യുവതിയെ കുത്തിയ കേസ്: ഭർത്താവ് അറസ്റ്റിൽ
മൂവാറ്റുപുഴ∙ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് ഇടവെട്ടി പാണാവേലിൽ മനോജ് കുഞ്ഞപ്പനെ (47) പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കൾ വൈകിട്ടാണ് മേക്കടമ്പിലെ വീട്ടിൽ മനോജ്, ഭാര്യ സ്മിതയെ കത്തി കൊണ്ടു കുത്തിയത്. നെഞ്ചിലും കാലിലും ഗുരുതരമായി പരുക്കേറ്റ സ്മിത കോട്ടയം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

സംഭവത്തിനു ശേഷം സ്കൂട്ടറിൽ കടന്നു കളഞ്ഞ മനോജിനെ തൊടുപുഴയിലെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് വാഴക്കുളം ഇൻസ്‌പെക്ടർ എസ്.ജയകൃഷ്ണന്റെ നേതൃത്വത്തിൽ പിടികൂടിയത്. മനോജ് പതിവായി സ്മിതയെ മർദിക്കുമായിരുന്നു എന്നു പൊലീസ് പറഞ്ഞു. ഗാർഹിക പീഡനത്തിന് ഇയാൾക്കെതിരെ 2021ൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു.