ഇരട്ടവോട്ടുകൾ; പാലക്കാട്ട് പരിശോധന തുടങ്ങി
പാലക്കാട് ∙ ഉപതിരഞ്ഞെടുപ്പു നടക്കുന്ന പാലക്കാട്ടെ വോട്ടർ പട്ടികയിൽ ഇരട്ടവോട്ടുകളുണ്ടെന്ന പരാതിയിൽ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം പരിശോധന തുടങ്ങി. ഇരട്ട വോട്ട് കണ്ടെത്തിയെന്ന് ഏജന്റുമാരും ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാനാണ് അന്വേഷണം. ബൂത്ത് ലവൽ ഓഫിസർമാരുടെയും ഏജന്റുമാരുടെയും അടിയന്തര യോഗം കലക്ടർ വിളിച്ചു.

പാലക്കാട് ∙ ഉപതിരഞ്ഞെടുപ്പു നടക്കുന്ന പാലക്കാട്ടെ വോട്ടർ പട്ടികയിൽ ഇരട്ടവോട്ടുകളുണ്ടെന്ന പരാതിയിൽ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം പരിശോധന തുടങ്ങി. ഇരട്ട വോട്ട് കണ്ടെത്തിയെന്ന് ഏജന്റുമാരും ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാനാണ് അന്വേഷണം. ബൂത്ത് ലവൽ ഓഫിസർമാരുടെയും ഏജന്റുമാരുടെയും അടിയന്തര യോഗം കലക്ടർ വിളിച്ചു. സ്ഥിരീകരണത്തിനു കൂടുതൽ പരിശോധന ആവശ്യമാണെന്നും തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്സൈറ്റിൽ പരിശോധിക്കേണ്ടതിനാൽ സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ടെന്നും വരണാധികാരി ആർഡിഒ എസ്.ശ്രീജിത്ത് അറിയിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിന്റെ പരാതിയിലാണു കലക്ടർ ഡോ.എസ്.ചിത്ര പരിശോധനയ്ക്കു നിർദേശം നൽകിയത്. പരാതിയുള്ള വോട്ടർ പട്ടിക തെളിവായി ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പാലക്കാട് മണ്ഡലത്തിൽ താമസമില്ലാത്ത രണ്ടായിരത്തിലേറെ പേരുടെ വോട്ട് ഇവിടേക്കു മാറ്റിയെന്നാണു സുരേഷ് ബാബുവിന്റെ പരാതി. ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി പാലക്കാട് മണ്ഡലത്തിലേക്കു വോട്ട് മാറ്റിയതു 437 പേരാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.