നാടിന്റെ വികസനത്തിന് സഹകരണ മേഖല താങ്ങാകണം: മുഖ്യമന്ത്രി
കളമശേരി ∙ നാടിന്റെ വികസനം കണ്ടുള്ള ഇടപെടലുകൾ സഹകരണ മേഖലയിൽ വലിയതോതിൽ ഉണ്ടാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവായ പ്രശ്നങ്ങളിൽ നല്ലതുപോലെ താൽപര്യമെടുക്കാൻ സഹകരണ മേഖലയ്ക്കു കഴിയണം. സഹകരണ സ്ഥാപനം വളരുന്നതോടൊപ്പം ആ പ്രദേശത്തുള്ള ആളുകൾക്കു ഗുണം ലഭിക്കണം. അതിലൂടെ നാടിന്റെ വികസനവും നടക്കണം. അതിനുള്ള ഭാവനാപൂർണമായ നടപടികൾ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിച്ചു. മന്ത്രി പി.രാജീവ്, കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻനായർ, മേയർ എം.അനിൽകുമാർ, അഡിഷനൽ റജിസ്ട്രാർ എം.പി.രജിത്കുമാർ എന്നിവർ പ്രസംഗിച്ചു. സഹകരണ സെമിനാർ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു.