വയനാട്: കേരളം ചോദിച്ചത് 1500 കോടി; കേരളത്തിന്റെ ഫണ്ടിൽ തുകയുണ്ടല്ലോയെന്ന് കേന്ദ്രം
ന്യൂഡൽഹി ∙ വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ–ചൂരൽമല മേഖലയിലേക്കുള്ള സഹായപദ്ധതിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ വീണ്ടും ഉരുണ്ടുകളിക്കുന്നു. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക കേരളത്തിന്റെ ദുരന്തപ്രതികരണ ഫണ്ടിൽ (എസ്ഡിആർഎഫ്) ബാക്കിയുണ്ടെന്നാണ് ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കഴിഞ്ഞദിവസം നൽകിയ കത്തിൽ പറയുന്നത്.

പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നുള്ള നിർദേശപ്രകാരമാണ് ആഭ്യന്തര സഹമന്ത്രി മറുപടി നൽകിയതെന്നാണു വിവരം. 2024 ഏപ്രിൽ 1 വരെ 394 കോടി രൂപ എസ്ഡിആർഎഫിൽ ബാക്കിയുണ്ടെന്ന് അക്കൗണ്ടന്റ് ജനറൽ അറിയിച്ചിട്ടുണ്ടെന്നു കേന്ദ്രത്തിന്റെ മറുപടിയിൽ പറയുന്നു. 2024–25 ൽ എസ്ഡിആർഎഫിലേക്ക് 388 കോടി രൂപ കൈമാറിയതിൽ 291 കോടി കേന്ദ്ര വിഹിതമാണ്.
പ്രത്യേക സഹായമായി 1500 കോടിയോളം രൂപയാണു കേരളം ആവശ്യപ്പെട്ടത്. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ കത്തു നൽകി 3 മാസം കഴിഞ്ഞും ഇക്കാര്യത്തിൽ വ്യക്തതയില്ലാത്ത നിലപാടാണു കേന്ദ്രത്തിന്റേത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനവും കേന്ദ്രം ഇതുവരെ കൈക്കൊണ്ട നടപടികളും കേന്ദ്രമന്ത്രിയുടെ കത്തിൽ വിശദീകരിച്ചിട്ടുണ്ട്. കേരളം ആവശ്യപ്പെടാതെ തന്നെ സ്ഥലം സന്ദർശിച്ച് സ്ഥിതി മനസ്സിലാക്കാൻ കേന്ദ്രസംഘത്തെ നിയോഗിച്ചിരുന്നുവെന്നും അവരുടെ റിപ്പോർട്ടിന്റെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തിൽ തുടർനടപടിയുണ്ടാകുമെന്നുമാണ് പറയുന്നത്. എന്നാൽ, വയനാട് സന്ദർശനം ഓഗസ്റ്റ് എട്ടിനു പൂർത്തിയാക്കിയ സംഘം മാസങ്ങൾക്കു മുൻപേ റിപ്പോർട്ട് കൈമാറിയതാണ്.
വയനാട്ടിലേത് ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ മാർഗരേഖ അനുവദിക്കുന്നില്ലെന്നു കത്തിൽ ആവർത്തിച്ചിട്ടുണ്ട്. ദുരന്തനിവാരണം അടിസ്ഥാനപരമായി സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ദേശീയ, സംസ്ഥാന ദുരന്തപ്രതികരണ ഫണ്ടുകളിൽനിന്നുള്ള സാമ്പത്തിക സഹായം സമാശ്വാസ പ്രവർത്തനങ്ങൾക്കുള്ളതാണെന്നും നഷ്ടപരിഹാരം നൽകാനല്ലെന്നും കേന്ദ്രം പറയുന്നു.
എസ്ഡിആർഎഫിലെ തുക ദുരന്തസഹായമല്ല
സംസ്ഥാന ദുരന്തപ്രതികരണഫണ്ടിൽ (എസ്ഡിആർഎഫ്) തുക ബാക്കിയുണ്ടെന്ന വാദമാണ് കേന്ദ്രം ഉന്നയിക്കുന്നതെങ്കിലും അതുപയോഗിച്ചു ചെയ്തുതീർക്കാവുന്നതല്ല പുനരധിവാസപ്രവർത്തനങ്ങൾ. എഡ്ഡിആർഎഫിലെ 96.8 കോടി രൂപ സംസ്ഥാനവിഹിതമാണു താനും.
എസ്ഡിആർഎഫ് വ്യവസ്ഥപ്രകാരം, പൂർണമായി തകർന്ന വീടിന് 1.30 ലക്ഷം രൂപയും ഒരു കിലോമീറ്റർ റോഡ് നന്നാക്കാൻ 75,000 രൂപയും മാത്രമേ അനുവദിക്കാനാകൂ. ഇത്തരം അപ്രായോഗിക വ്യവസ്ഥകൾ പുനർനിർമാണപ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുമെന്നാണ് സംസ്ഥാന റവന്യു ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.
ദുരന്തനിവാരണ നിയമമനുസരിച്ചു കേന്ദ്രസർക്കാർ വർഷാവർഷം നൽകേണ്ട സഹായം മാത്രമേ കേരളത്തിനു ലഭിച്ചിട്ടുള്ളൂ. ദുരന്തമുണ്ടായാലും ഇല്ലെങ്കിലും ലഭിക്കുമായിരുന്ന ഈ ഫണ്ട് മുണ്ടക്കൈ–ചൂരൽമല പുനരധിവാസത്തിനു പര്യാപ്തമല്ല.
വലിയ ദുരന്തങ്ങളുണ്ടാകുമ്പോൾ എസ്ഡിആർഎഫ് വിഹിതത്തിനു പുറമേ ദേശീയ ദുരന്തനിവാരണഫണ്ടിൽ നിന്നും കേന്ദ്രം സംസ്ഥാനങ്ങൾക്കു കൂടുതൽ സഹായം നൽകാറുണ്ട്. കേരളത്തിന് ഈ സഹായമോ മറ്റു സംസ്ഥാനങ്ങൾക്കു ലഭിച്ചതുപോലുള്ള അടിയന്തര ധനസഹായമോ ലഭിച്ചിട്ടില്ല.