‘കുന്തവും കൊടച്ചക്രവും’ വിശദീകരിക്കാനാവാതെ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ; തെളിവുകൾ കാണാതെ പൊലീസ്
കൊച്ചി ∙ മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം കാണുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്ത മാധ്യമ പ്രവർത്തകർ ഉൾപ്പെടെ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താതെയാണ് പൊലീസ് തീരുമാനത്തിലെത്തിയതെന്നു കോടതി കുറ്റപ്പെടുത്തി. പാർട്ടിയോഗത്തിൽ പങ്കെടുത്തവരുടെ മൊഴി മാത്രമാണ് ആശ്രയിച്ചത്.

സാമൂഹിക മാധ്യമങ്ങളിലൂടെ വിഡിയോ കണ്ടെന്ന മൊഴിയാണു കൂടുതലും രേഖപ്പെടുത്തിയത്. ഇതു കേസിനെ ദുർബലമാക്കി. നിർണായകമായ പെൻഡ്രൈവും സിസിടിവി ദൃശ്യങ്ങളും ഫൊറൻസിക് ലബോറട്ടറിയിലേക്ക് അയച്ചെങ്കിലും റിപ്പോർട്ട് ലഭിക്കാൻ കാത്തുനിന്നില്ല. ഇതു ശ്രദ്ധിക്കാതെ അന്തിമ റിപ്പോർട്ട് അംഗീകരിച്ചതിൽ മജിസ്ട്രേട്ട് കോടതി തെറ്റു വരുത്തിയെന്നും കോടതി പറഞ്ഞു. അന്നു തിരുവല്ല ഡിവൈഎസ്പി ആയിരുന്ന ടി.രാജപ്പനാണ് അന്വേഷണം നടത്തിയത്. 2 മണിക്കൂർ 28 മിനിറ്റ് വരുന്ന വിഡിയോ കണ്ടെത്താൻ കഴിയുന്നില്ല എന്ന വാദമാണ് പൊലീസ് ഉന്നയിച്ചത്. യുഡിഎഫ്, ബിജെപി നേതാക്കൾ പൂർണ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് പൊലീസിനെ പരിഹസിച്ചിരുന്നു.
ഭരണഘടനാ ഭേദഗതിയുടെ ഭാഗമായി ഭരണഘടനയെ വിമർശിക്കുന്നതു കുറ്റകരമല്ലെന്നു കോടതി പറഞ്ഞു. എന്നാൽ, സജി ചെറിയാൻ പ്രസംഗിച്ച യോഗം ഭരണഘടനയിൽ മാറ്റം വരുത്താൻ വേണ്ടിയുള്ളതോ ചർച്ചയ്ക്കോ വേണ്ടിയുള്ളതോ അല്ലായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
കുന്തം കുടച്ചക്രം അർഥമെന്ത്?
ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടന, ‘മതേതരത്വം, ജനാധിപത്യം, കുന്തം, കൊടച്ചക്രം’, കുന്തം, കൊടച്ചക്രം എന്നിവയുടെ അർഥം എന്തെന്നു കോടതി ചോദിച്ചെങ്കിലും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന് വിശദീകരിക്കാനായില്ല. കുന്തമെന്നും ഒരുതരം പടക്കമെന്നുമാണ് ഒറ്റയ്ക്ക് ഈ വാക്കുകളുടെ അർഥമെന്ന് ഡയറക്ടർ ജനറൽ പറഞ്ഞു. എന്നാൽ ഇവ രണ്ടും ഒരുമിച്ചു പറയുമ്പോൾ ബഹുമാനപൂർവമാണ് ഉപയോഗിച്ചതെന്നു പറയാനാവില്ലെന്നു കോടതി പറഞ്ഞു.
ഭരണഘടനാശിൽപിയുടെ വാക്കുകളോടെ വിധി
ഭരണഘടനാശിൽപി ഡോ.ബി.ആർ. അംബേദ്കറുടെ വാക്കുകൾ ഉദ്ധരിച്ചാണു കോടതി ഉത്തരവ് ആരംഭിച്ചത്. ‘ഭരണഘടന കേവലം അഭിഭാഷകർക്കായുള്ള രേഖ മാത്രമല്ല, അത് ജീവനാഡിയും കാലികവുമാണ്. ഏതെങ്കിലും കാര്യങ്ങളിൽ വീഴ്ചയുണ്ടെങ്കിൽ അതിന് ഭരണഘടനയെ പഴി പറയേണ്ട, അത് നമ്മുടെ വീഴ്ചയായേ കാണാനാകു.’ എന്ന വാക്കുകളാണ് ഉദ്ധരിച്ചത്.
വിവാദഭാഗം ഇങ്ങനെ
മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവെച്ചിരിക്കുന്നതെന്ന് എല്ലാവരും പറയും. ഞാൻ പറയും ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാർ എഴുതിവച്ചു. ഇതിന്റെ മുക്കിലും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവച്ചെന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നതു മാത്രമാണ് ഇതിന്റെ ഉദ്ദേശ്യം.