തിരുവനന്തപുരം ∙ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ– ചൂരൽമല മേഖലയിലേക്കുള്ള സഹായപദ്ധതിയുടെ കാര്യത്തിൽ കേന്ദ്രം കൈമലർത്തിയതോടെ സംസ്ഥാന സർക്കാർ സ്വന്തം നിലയ്ക്ക് 1,500 കോടി കണ്ടെത്തേണ്ടി വരും. ദുരന്തമേഖലയിലേക്കുള്ള എല്ലാ സഹായങ്ങളും പ്രഖ്യാപിച്ചതു സംസ്ഥാന സർക്കാരാണ്. ഇതിനു പുറമേ പുനരധിവാസ പാക്കേജും പൂർത്തിയാക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ 394 കോടി രൂപയുണ്ടെങ്കിലും ഇതിൽ നിന്നു മാനദണ്ഡങ്ങൾക്കു വിധേയമായി വളരെ പരിമിതമായ തുക മാത്രമേ വിതരണം ചെയ്യാൻ കഴിയൂ. മാനദണ്ഡങ്ങൾ ലഘൂകരിക്കാൻ കേന്ദ്രത്തോടു പലവട്ടം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ അനുവദിച്ചിട്ടില്ല.

ADVERTISEMENT

കേന്ദ്രം കൈവിടുകയും കേരളം സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുന്നതിനാൽ വയനാട് പാക്കേജ് നടപ്പാക്കാൻ സ്വകാര്യ വ്യക്തികളുടെ സഹായം തേടുന്നതടക്കമുള്ള നടപടികളിലേക്കു കേരളത്തിനു കടക്കേണ്ടി വരും. സ്പോൺസർഷിപ്പുമായി രംഗത്തു വന്നിട്ടുള്ള വൻകിട സ്ഥാപനങ്ങളെ കോർത്തിണക്കി പുനരധിവാസ പദ്ധതിയിൽ സഹകരിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമേ സഹായം തേടി കേന്ദ്രത്തെ വീണ്ടും സമീപിക്കുകയും ചെയ്യും.

ദുരന്തപ്രതികരണ നിധിയിലെ വ്യവസ്ഥ പ്രകാരം, പൂർണമായി തകർന്ന വീടിന് 1.30 ലക്ഷം രൂപയും ഒരു കിലോമീറ്റർ റോഡ് നന്നാക്കാൻ 75,000 രൂപയും മാത്രമേ അനുവദിക്കാനാകൂ. മാനദണ്ഡമനുസരിച്ച് പരമാവധി 30 ദിവസം മാത്രമേ സംസ്ഥാനത്തിന് ധനസഹായം നൽകാനാകൂ. ക്യാംപുകൾ അവസാനിപ്പിച്ച ഓഗസ്റ്റ് 24 മുതൽ പ്രതിദിന ധനസഹായവിതരണം നടത്തുന്നുണ്ട്. ദിവസം 300 രൂപ വീതമാണു നൽകുന്നത്. 

ഒരു കുടുംബത്തിലെ പ്രായപൂർത്തിയായ 2 പേർക്കാണു ധനസഹായം. കിടപ്പുരോഗികളുള്ള കുടുംബങ്ങളിൽ ഈ ആനുകൂല്യം 3 പേർക്കു ലഭിക്കും. ആദ്യ ഒരു മാസം കഴിഞ്ഞുള്ള ചെലവുകൾ സംസ്ഥാനം സ്വന്തമായി നൽകേണ്ട അവസ്ഥയാണിപ്പോൾ. 

കേന്ദ്രം മുൻപ് പറഞ്ഞത്

ഓഗസ്റ്റ് 27

ADVERTISEMENT

വയനാട് പുനരധിവാസത്തിന് പ്രധാനമന്ത്രി മോദി കേന്ദ്ര പാക്കേജ് ഉറപ്പുനൽകി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് നൽകിയത്.

ഒക്ടോബർ 14

പ്രധാനമന്ത്രിയുടെ  വാഗ്ദാനങ്ങൾ പാഴായെന്ന പ്രചാരണം ഉപേക്ഷിക്കണമെന്നും വയനാടിനു കേന്ദ്രത്തിന്റെ സഹായവും കരുതലും ഉണ്ടാകുമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.

ഒക്ടോബർ 30

ADVERTISEMENT

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിനെ അതിതീവ്ര (എൽ 3) ദുരന്തമായി പ്രഖ്യാപിക്കുന്നതിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്നു കേന്ദ്രം ഹൈക്കോടതിയിൽ.

നവംബർ 4

ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കി കേന്ദ്രത്തിന് റിപ്പോർട്ട് നൽകാത്തതിനാലാണ് ഫണ്ട് അനുവദിക്കാത്തതെന്നു മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ.

English Summary:

Central government refused to help Kerala in Wayanad landslide tragedy