മതാടിസ്ഥാനത്തിൽ ഐഎഎസ് വാട്സാപ് ഗ്രൂപ്പ്: ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന് നിയമവിദഗ്ധർ
തിരുവനന്തപുരം ∙ മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയതിൽ കെ.ഗോപാലകൃഷ്ണനെതിരെ നിർബന്ധമായും കേസെടുക്കണമെന്ന് നിയമവിദഗ്ധർ നിർദേശിക്കുന്നു. സർവീസ് ചട്ടലംഘനത്തിനപ്പുറമുള്ള ക്രിമിനൽ പ്രവൃത്തിയാണ് ഉണ്ടായതെന്ന് ഇവർ പറയുന്നു.

മതാടിസ്ഥാനത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥർ വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കുന്നത് ഭാരതീയ ന്യായ് സംഹിതയുടെ 196–ാം വകുപ്പ് (മതസ്പർധയുണ്ടാക്കൽ) പ്രകാരം 3 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണനാണെന്നു തെളിയിക്കാനാവില്ലെന്ന പൊലീസിന്റെ വാദം കോടതിയിൽ ചോദ്യംചെയ്യപ്പെടും.
ഫോണിൽ ഹാക്കിങ് നടന്നിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗ്രൂപ്പുകൾ രൂപീകരിച്ച സമയം ഫോൺ ഗോപാലകൃഷ്ണന്റെ കയ്യിൽ തന്നെയായിരുന്നുവെന്നും കണ്ടെത്താനാകും. തെളിവായി അതുപയോഗിക്കാം.
ഹിന്ദു ഉദ്യോഗസ്ഥരുടെ ഗ്രൂപ്പിനു പുറമേ മുസ്‌ലിം ഉദ്യോഗസ്ഥരുടെ പേരിലും ഗ്രൂപ്പുണ്ടാക്കി. മതത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ വേർതിരിച്ചുവെന്ന് ഇതിലൂടെ വ്യക്തമാണ്. മതസ്പർധയുണ്ടാക്കുന്ന സന്ദേശങ്ങൾ ഗ്രൂപ്പിലിട്ടില്ലെന്നത് കേസെടുക്കാതിരിക്കാൻ കാരണമല്ല. ഗോപാലകൃഷ്ണൻ എന്താണു ലക്ഷ്യമിട്ടതെന്നു കണ്ടെത്തേണ്ടതുണ്ടെന്നും അതിനു കേസെടുത്തുള്ള അന്വേഷണം അനിവാര്യമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
∙ ‘മതസ്പർധ വളർത്തുന്ന കാര്യങ്ങളാണു ഗോപാലകൃഷ്ണൻ ചെയ്തിരിക്കുന്നത്. തെളിവു നശിപ്പിക്കാൻ ഫോൺ പലതവണ ഫോർമാറ്റ് ചെയ്തു. ഇവയെല്ലാം കേസെടുക്കാനുള്ള കാരണങ്ങളാണ്’. – ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് ബി.കെമാൽ പാഷ
∙ ‘ഗോപാലകൃഷ്ണനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവിലെ ഉള്ളടക്കം മാത്രം മതി അദ്ദേഹത്തിനെതിരെ കേസെടുക്കാൻ. ഗോപാലകൃഷ്ണനാണു ഗ്രൂപ്പുണ്ടാക്കിയതെന്നും ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചുവെന്നും അതിൽ വ്യക്തമായി പറയുന്നുണ്ട്’. – ടി.അസഫലി (പ്രോസിക്യൂഷൻ മുൻ ഡയറക്ടർ ജനറൽ)
കേസെടുക്കണം: എഐവൈഎഫ്
തിരുവനന്തപുരം ∙ വ്യവസായ വകുപ്പ് ഡയറക്‌ടർ കെ.ഗോപാലകൃഷ്ണനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് മുഖ്യമന്ത്രിക്കു പരാതി നൽകി. വർഗീയ സംഘർഷത്തിനു ശ്രമിച്ചെന്ന കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ, സെക്രട്ടറി ടി.ടി.ജിസ്‌മോൻ എന്നിവർ ചേർന്നു നൽകിയ പരാതിയിലെ ആവശ്യം.
കേസെടുക്കുന്നതിൽ മെല്ലെപ്പോക്ക്
തിരുവനന്തപുരം ∙ ഗോപാലകൃഷ്ണനെതിരെ കേസെടുക്കുന്നതിൽ പൊലീസ് മെല്ലെപ്പോക്ക് തുടരുന്നു. മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചതിനു ഡിജിപിക്കു പരാതി ലഭിച്ചെങ്കിലും നിയമോപദേശം തേടിയ ശേഷം കേസെടുത്താൽ മതിയെന്നാണു തീരുമാനം. പ്രാഥമിക അന്വേഷണം നടത്തി ഇതിനുള്ള സാധ്യത പരിശോധിക്കും. കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം നൽകിയ പരാതി സിറ്റി പൊലീസ് കമ്മിഷണർക്കു ഡിജിപി കൈമാറി.
കുറ്റം ചുമത്താനാവശ്യമായ തെളിവുകളില്ലെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഫോണുകൾ ഫോർമാറ്റ് ചെയ്ത് വിവരങ്ങളെല്ലാം നീക്കിയതിനാൽ അദ്ദേഹം തന്നെയാണ് വാട്സാപ് ഗ്രൂപ്പുണ്ടാക്കിയതെന്നു തെളിയിക്കാനാകാത്തതാണ് അന്വേഷണത്തിൽ പൊലീസിനെ പിന്നോട്ടുവലിക്കുന്നത്.
അതേസമയം, ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണൻ തന്നെയാണെന്നു സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാണ്. പക്ഷേ, അതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ നിർദേശമില്ല. ഇനിയുള്ള വകുപ്പുതല അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ തുടർനടപടിയുണ്ടാകും.