പാലക്കാട് ∙ വോട്ടർപട്ടികയിലെ ഇരട്ടവോട്ടർമാരുടെ പ്രത്യേക പട്ടിക ജില്ലാ തിരഞ്ഞെടുപ്പു വിഭാഗം തയാറാക്കുന്നു. പാലക്കാട് നിയോജക മണ്ഡലത്തിലും മറ്റു മണ്ഡലങ്ങളിലും വോട്ടുള്ളവരുടെ പട്ടികയാണു തയാറാക്കുന്നത്.

പാലക്കാട് ∙ വോട്ടർപട്ടികയിലെ ഇരട്ടവോട്ടർമാരുടെ പ്രത്യേക പട്ടിക ജില്ലാ തിരഞ്ഞെടുപ്പു വിഭാഗം തയാറാക്കുന്നു. പാലക്കാട് നിയോജക മണ്ഡലത്തിലും മറ്റു മണ്ഡലങ്ങളിലും വോട്ടുള്ളവരുടെ പട്ടികയാണു തയാറാക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് മണ്ഡലത്തിൽ തന്നെ രണ്ടു ബൂത്തുകളിൽ വോട്ടുള്ളവർക്ക് ഒരിടത്തു വോട്ടു ചെയ്യാം. ഇത്തരത്തിലുള്ളവരുടെ പട്ടികയും പ്രത്യേകമായി തയാറാക്കുന്നുണ്ട്. ഇതു പ്രിസൈഡിങ് ഓഫിസർമാർക്കു കൈമാറും. രണ്ടു ബൂത്തുകളിൽ വോട്ടുള്ളവർ വോട്ട് ചെയ്യാനെത്തുമ്പോൾ ഫോട്ടോ പകർത്തി തിരഞ്ഞെടുപ്പു കമ്മിഷന്റെ മൊബൈൽ ആപ്പി‍ൽ അപ്‍ലോഡ് ചെയ്യും.

ADVERTISEMENT

സത്യവാങ്മൂലവും എഴുതിവാങ്ങും. മറ്റേതെങ്കിലും ബൂത്തിൽ വീണ്ടും വോട്ട് ചെയ്യാൻ ശ്രമിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ ഡോ.എസ്.ചിത്ര അറിയിച്ചു. പാലക്കാടിനു പുറമേ മറ്റേതെങ്കിലും നിയോജക മണ്ഡലത്തിൽ വോട്ടുള്ളവരുടെ പേരു പാലക്കാട്ടെ പട്ടികയിൽ നിലനിർത്തും. മറ്റു മണ്ഡലത്തിലേത് ഒഴിവാക്കുമെന്നു കലക്ടർ പറഞ്ഞു.

പാലക്കാട് മണ്ഡലത്തിലെ ഇരട്ടവോട്ട് കണ്ടെത്താൻ തിരഞ്ഞെടുപ്പു വിഭാഗം ഡപ്യൂട്ടി കലക്ടർ, പാലക്കാട് താലൂക്ക് തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന ഇന്നു പൂർത്തിയാകും. ബൂത്ത് ലവൽ ഓഫിസർമാരിൽ നിന്നും ഏജന്റുമാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. സംശയമുള്ള വോട്ടർമാരുടെ വീടുകളിൽ ബിഎൽഒമാർ ഇന്നലെ വീണ്ടും സന്ദർശനം നടത്തി.

ADVERTISEMENT

2700 വ്യാജവോട്ടുണ്ടെന്നാണു സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിന്റെ പരാതി. അതേസമയം, ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചു പാലക്കാട് മണ്ഡലത്തിലേക്കു വോട്ട് മാറ്റിയതു 437 പേരാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

സോഫ്റ്റ്‌വെയറിനും അബദ്ധം പറ്റാം

വോട്ടർപട്ടികയിൽ ഇരട്ടവോട്ട് കടന്നുകൂടിയ സംഭവത്തിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ സോഫ്റ്റ്‌വെയറിലും (ERO-Net) അബദ്ധം പറ്റാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഒരേ ആളുടെ ഫോട്ടോയും പേരും ആവർത്തിച്ചാൽ ഡി ഡ്യൂപ്ലിക്കേഷൻ സംവിധാനത്തിലൂടെ കണ്ടെത്താനാകും. 

ADVERTISEMENT

  വോട്ടർ ഫോട്ടോയും മേൽവിലാസവും മാറ്റാൻ അപേക്ഷ നൽകുമ്പോഴാണു ചിലപ്പോൾ സോഫ്റ്റ്‌വെയറിന് അബദ്ധം സംഭവിക്കുക. സെർവർ തകരാറും സാങ്കേതികപ്രശ്നങ്ങളും കാരണം ചിലപ്പോൾ വോട്ടറുടെ വിവരങ്ങൾ ആവർത്തിക്കുമെന്നാണു വിദഗ്ധരുടെ വിശദീകരണം.  

English Summary:

Palakkad by-election: duplicate voter list to be Prepared