സെൻട്രൽ ബാങ്ക് കട്ടപ്പന ശാഖ; മുൻ അപ്രൈസർ നടത്തിയത് 1.70 കോടിയുടെ തട്ടിപ്പ്
കട്ടപ്പന ∙ സെൻട്രൽ ബാങ്ക് കട്ടപ്പന ശാഖയിലെ മുൻ സ്വർണവായ്പാ അപ്രൈസർ കൊല്ലംപറമ്പിൽ അനിൽ മുക്കുപണ്ടം പണയപ്പെടുത്തി തട്ടിച്ചത് 1.70 കോടി രൂപയെന്നു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. 2013–2023 കാലയളവിലാണ് ഇയാൾ 23 ആളുകളുടെ പേരിലായി 101 സ്വർണപ്പണയ വായ്പകൾ എടുത്തതെന്നു കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിച്ചശേഷം അവരുടെ പേരിൽ മുക്കുപണ്ടം പണയപ്പെടുത്തിയാണു തട്ടിപ്പു നടത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണു തട്ടിപ്പു പുറത്തായത്.

-
Also Read
മെഡിക്കൽ വിദ്യാർഥി മരിച്ചനിലയിൽ
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.ബി.വിജയന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെ അനിലിനെ ബാങ്ക് ശാഖയിലെത്തിച്ചു തെളിവെടുപ്പു നടത്തി. ഒന്നേമുക്കാൽ കോടിയോളം രൂപയുടെ ക്രമക്കേടു നടത്തിയെങ്കിലും അനിലിനു കാര്യമായ നിക്ഷേപങ്ങളോ മറ്റു സ്വത്തുക്കളോ ഇല്ലെന്നാണു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. മണി ചെയിൻ തട്ടിപ്പിൽപെട്ടു വലിയ തുക നഷ്ടപ്പെട്ടെന്നും ഏലക്കൃഷി നടത്തി നഷ്ടം സംഭവിച്ചെന്നും ഇയാൾ അന്വേഷണസംഘത്തിനു മൊഴി നൽകിയിട്ടുണ്ടെന്നാണു വിവരം.