മുനമ്പം ഭൂമി: പരിഹാരത്തിന് വഴിതെളിയുമെന്ന് പ്രതീക്ഷ; മുഖ്യമന്ത്രി വിളിച്ച യോഗം 22ന്
തിരുവനന്തപുരം ∙ മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നത്തിൽ മുസ്‍ലിം ലീഗ്, ലത്തീൻ സഭാ നേതൃത്വങ്ങൾ ഒന്നിച്ചിരുന്നു ചർച്ച നടത്തിയതോടെ പ്രശ്നം എത്രയും വേഗം പരിഹരിക്കാൻ സർക്കാരിനു മേൽ സമ്മർദമേറുന്നു. ഈ മാസം 22നു മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പ്രശ്നപരിഹാരത്തിനു വഴിതെളിയുമെന്ന പ്രതീക്ഷയിലാണു സർക്കാർ.

സമരം ചെയ്യുന്ന പ്രദേശവാസികളെ കുടിയിറക്കാതെയുള്ള പരിഹാരവഴിയാണു സർക്കാർ തേടുന്നത്. യോഗത്തിൽ പങ്കെടുക്കുന്ന സംസ്ഥാന വഖഫ് ബോർഡ് പ്രതിനിധികളുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും.
ഭൂമിക്കു മേലുള്ള കൈവശാവകാശം സംബന്ധിച്ചു പ്രദേശവാസികളുടെ പക്കലുള്ള രേഖകൾ റവന്യു വകുപ്പ് പരിശോധിക്കും. ഫാറൂഖ് കോളജ് മാനേജ്മെന്റുമായി നടത്തിയ ഇടപാടുകളുടെ രേഖകളിലും വിശദപരിശോധന ആവശ്യമാണെന്നു റവന്യു അധികൃതർ പറഞ്ഞു. ഭൂമിയുടെ യഥാർഥ വിസ്തീർണം തിട്ടപ്പെടുത്താൻ ഭൂസർവേ നടത്തുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.
ഐക്യദാർഢ്യവുമായി യോഗക്ഷേമസഭ
വൈപ്പിൻ ∙ കുടിയിറക്കൽ ഭീഷണി നേരിടുന്ന മുനമ്പം നിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് യോഗക്ഷേമസഭ ഐക്യദാർഢ്യ പ്രഖ്യാപന ജാഥ നടത്തി. സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട്, ജനറൽ സെക്രട്ടറി കൊടുപ്പുന്ന കൃഷ്ണൻ പോറ്റി, വനിതാ പ്രസിഡന്റ് മല്ലിക നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.
ബിജെപിയുടെ ‘പ്രതിഷേധത്തിര’
തിരുവനന്തപുരം ∙ മുസ്‌ലിം ലീഗ് നേതാക്കൾ ബിഷപ്പുമാരെ സന്ദർശിച്ചാൽ വഖഫ് പ്രശ്നം അവസാനിക്കില്ലെന്നു ബിജെപി നേതാവ് വി.മുരളീധരൻ. സെക്രട്ടേറിയറ്റിനു മുന്നിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.