കണ്ണൂർ ∙ എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് നൽകി കലക്ടറും സിറ്റി പൊലീസ് കമ്മിഷണറും. പൊതുപ്രവർത്തകൻ ദേവദാസ് തളാപ്പ് നൽകിയ പരാതിയിലാണ് കമ്മിഷൻ ഇരുവരിൽനിന്നും റിപ്പോർട്ട് തേടിയത്. ദിവ്യ യാത്രയയപ്പ് ചടങ്ങ് അലങ്കോലപ്പെടുത്തിയെന്നും എഡിഎമ്മിനെ അധിക്ഷേപിച്ച് മടങ്ങിയെന്നും കലക്ടർ അരുൺ കെ.വിജയന്റെ റിപ്പോർട്ടിൽ പറയുന്നു. സാധാരണ ഇത്തരം ചടങ്ങുകളിൽ മാധ്യമസാന്നിധ്യം ഉണ്ടാവാറില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് നൽകി കലക്ടറും സിറ്റി പൊലീസ് കമ്മിഷണറും. പൊതുപ്രവർത്തകൻ ദേവദാസ് തളാപ്പ് നൽകിയ പരാതിയിലാണ് കമ്മിഷൻ ഇരുവരിൽനിന്നും റിപ്പോർട്ട് തേടിയത്. ദിവ്യ യാത്രയയപ്പ് ചടങ്ങ് അലങ്കോലപ്പെടുത്തിയെന്നും എഡിഎമ്മിനെ അധിക്ഷേപിച്ച് മടങ്ങിയെന്നും കലക്ടർ അരുൺ കെ.വിജയന്റെ റിപ്പോർട്ടിൽ പറയുന്നു. സാധാരണ ഇത്തരം ചടങ്ങുകളിൽ മാധ്യമസാന്നിധ്യം ഉണ്ടാവാറില്ല. എന്നാൽ ഈ ചടങ്ങ് കവർ ചെയ്യാൻ പ്രാദേശിക ചാനലിന്റെ വിഡിയോഗ്രഫറും റിപ്പോർട്ടറും വന്നു. എഡിഎമ്മിനെപ്പോലെ ഒരു ഉയർന്ന ഉദ്യോഗസ്ഥന് നൽകുന്ന യാത്രയയപ്പായതിനാൽ ആരും സംശയിച്ചില്ല.

താനൊരു വഴിപോക്കയാണെന്നും ഇങ്ങനെയൊരു പരിപാടി ഇവിടെ നടക്കുന്നെന്ന് അറിഞ്ഞാണു വന്നതെന്നുമുള്ള ആമുഖത്തോടെയാണ് ദിവ്യ പ്രസംഗം തുടങ്ങിയത്. പൊതുകാര്യങ്ങൾ പറഞ്ഞശേഷം പെട്രോൾ പമ്പിന് എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലേക്കു കടന്നു. താൻ പലതവണ വിളിച്ചിട്ടും നടക്കാത്ത കാര്യം എഡിഎം സ്ഥലംമാറ്റം കിട്ടി പോകുന്നതിന് 2 ദിവസം മുൻപ് നടന്നതിൽ നന്ദിയുണ്ടെന്നും അതെങ്ങനെ ലഭിച്ചുവെന്ന് 2 ദിവസത്തിനകം നിങ്ങളെല്ലാം അറിയുമെന്നും   പറഞ്ഞു.

ADVERTISEMENT

ഇത്തരത്തിലുള്ള ഉദ്യോഗസ്ഥനു നൽകുന്ന ഉപഹാര സമർപ്പണത്തിന് സാക്ഷിയാവരുതെന്ന് ആഗ്രഹിക്കുന്നുവെന്നു പറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നു. എഡിഎമ്മിന്റെ മരണത്തിൽ പൊലീസ് കേസെടുത്ത് നിയമ ടപടികൾ സ്വീകരിച്ചു വരുന്നതായി കലക്ടർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

നവീൻ ബാബുവിനെ മരണത്തിലേക്കു നയിച്ചത് ദിവ്യ നടത്തിയ വിവാദ പരാമർശമാണെന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ടിലും പറയുന്നു. പി.പി.ദിവ്യയെ കേസിൽ പ്രതി  ചേർത്തിട്ടുണ്ടെന്നും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസ് ഫയലുകൾ കോടതിക്കു കൈമാറിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ADVERTISEMENT

തെളിവു സംരക്ഷിക്കണമെന്ന് കുടുംബം

എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ നഷ്ടപ്പെടാതിരിക്കാൻ കോടതിയുടെ ഇടപെടൽതേടി കുടുംബം. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ, യാത്രയയപ്പ് യോഗത്തിന്റെ മുഖ്യസാക്ഷിയായ കലക്ടർ അരുൺ കെ.വിജയൻ, പെട്രോൾ പമ്പ് തുടങ്ങാൻ അപേക്ഷ നൽകിയ ടി.വി.പ്രശാന്ത് എന്നിവരുടെ മൊബൈൽ ഫോൺ വിളികളുടെ വിശദാംശങ്ങളും ടവർ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങളും സംരക്ഷിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് എഡിഎമ്മിന്റെ ഭാര്യ മഞ്ജുഷ ഹർജി നൽകിയത്. എഡിഎമ്മിന്റെ മരണം നടന്നിട്ട് ഒരുമാസം പിന്നിട്ടിട്ടും കേസന്വേഷണത്തിൽ പൊലീസ് അനാസ്ഥ കാട്ടുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടി.

English Summary:

Collector and Commissioner filed report against Divya to Human Rights Commission