കുറച്ചു മതിയെന്ന് പറഞ്ഞാൽ മരുന്നു തരില്ല; കുറിപ്പടിയുള്ളവർ ആന്റിബയോട്ടിക് മുഴുവൻ ഡോസും വാങ്ങണം
തിരുവനന്തപുരം∙ ആന്റിബയോട്ടിക് മരുന്നുകളുടെ കുറിപ്പടിയുമായി വരുന്നവർക്കു മുഴുവൻ ഡോസ് മരുന്നും നൽകണമെന്ന് മെഡിക്കൽ സ്റ്റോറുകൾക്ക് സംസ്ഥാന ഡ്രഗ് കൺട്രോളറുടെ നിർദേശം. ഡോക്ടർ 5 ദിവസത്തേക്ക് ആന്റിബയോട്ടിക് കുറിച്ചാൽ ചിലർ രണ്ടോ മൂന്നോ ദിവസത്തേക്കുള്ളതു മതിയെന്നു പറയാറുണ്ട്. രോഗം 2 ദിവസംകൊണ്ടു ശമിക്കും എന്നായിരിക്കും ഇവരുടെ വാദം. അത് അംഗീകരിച്ചുകൊണ്ട് ആന്റിബയോട്ടിക്കിന്റെ തോതിൽ കുറവു വരുത്തരുത്. കുറച്ചു മതിയെന്നു നിർബന്ധിച്ചാൽ മരുന്നു തരില്ലെന്നു വ്യക്തമാക്കണം.

തിരുവനന്തപുരം∙ ആന്റിബയോട്ടിക് മരുന്നുകളുടെ കുറിപ്പടിയുമായി വരുന്നവർക്കു മുഴുവൻ ഡോസ് മരുന്നും നൽകണമെന്ന് മെഡിക്കൽ സ്റ്റോറുകൾക്ക് സംസ്ഥാന ഡ്രഗ് കൺട്രോളറുടെ നിർദേശം. ഡോക്ടർ 5 ദിവസത്തേക്ക് ആന്റിബയോട്ടിക് കുറിച്ചാൽ ചിലർ രണ്ടോ മൂന്നോ ദിവസത്തേക്കുള്ളതു മതിയെന്നു പറയാറുണ്ട്. രോഗം 2 ദിവസംകൊണ്ടു ശമിക്കും എന്നായിരിക്കും ഇവരുടെ വാദം. അത് അംഗീകരിച്ചുകൊണ്ട് ആന്റിബയോട്ടിക്കിന്റെ തോതിൽ കുറവു വരുത്തരുത്. കുറച്ചു മതിയെന്നു നിർബന്ധിച്ചാൽ മരുന്നു തരില്ലെന്നു വ്യക്തമാക്കണം. ഡോക്ടറുടെ കുറിപ്പടി ഇല്ലെങ്കിൽ ആന്റിബയോട്ടിക് മരുന്നു നൽകില്ലെന്ന ബോർഡ് മെഡിക്കൽ സ്റ്റോറുകളിൽ സ്ഥാപിക്കണം. ബോർഡ് ഇല്ലെന്ന പരാതി വന്നാൽ കർശന നടപടിയെടുക്കും.
കാൻസർ ബാധിതർ ഉൾപ്പെടെ കഴിക്കുന്ന ശക്തിയേറിയ വേദനസംഹാരികൾ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ കഴിക്കുന്ന ഉറക്കഗുളിക പോലുള്ള മരുന്നുകൾ എന്നിവ വാങ്ങാൻ എത്തുന്നവരുടെ വിവരങ്ങൾ മെഡിക്കൽ സ്റ്റോറുകളിൽ കുറിച്ചു സൂക്ഷിക്കണം. ആന്റിബയോട്ടിക് മരുന്നുകൾ നീല നിറത്തിലുള്ള കവറിൽ നൽകണമെന്ന് സെപ്റ്റംബർ 11ന് ആരോഗ്യ വകുപ്പ് നിർദേശിച്ചെങ്കിലും പൂർണമായി നടപ്പായിട്ടില്ലെന്നു മെഡിക്കൽ സ്റ്റോർ ഉടമകൾ വ്യക്തമാക്കി.
അവബോധ സന്ദേശങ്ങൾ അച്ചടിച്ച അരലക്ഷം കവറുകൾ സംസ്ഥാന ഡ്രഗ് കൺട്രോളർ സൗജന്യമായി മെഡിക്കൽ സ്റ്റോറുകൾക്ക് നൽകുമെന്നാണ് അറിയിച്ചിരുന്നത്. തുടർന്ന് സ്റ്റോറുകൾ ഇതേ മാതൃകയിൽ കവറുകൾ നിർമിച്ച് ആന്റിബയോട്ടിക്കുകൾ വിതരണം ചെയ്യണം. തുടക്കത്തിൽ മാതൃകാ കവർ വിതരണം ചെയ്തെങ്കിലും പൂർണതോതിൽ നടപ്പായിട്ടില്ല.
ആന്റിബയോട്ടിക് ഉപയോഗം 30% വരെ കുറഞ്ഞു
സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ഒരു വർഷത്തിനുള്ളിൽ 20% മുതൽ 30% വരെ കുറഞ്ഞെന്നു മന്ത്രി വീണാ ജോർജ്. സർക്കാർ സ്വീകരിച്ച നടപടി മൂലമാണ് ഇതെന്നും മന്ത്രി പറഞ്ഞു.