പഞ്ചായത്ത് വാർഡുകളിൽ വോട്ടർമാർ 600 മുതൽ 2500 വരെ
തിരുവനന്തപുരം ∙ സംസ്ഥാനത്തെ ചില ഗ്രാമപ്പഞ്ചായത്ത് വാർഡുകളിൽ വോട്ടർമാരുടെ എണ്ണം 600 മാത്രമെങ്കിൽ മറ്റു ചിലയിടങ്ങളിൽ 2500 വരെയായിരിക്കും.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ ചില ഗ്രാമപ്പഞ്ചായത്ത് വാർഡുകളിൽ വോട്ടർമാരുടെ എണ്ണം 600 മാത്രമെങ്കിൽ മറ്റു ചിലയിടങ്ങളിൽ 2500 വരെയായിരിക്കും.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ ചില ഗ്രാമപ്പഞ്ചായത്ത് വാർഡുകളിൽ വോട്ടർമാരുടെ എണ്ണം 600 മാത്രമെങ്കിൽ മറ്റു ചിലയിടങ്ങളിൽ 2500 വരെയായിരിക്കും.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ ചില ഗ്രാമപ്പഞ്ചായത്ത് വാർഡുകളിൽ വോട്ടർമാരുടെ എണ്ണം 600 മാത്രമെങ്കിൽ മറ്റു ചിലയിടങ്ങളിൽ 2500 വരെയായിരിക്കും. കോർപറേഷൻ വാർഡുകളിൽ ഇത് 3700 മുതൽ 10,000 വരെയാകും. 2011 സെൻസസ് പ്രകാരം പതിനായിരത്തിൽ താഴെ ജനസംഖ്യയുള്ള ഗ്രാമപ്പഞ്ചായത്തുകളിൽ പോലും സർക്കാർ നിശ്ചയിച്ച മാനദണ്ഡപ്രകാരം കുറഞ്ഞതു 15 വാർഡുകൾ ഉള്ളതിനാൽ ഇവിടെ 600 പേർക്കാണ് ഒരു വാർഡ് മെംബർ. എന്നാൽ, 60,000 ജനസംഖ്യയുള്ളവയിൽ പരമാവധി 24 വാർഡുകളായതിനാൽ ഒരു മെംബർ 2500 വോട്ടർമാരുടെ പ്രതിനിധിയാവും.
ശരാശരി എടുത്താൽ മുനിസിപ്പാലിറ്റികളിൽ 1000– 3000 പേരുടെയും 6 കോർപറേഷനുകളിലായി 3700– 10,000 പേരുടെയും പ്രതിനിധിയാണ് ഒരു കൗൺസിലർ. പഞ്ചായത്തുകളിൽ 15,000 പേർക്കു വരെ 14 വാർഡുകളും പിന്നീടുള്ള ഓരോ 2500 പേർക്കും ഒരു അധിക വാർഡും എന്ന കണക്കിൽ പരമാവധി 24 വാർഡുകളാകാമെന്നാണു നിശ്ചയിച്ചത്. നഗരസഭകളിൽ 20,000 പേർക്കു വരെ 26 വാർഡുകളും തുടർന്നുള്ള ഓരോ 2500 പേർക്കും ഒരു അധിക വാർഡും എന്ന ക്രമത്തിൽ പരമാവധി 53 വാർഡുകൾ. കോർപറേഷനുകളിൽ 4 ലക്ഷം പേർക്കു വരെ 56 വാർഡുകളും ഇതിൽ കൂടുതലുള്ള ഓരോ 10,000 പേർക്കും ഒരു അധിക വാർഡും എന്ന കണക്കിൽ പരമാവധി 101 വാർഡുകൾ വരെ ആകാം.
പല വാർഡുകളിലും ജനസംഖ്യ പലവിധം
ഒരേ ഗ്രാമപ്പഞ്ചായത്തിലും നഗരസഭയിലും കോർപറേഷനിലും വാർഡ് വിഭജനം നടത്തിയപ്പോൾ വാർഡിലെ ജനസംഖ്യയിൽ ഏറ്റക്കുറച്ചിലുണ്ടായി എന്ന് പരാതി ഉയർന്നിട്ടുണ്ട്. എല്ലാ വാർഡിലും ഏറക്കുറെ ഒരു പോലെ ജനസംഖ്യ വരണമെന്നാണു നിർദേശമെങ്കിലും ഇതു പാലിച്ചിട്ടില്ലെന്നാണ് ആക്ഷേപം. 10% വരെ വ്യത്യാസമാണ് ഡീലിമിറ്റേഷൻ കമ്മിഷൻ അനുവദിച്ചിരിക്കുന്നത്.