മുംബൈ ∙ ശാസ്ത്രജ്ഞൻ ആത്മീയാന്വേഷകനാകാൻ പാടില്ലെന്ന ചിന്താഗതി ശരിയല്ലെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ.എസ്.സോമനാഥ്. ബൈനോക്കുലർ വച്ചു ശാസ്ത്രാന്വേഷണം നടത്തുന്നതുപോലെയാണു സ്വന്തം മനസ്സിലേക്ക് ഇറങ്ങിച്ചെന്നുള്ള അന്വേഷണവും. അറിയാത്തതു രണ്ടുവിധത്തിലും അന്വേഷിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലഭിക്കുന്ന ഉത്തരത്തിനു ശാസ്ത്രീയതയുണ്ടായാൽ മതിയെന്നും മനോരമ ന്യൂസ് ചാനലിന്റെ 2023ലെ ന്യൂസ് മേക്കർ പുരസ്കാരം നടൻ ആർ.മാധവനിൽനിന്നു സ്വീകരിച്ചശേഷമുള്ള സംവാദത്തിൽ എസ്.സോമനാഥ് പറഞ്ഞു.

ADVERTISEMENT

ഐഎസ്ആർഒയിലെ മുൻ റോക്കറ്റ് ശാസ്ത്രജ്ഞൻ നമ്പി നാരായണനായി ‘റോക്കട്രി’ സിനിമയിൽ നിറഞ്ഞാടിയ മാധവനും റോക്കറ്റ് ശാസ്ത്രജ്ഞനായ എസ്.സോമനാഥും തമ്മിലുള്ള അപൂർവ സംഗമവേദിയായി ന്യൂസ് മേക്കർ പുരസ്കാരച്ചടങ്ങ് മാറി. ആത്മീയതയും ശാസ്ത്രവുമായി ബന്ധപ്പെട്ട സോമനാഥിന്റെ നിലപാടിനെ മാധവനും പിന്തുണച്ചു.

ആദിത്യ എൽ വൺ ലോഞ്ച് ചെയ്ത ദിവസമാണു ഡോ.സോമനാഥിനു കാൻസർ സ്ഥിരീകരിച്ചത്. ആ വെല്ലുവിളിയെ ചിരിയോടെ നേരിട്ട അനുഭവവും സോമനാഥ് പറഞ്ഞു. ‘എനിക്ക് അതൊരു ഷോക്ക് ആയിരുന്നില്ല. ആസ്വദിച്ചു എന്നു പറഞ്ഞാൽ അഹങ്കാരമായി തോന്നും.

ADVERTISEMENT

എന്നാൽ കാൻസറിനെ അതിജീവിക്കുന്നത് അനുഭവിക്കാനായി എന്നതിൽ ഞാൻ ആവേശഭരിതനായിരുന്നു’– സോമനാഥ് ചെറുചിരിയോടെ പറഞ്ഞപ്പോൾ, ചന്ദ്രനിലെ വരെ വെല്ലുവിളി ഏറ്റെടുത്ത അദ്ദേഹത്തിന് കാൻസർ അത്രയ്ക്കൊന്നുമില്ലല്ലോയെന്നു മാധവന്റെ കമന്റ്.

ഡോ.സോമനാഥിന്റെ നേതൃത്വത്തിലുള്ള ഐഎസ്ആർഒയിൽനിന്ന് ഇനി കേൾക്കാൻ ആഗ്രഹിക്കുന്നതു മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചു മടക്കിക്കൊണ്ടുവരുന്ന ഗഗൻയാൻ ദൗത്യത്തിന്റെ വിജയവാർത്തയാണെന്നു മാധവൻ പറഞ്ഞു. അക്കാര്യത്തിൽ ഇപ്പോൾ സാങ്കേതിക പരിമിതികളുണ്ടെങ്കിലും ഗഗൻയാൻ ദൗത്യത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയെന്നു സോമനാഥ് പറഞ്ഞു.

ADVERTISEMENT

മനുഷ്യനില്ലാത്ത ദൗത്യം 2025ൽ നടത്താനാണ് ആലോചിക്കുന്നത്. അത്തരം 3 ദൗത്യങ്ങൾക്കുശേഷം 2026 ൽ മനുഷ്യനെ അയയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവച്ചു. സിനിമയോടും പാട്ടിനോടുമുള്ള ഇഷ്ടങ്ങളും സോമനാഥ് തുറന്നു പറഞ്ഞു. മുൻപ് ഐഎസ്ആർഒയിലെ ക്യുബിക്കിളിൽ ഇരുന്ന് ഇഷ്ടമുള്ള പാട്ടുകൾ ഉച്ചത്തിൽ പാടിയിരുന്നതും ഓർമിച്ചു.

ന്യൂസ് മേക്കറാകാൻ താൻ അർഹനാണോ എന്ന സന്ദേഹം, പുരസ്കാരം സ്വീകരിക്കുമ്പോഴും അദ്ദേഹം പ്രകടിപ്പിച്ചു. ‘ഐഎസ്ആർഒ ഒരു ടീമാണ്. അവരുടെ മുൻപിൽ നിൽക്കുക മാത്രമാണു ഞാൻ ചെയ്തത്. എങ്കിലും ശാസ്ത്രത്തെയും ശാസ്ത്രജ്ഞരെയും ജനങ്ങൾ അംഗീകരിക്കുന്നതിൽ സന്തോഷം. മുഴുവൻ ശാസ്ത്രലോകത്തിനും വേണ്ടി പുരസ്കാരം സ്വീകരിക്കുന്നു– ഡോ.സോമനാഥ് പറഞ്ഞു.

മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്ററും എംഎംടിവി ഡയറക്ടറുമായ ജയന്ത് മാമ്മൻ മാത്യു, കെഎൽഎം ആക്സിവ ചെയർമാൻ ടി.പി.ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു. ‍മുൻ പുരസ്കാര ജേതാവ് റസൂൽ പൂക്കുട്ടി ഉൾപ്പെടെ സിനിമ, സാമൂഹിക, രാഷ്ട്രീയ, ശാസ്ത്ര മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.

English Summary:

Dr S Somanath received newsmaker award 2023