്കണമെങ്കിൽ ഗ്രൂപ്പുണ്ടാക്കിയതിലുള്ള അദ്ദേഹത്തിന്റെ പങ്കു പുറത്തുകൊണ്ടുവരണം. അതു സാധ്യമാകാത്ത വിധം ഫോൺ പലതവണ ഫോർമാറ്റ് ചെയ്ത് വിവരങ്ങളെല്ലാം അദ്ദേഹം നീക്കിയതോടെ അന്വേഷണം വഴിമുട്ടുന്ന സ്ഥിതിയാണ്.
അതേസമയം, ഗോപാലകൃഷ്ണനെ സസ്പെൻഡ് ചെയ്ത് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ, ഗ്രൂപ്പുണ്ടാക്കിയത് അദ്ദേഹം തന്നെയാണെന്നു തീർത്തു പറഞ്ഞിട്ടുമുണ്ട്. സർക്കാർ ഉറപ്പിച്ചു പറയുന്ന കാര്യം എങ്ങനെ തെളിയിക്കുമെന്ന് പൊലീസിനു വ്യക്തതയില്ല. വാട്സാപ് ഗ്രൂപ്പിൽ അംഗങ്ങളായി ചേർക്കപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥർ ആരും ഇതുവരെ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടില്ല. മതസ്പർധയുണ്ടാക്കുന്ന സന്ദേശങ്ങൾ ഗ്രൂപ്പിൽ വന്നിട്ടുണ്ടെങ്കിൽ അക്കാര്യമറിയിക്കേണ്ടതും അംഗങ്ങളാക്കപ്പെട്ട ഉദ്യോഗസ്ഥരാണ്.