എംപിമാരുടെ യോഗം ഇന്ന്; ഉരുൾപൊട്ടലിൽ കേന്ദ്രസഹായം കിട്ടാത്തത് ചർച്ചയാകും
തിരുവനന്തപുരം∙ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കേന്ദ്രം അധിക സഹായം നിഷേധിച്ചത് ലോക്സഭയിൽ ഉയർത്താൻ എൽഡിഎഫും യുഡിഎഫും. ഇന്നു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്ന കേരളത്തിൽ നിന്നുള്ള എംപിമാരുടെ യോഗത്തിൽ വിഷയം ചർച്ച ചെയ്യും. നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമായി കേരളം അധിക സഹായം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ഇതുവരെ അനുവദിക്കാത്തതിനെതിരെ ഒരുമിച്ചു മുന്നേറണമെന്ന ആവശ്യം യോഗത്തിൽ മുഖ്യമന്ത്രി ഉന്നയിക്കും.

യോഗത്തിന്റെ ആദ്യ അജൻഡ ഈ വിഷയമാണ്. ഇതിനെ പിന്തുണയ്ക്കാനാണ് യുഡിഎഫ് തീരുമാനം. പിന്നീട് ഡൽഹിയിൽ എംപിമാരുടെ യോഗം ചേർന്ന് സമരപരിപാടികൾക്കു രൂപം നൽകും. ഇൗ മാസം 25ന് ലോക്സഭാ സമ്മേളനം ആരംഭിക്കുന്നതു കണക്കിലെടുത്താണു മുഖ്യമന്ത്രി യോഗം വിളിച്ചത്. ശബരി റെയിൽപാത അടക്കമുള്ള ആവശ്യങ്ങളും യോഗത്തിൽ മുഖ്യമന്ത്രി അവതരിപ്പിക്കും. കേന്ദ്രമന്ത്രിമാരായ സുരേഷ്ഗോപിയെയും ജോർജ് കുര്യനെയും യോഗത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ചേർന്ന ആദ്യ യോഗത്തിലേക്ക് സുരേഷ് ഗോപിയെ ക്ഷണിച്ചെങ്കിലും അദ്ദേഹം എത്തിയില്ല. രാവിലെ 11ന് തൈക്കാട് ഗെസ്റ്റ് ഹൗസിലാണു യോഗം.